ആധാർ കാർഡിലെ ഫോട്ടോ ഓൺലൈനായി മാറ്റാൻ കഴിയുമോ?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ കാർഡിലെ ഫോട്ടോ നമ്മളിൽ പലർക്കും കാണാൻ തന്നെ ഇഷ്ടമല്ല, അതിന്റെ പ്രധാന കാരണം ഫോട്ടോയുടെ മങ്ങലും,വ്യക്തത കുറവും ആണ്. ആധാർ കാർഡിലെ മോശം ഫോട്ടോ മാറ്റി നല്ല ഫോട്ടോ ഇടാൻ നിങ്ങൾ പലരും ശ്രമിച്ചു നോക്കിട്ടുണ്ടാകും.ഫോട്ടോ മോശമായത് കൊണ്ട് മാത്രം പലരും ആധാർ കാർഡ് പുറത്തു കാണിക്കാൻ മടിക്കാറുണ്ട്.

 
ആധാർ കാർഡിലെ  ഫോട്ടോ ഓൺലൈനായി മാറ്റാൻ കഴിയുമോ?

അങ്ങനെ വരുമ്പോൾ അവർ മറ്റു ഐ. ഡി കാർഡുകളാണ് കാണിക്കാറുള്ളത് . ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ സർക്കാർ, ഏതാനും മാസങ്ങൾക്കു മുൻപാണ് അനുമതി നൽകിയത്.

എൻറോൾമെന്റ് സെന്റർ

എൻറോൾമെന്റ് സെന്റർ

ആധാർ കാർഡിലെ ഫോട്ടോ തീർച്ചയായും നിങ്ങള്ക്ക് മാറ്റം, എന്നാൽ അതിന്റെ പ്രക്രിയ പൂർണമായും ഓൺലൈനിൽ പൂർത്തിയാക്കാൻ സാധ്യമല്ല,അങ്ങനെ ഒരു സൗകര്യം ഏർപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാനോ ചൂഷണം ചെയ്യാനോ സാധിക്കും എന്നത് കൊണ്ടാണ് അതിനു ഗവണ്മെന്റ് അനുമതി നൽകാത്തത്.ചുരുക്കത്തിൽ, നിങ്ങൾ ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിനായി നിങ്ങൾ എൻറോൾമെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട് അല്ലെങ്കിൽ ആധാർ കാർഡിലെ ഫോട്ടോ പുതുക്കാനായി UIDAI ലേക്ക് അപേക്ഷ അയക്കുക.

നടപടികൾ

നടപടികൾ

ആധാർ കാർഡിൽ നിങ്ങളുടെ ഫോട്ടോ മാറ്റാൻ രണ്ടു വഴികളുണ്ട്. ഇവ രണ്ടും ഓഫ് ലൈൻ വഴികളാണ്.ഓൺലൈൻ മാധ്യമത്തിലൂടെ ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിനുള്ള സംവിധാനം ഇല്ല.

ആദ്യത്തേത് https://uidai.gov.in/images/UpdateRequestFormV2.pdf, എന്ന സൈറ്റിൽ നിന്നും ആധാർ അപ്ഡേറ്റ് ഫോം ഡൗൺലോഡ് ചെയ്യലാണ് .ഫോട്ടോ അപ്ഡേറ്റുചെയ്ത കാർഡ് റീ ഇഷ്യൂ ചെയ്യുന്നതിന് UIDAI ലേക്ക് അപേക്ഷ ഫോം അയക്കുക .

 

ഫോട്ടോ അപ്ഡേറ്റ്

ഫോട്ടോ അപ്ഡേറ്റ്

ആധാർ എൻറോൾമെൻറ് സെൻറർ സന്ദർശിക്കുകയും അവിടെ നിന്ന് തന്നെ ആധാർ കാർഡിലെ ഫോട്ടോ പുതുക്കുക എന്നതാണ് രണ്ടാമത്തെ മാർഗ്ഗം.

ഈ രണ്ടു വഴികളിലൂടെയും ഫോട്ടോ അപ്ഡേറ്റ് നടത്തിയാലും റീ ഇഷ്യു ചെയ്ത ആധാർ കാർഡ് നിങ്ങൾക്കു 2 ആഴ്ച കൊണ്ട് ലഭിക്കും . ഇതിനു പുറമെ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് 15 രൂപയാണ് ഫീ

 

 

English summary

How to Change Aadhaar Card Photo Online-Offline

There are a lot of people who are not satisfied with their image on Aadhaar Card and that is mainly because of an unclear or blur image or picture,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X