പുതിയ വോട്ടേഴ്സ് ഐഡി കാർഡിന് ഓൺലൈനിൽ അപേക്ഷിക്കുന്നതെങ്ങനെ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വോട്ടിംഗ് ഇന്ത്യയിലെ പ്രായപൂർത്തിയായ എല്ലാ പൗരന്മാരുടെയും അവകാശമാണ്. ഈ അവകാശം ഉപയോഗിക്കണമെങ്കിൽ നിങ്ങൾക്ക് ഒരു വോട്ടർ ഐഡി ആവശ്യമാണ്. ഇതിനായി ഓൺലൈനിൽ അപേക്ഷ സമ‍ർപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

 

അപേക്ഷ പലതരം

അപേക്ഷ പലതരം

പ്രധാനമായും മൂന്ന് തരത്തിലാണ് അപേക്ഷകളുള്ളത്.

 • ആദ്യമായി തിരിച്ചറിയൽ കാ‍ർഡിന് അപേക്ഷിക്കുന്നവ‍ർ
 • താമസസ്ഥലം മാറ്റി പുതിയ കാ‍ർഡിന് അപേക്ഷിക്കുന്നവ‍‍ർ
 • ഇന്ത്യയ്ക്ക് പുറത്ത് തൊഴിൽ ചെയ്യുന്നവ‍ർക്കോ പഠിക്കുന്നവ‍ർക്കോ ഉള്ള തിരിച്ചറിയൽ കാ‍‍ർഡ്
ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

 • നിങ്ങളുടെ ഫോട്ടോയുടെ സ്കാൻ ചെയ്ത കോപ്പി.
 • പ്രായം തെളിയിക്കുന്നതിനുള്ള സ‍ർട്ടിഫിക്കറ്റ്: ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഇവയിൽ ഏതെങ്കിലും
 • മേൽവിലാസം തെളിയിക്കുന്ന സ‍ർട്ടിഫിക്കറ്റ്: പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും
 • ഒദ്യോഗിക വെബ്സൈറ്റ്

  ഒദ്യോഗിക വെബ്സൈറ്റ്

  തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ www.nvsp.in സന്ദർശിക്കുക

  നിങ്ങൾ "ജനറൽ കാറ്റഗറിയിലാണോ" അല്ലെങ്കിൽ "വിദേശ വോട്ടർ" ആണോ എന്ന് തിരഞ്ഞടുക്കുക.

  ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം

  ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം

  സാധാരണ ഫോം 6A ഹിന്ദിയിലായിരിക്കും ദൃശ്യമാകുക. ഡ്രോപ്പ്-ഡൌൺ ഓപ്ഷനിൽ നിന്ന് നിങ്ങൾക്ക് ഇംഗ്ലീഷിലോ മലയാളമോ തിരഞ്ഞെടുക്കാവുന്നതാണ്.

  മണ്ഡലം തിരഞ്ഞെടുക്കുക

  മണ്ഡലം തിരഞ്ഞെടുക്കുക

  ഭാഷ മാറ്റിയ ശേഷം നിങ്ങൾക്ക് താമസ സ്ഥലവും ജില്ലയും മറ്റും തിരഞ്ഞെടുക്കാവുന്നതാണ്. നിയോജക മണ്ഡലവും ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കണം. ഇതിന് നിങ്ങളുടെ നിലവിലെ സ്ഥിര താമസ സ്ഥലത്തിലെ നിയോജകമണ്ഡലം തിരഞ്ഞെടുക്കുക. കൂടാതെ നിങ്ങൾ ആദ്യമായി വോട്ട് ചെയ്യുന്നയാളാണോ, മണ്ഡലം മാറിയതുകൊണ്ട് പുതിയ തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കുന്നതാണോയെന്നും വ്യക്തമാക്കണം.

  അപേക്ഷ ഫോം സമർപ്പിക്കുക

  അപേക്ഷ ഫോം സമർപ്പിക്കുക

  അപേക്ഷ ഫോം പൂർണമായും പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം നിങ്ങളുടെ അപേക്ഷാ ഫോം തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസറുടെ നോട്ടീസ് ബോർഡിൽ പ്രത്യക്ഷപ്പെടും. ആർക്കെങ്കിലും നിങ്ങളുടെ അപേക്ഷയിൽ എതിർപ്പുണ്ടെങ്കിൽ ഒരാഴ്ച്ചയ്ക്കകം പരാതിപ്പെടാവുന്നതാണ്. ഇല്ലെങ്കിൽ നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കുകയും തിരിച്ചറിയൽ കാർഡ് അപേക്ഷയിൽ നൽകിയിരിക്കുന്ന വിലാസത്തിലേയ്ക്ക് അയച്ചു തരികയും ചെയ്യും. നിങ്ങൾക്കെതിരായി എതിർപ്പ് ഉയർന്നാൽ ഈ വിവരം നിങ്ങളെ പോസ്റ്റൽ വഴിയോ എസ്എംസ് വഴിയോ അറിയിക്കുന്നതാണ്. പിന്നീട് പരാതിക്കാരനെയും അപേക്ഷകനെയും വിളിച്ച് ചേർത്ത് തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസറോ അസിസ്റ്റന്റ് തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസറോ കേസ് പരിഗണിക്കും.

malayalam.goodreturns.in

English summary

How to Apply For New Voter's ID Online?

Voting is a privilege of living in a democracy like India. We have the opportunity to choose and vote for our leaders. To use this facility, we need a Voter's ID and applying for it is easy with the Election Commission of India's online portal.
Story first published: Tuesday, July 3, 2018, 15:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X