നിങ്ങളുടെ വിലപ്പെട്ട രേഖകളായ ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, സ്കൂൾ - കോളേജ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയൊക്കെ ഇ- രേഖകള്‍ ആയി സൂക്ഷിക്കാനായുള്ള മാർഗമാണ് ഡിജിറ്റല്‍ ലോക്കര്‍ അഥവാ ഡിജി ലോക്കർ.
സാധാരണ സ്വര്‍ണവും പണവും ആധാരവുമൊക്കെയാണ് നാം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കക. അതുപോലെ തന്നെ നിങ്ങളുടെ വിലപ്പെട്ട രേഖകളായ ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, സ്കൂൾ - കോളേജ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയൊക്കെ ഇ- രേഖകള്‍ ആയി സൂക്ഷിക്കാനായുള്ള മാർഗമാണ് ഡിജിറ്റല്‍ ലോക്കര്‍ അഥവാ ഡിജി ലോക്കർ.
ആധാർ നിർബന്ധം
സ്വന്തമായി ആധാര്‍ നമ്പര്‍ ഉള്ള ആര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍ തുറക്കാവുന്നതാണ്. കാരണം ആധാറുമായി ഡിജി ലോക്കർ ബന്ധിപ്പിക്കേണ്ടതുണ്ട്.
ഡിജിറ്റല്‍ ലോക്കറില്‍ എന്തൊക്കെ സൂക്ഷിക്കാം
ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ്, പാന്‍കാര്‍ഡ്,ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, വസ്തുവിന്റെ ആധാരം തുടങ്ങി നമുക്കു സൂക്ഷിച്ചുവയ്‌ക്കേണ്ട എന്തു രേഖയും സ്‌കാന്‍ ചെയ്തു ഡിജിറ്റല്‍ ലോക്കറിലേക്ക് അപ്‌ലോഡ് ചെയ്യാം. നമ്മുടെ ഏതു രേഖയും നശിപ്പിക്കപ്പെട്ടാലും ഡിജിറ്റല്‍ ലോക്കറിലേതു ഭദ്രമായിത്തന്നെയുണ്ടാകും. ക്ലൗഡ് സെര്‍വര്‍ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയിലാണ് ഈ രേഖകളെല്ലാം സൂക്ഷിക്കുന്നത്. അതിനാല്‍ എവിടെ നിന്നും നമുക്ക് ആവശ്യമുള്ളപ്പോള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ഡിജിലോക്കർ ആപ്പ്
- നിങ്ങളുടെ സ്മാർട്ടഫോണിൽ തന്നെ ഇനി രേഖകൾ സൂക്ഷിക്കാവുന്നതാണ്. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
- നിങ്ങളുടെ Android / iOS സ്മാർട്ട്ഫോണിൽ DigiLocker ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
- ആപ്പ് തുറക്കുമ്പോൾ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാൻ ആപ്ലിക്കേഷൻ ആവശ്യപ്പെടും. നിങ്ങളുടെ ഫോൺ നമ്പർ നൽകി കണ്ടിന്യൂ ബട്ടൺ ക്ലിക്ക് ചെയ്യുക.
- അതിനു ശേഷം നിങ്ങളുടെ ഫോണിലേയ്ക്ക് ഒരു ഒടിപി ലഭിക്കും
- ഈ ഒടിപി അപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന സ്ഥലത്ത് കൊടുക്കുക
ഒടിപി ലഭിക്കും
യൂസർ നെയിം/ പാസ്‍വേഡ്
തുടർന്ന് ആപ്പ് നിങ്ങളോട് യൂസർ നെയിമും പാസ്‍വേഡും നൽകാൻ ആവശ്യപ്പെടും. അക്ഷരങ്ങളും നമ്പരുകളും ചിഹ്നങ്ങളുമൊക്കെ ഉപയോഗപ്പെടുത്തി വേണം യൂസർ നെയിമും പാസ്‍വേഡും നൽകാൻ.
ആധാർ ബന്ധിപ്പിക്കുക
മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ യൂസർ നെയിമും പാസ്‍വേർഡും നൽകി സൈൻ അപ്പ് ചെയ്താൽ അടുത്ത ഘട്ടം ആപ്പുമായി ആധാർ നമ്പർ ബന്ധിപ്പിക്കുക എന്നതാണ്. ഇത്തരത്തിൽ ആധാർ നമ്പർ നൽകി കഴിയുമ്പോൾ, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേയ്ക്ക് നിങ്ങൾക്ക് മറ്റൊരു ഒടിപി ലഭിക്കും. തുടർന്ന് ആ ഒടിപി നൽകുക. അൽപ്പ സമയത്തിന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡ് ആപ്പിൽ ദൃശ്യമാകും.
രേഖകൾ അപ്‍ലോഡ് ചെയ്യാം
ഇനി നിങ്ങൾക്ക് നിങ്ങളുടെ രേഖകൾ ആപ്പിലേയ്ക്ക് അപ്‍ലോഡ് ചെയ്യാവുന്നതാണ്. ഇടതു വശത്തുള്ള മെനു ഓപ്ഷൻ വഴി നിങ്ങളുടെ പ്രൊഫൈലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
