എൻആ‍ർഐകൾക്ക് ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ എടുക്കാമോ? നേട്ടങ്ങൾ എന്തൊക്കെ?

എൻആ‍ർഐകൾക്ക് ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ എടുക്കാവുന്നതാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എൻആ‍ർഐകൾക്ക് ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ എടുക്കാവുന്നതാണ്. എപ്പോഴെങ്കിലും ഇന്ത്യയിലെത്തി മെഡിക്കൽ പരിശോധനകൾക്കും ചികിത്സകൾക്കും വിധേയമാകേണ്ട സാഹചര്യത്തിൽ ഇത്തരം പോളിസികൾ ​ഗുണകരമാകുകയും ചെയ്യും.

 

നടപടിക്രമങ്ങൾ

നടപടിക്രമങ്ങൾ

ഇൻഷുറൻസ് പോളിസി എടുക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും എൻആ‍ർഐകൾ ഇന്ത്യയിൽ ഉള്ള സമയത്ത് തന്നെ പൂ‍ർത്തിയാക്കണം. കൂടാതെ പ്രീമിയത്തിന്റെ പെയ്മെന്റ് എൻആർഇ അക്കൗണ്ടിൽ നിന്ന് വേണം നൽകാൻ. ഇത്തരത്തിൽ പോളിസി എടുത്ത് കഴിഞ്ഞാൽ
ഇന്ത്യയിലെത്തി ചികിത്സ നടത്തിയ ശേഷം ഇൻഷുറൻസ് ക്ലെയിം ചെയ്യാവുന്നതാണ്.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

താഴെ പറയുന്ന രേഖകൾ എൻആർഐക്ക് ഹാജരാക്കാൻ കഴിയിഞ്ഞില്ലെങ്കിൽ അവർക്ക് ഇന്ത്യയിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ കഴിയില്ല.

  • വിലാസം തെളിയിക്കുന്ന രേഖകൾ
  • പാസ്പോർട്ടിന്റെ കോപ്പി 
  • പാൻ കാർഡ്
  • ഇന്ത്യയിലെ ചികിത്സാ ചെലവ്

    ഇന്ത്യയിലെ ചികിത്സാ ചെലവ്

    ഇന്ത്യയിലെ ചികിത്സാ ചികിത്സാ ചെലവ് യുഎസ്, യുകെ പോലുള്ള മറ്റ് വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ഇതു തന്നെയാണ് ഇന്ത്യയിൽ ആരോ​ഗ്യ ഇൻഷുറൻസ് എടുക്കുന്നതിന്റെ നേട്ടവും. പോളിസി എടുക്കുന്നവർക്ക് ചികിത്സാ ചെലവുകൾക്കും മറ്റും കവറേജും ലഭിക്കും.

    നികുതി ആനുകൂല്യം

    നികുതി ആനുകൂല്യം

    സെക്ഷൻ 80 ഡി പ്രകാരം ഇൻഷുറൻസ് പോളിസി വഴി എൻആർഐക്ക് നികുതി ആനുകൂല്യവും ലഭിക്കും. ഇന്ത്യയിലുള്ള നികുതി ബാധക വരുമാനത്തിലാണ് ഇത്തരത്തിൽ ഇളവ് ലഭിക്കുക.

    ഇൻഷുറൻസ് പോളിസി ആവശ്യമില്ലാത്തത് ആ‍ർക്കൊക്കെ?

    ഇൻഷുറൻസ് പോളിസി ആവശ്യമില്ലാത്തത് ആ‍ർക്കൊക്കെ?

    അടുത്ത 2, 3 വർഷത്തേയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നില്ലെങ്കിൽ നിങ്ങൾ ഇൻഷുറൻസ് പോളിസി എടുക്കേണ്ട ആവശ്യമില്ല. കൂടാതെ നിങ്ങൾ താമസിക്കുന്ന രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് പോളിസി പരിരക്ഷ ഉണ്ടെങ്കിലും ഇന്ത്യയിൽ പോളിസി എടുക്കേണ്ടതില്ല. കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ.

malayalam.goodreturs.in

English summary

Health Insurance Plans for NRI in India

NRI can purchase health insurance policy whenever they visit India as they may need to undergo a medical checkup. All procedure for purchasing health insurance should be completed during their period of stay in India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X