പിന്നോക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി.) വേണ്ടിയുള്ള വായ്പാ പദ്ധതികൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിലെ മറ്റു പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനംഎന്ന ലക്ഷ്യവുമായാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗവികസന കോർപ്പറേഷൻ 1995-ൽ സ്ഥാപിതമായത്. വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലുമാണ് വിവിധ വായ്പാ പദ്ധതികൾ കോർപ്പറേഷൻ നടപ്പിലാക്കിവരുന്നത്.വായ്പാ പദ്ധതികൾക്ക് പുറമേ സംരംഭകത്വ പരിശീലനം,തൊഴിലധിഷ്ഠിത പലിശീലനം, വിപണനമേളകൾ എന്നിവയും കോർപ്പറേഷൻ നടത്തിവരുന്നു.

 
പിന്നോക്ക വിഭാഗങ്ങൾക്ക്  വേണ്ടിയുള്ള വായ്പാ പദ്ധതികൾ

1995 മുതൽ 30.09.2017 വരെ 4.4 ലക്ഷം കുടുംബങ്ങൾക്കായി 2515 കോടി രൂപ വായ്പാ ധനസഹായമായി അനുവദിച്ചിട്ടുണ്ട്. മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി.) വേണ്ടിയുള്ള വായ്പാ പദ്ധതികൾ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ (NBCFDC)യും മതന്യൂനപക്ഷ വിഭാഗങ്ങൾക്ക്(മുസ്ലീം, കൃസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി) വേണ്ടിയുള്ള പദ്ധതികൾ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യകോർപ്പറേഷന്റെ (NMDFC)യും ധനസഹായമുപയോഗിച്ചാണ് നടപ്പിലാക്കി വരുന്നത്.

ഒ.ബി.സി. വിഭാഗത്തിനു വേണ്ടിയുള്ള വായ്പാ പദ്ധതി

ഒ.ബി.സി. വിഭാഗത്തിനു വേണ്ടിയുള്ള വായ്പാ പദ്ധതി

വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കുന്നതാണ്. പരമാവധി വായ്പ തുക 10 ലക്ഷം രൂപയാണ്. ഗ്രാമങ്ങളിൽ 98,000/- രൂപയിലും, നഗരങ്ങളിൽ 1,20,000/- രൂപയിലും താഴെ കുടുംബവാർഷിക വരുമാനമുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ളവർക്കാണ് വായ്പ നൽകുന്നത്. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തേണ്ടതാണ്.

മത ന്യൂനപക്ഷ വിഭാഗങ്ങൾക്കു വേണ്ടിയുള്ള വായ്പാ പദ്ധതികൾ

മത ന്യൂനപക്ഷ വിഭാഗത്തിനുവേണ്ടി 2 സ്വയം തൊഴിൽ വായ്പാ പദ്ധതികൾ കോർപ്പറേഷൻ നടപ്പിലാക്കിവരുന്നു.

നിയമാനുസൃത സംരംഭം

നിയമാനുസൃത സംരംഭം

പദ്ധതി - 1

വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കുന്നതാണ്. ഗ്രാമങ്ങളിൽ 98,000/- രൂപയിലും, നഗരങ്ങളിൽ 1,20,000/- രൂപയിലും താഴെ കുടുംബവാർഷിക വരുമാനമുള്ള 18

നും 55 നും മദ്ധ്യേ പ്രായമുള്ളവർക്കാണ് വായ്പ നൽകുന്നത്. പരമാവധിവായ്പ തുക 20 ലക്ഷം രൂപയാണ്.പദ്ധതി അടങ്കലിന്റെ 95% വരെ വായ്പയായിഅനുവദിക്കും.ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തേണ്ടതാണ്.

പദ്ധതി - 2

ഗ്രാമ നഗര ഭേദമില്ലാതെ 6 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള വ്യക്തികൾക്ക് ഇൗ പദ്ധതി പ്രകാരം പരമാവധി 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ്. സ്ത്രീകൾക്ക് 6% പലിശ നിരക്കിലും പുരുഷൻമാർക്ക് 8% പലിശ നിരക്കിലുമാണ് വായ്പ അനുവദിക്കുന്നത്.മറ്റ് വ്യവസ്ഥകൾ പദ്ധതി - 1ന് സമാനമാണ്.

പ്രോജക്ട് റിപ്പോർട്ടിനോടൊപ്പം സമർപ്പക്കേണ്ട രേഖകൾ

പ്രോജക്ട് റിപ്പോർട്ടിനോടൊപ്പം സമർപ്പക്കേണ്ട രേഖകൾ

പദ്ധതിയ്ക്ക് യന്ത്രസാമഗ്രികൾ/ഉപകരണങ്ങൾ/ഫർണിച്ചറുകൾ

ആവശ്യമുള്ള പക്ഷം ആയത് വാങ്ങുന്നതിനായി രജിസ്ട്രേഷനുള്ള നിർമ്മാതാക്കൾ/വിതരണക്കാർ എന്നിവരിൽ നിന്നുള്ള ഇൻവോയ്സ്/ക്വട്ടേഷൻ.

പദ്ധതിയുടെ ഭാഗമായി നിർമ്മാണപ്രവർത്തനങ്ങളോ, ഇന്റീരിയർ ഫർണിഷിങ്ങോ ആവശ്യമുള്ളപക്ഷം ലൈസൻസ്ഡ് എൻജിനിയർസാക്ഷ്യപ്പെടുത്തിയ എസ്റ്റിമേറ്റ്.

നിർദ്ദിഷ്ട വിദ്യാഭ്യാസ/സാങ്കേതിക യോഗ്യത ആവശ്യമുള്ള സംരംഭമാണെങ്കിൽ ബന്ധപ്പെട്ട യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ്.

ജാമ്യ വ്യവസ്ഥ

ജാമ്യ വ്യവസ്ഥ

വായ്പ അനുവദിക്കുന്നതിന് കോർപ്പറേഷൻ ഉദ്യോഗസ്ഥജാമ്യം/വസ്തുജാമ്യം/സ്ഥിര നിക്ഷേപം/എൽ.എെ.സി. പോളിസി

മുതലായവ ജാമ്യമായി സ്വീകരിക്കുന്നതാണ്. നിബന്ധനകൾക്ക് വിധേയമായി ഇവയിൽ ഒന്നോ, ഒന്നിലധികമോ രേഖകൾ കൂട്ടിച്ചേർത്തോജാമ്യമായി സമർപ്പിക്കാവുന്നതാണ്.

ഗ്രീൻ കാർഡ് ആനുകൂല്യം

ഗ്രീൻ കാർഡ് ആനുകൂല്യം

കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്കുവേണ്ടി കോർപ്പറേഷൻ

നടപ്പിലാക്കുന്ന പ്രോത്സാഹന പദ്ധതിയാണ് ഗ്രീൻകാർഡ്. ഇതു

പ്രകാരം മുടക്കമില്ലാതെ എല്ലാ ഗഡുക്കളും നിശ്ചിത തീയതിക്കുമുൻപുതന്നെ ഒടുക്കുന്ന വായ്പക്കാർക്ക് പലിശയിനത്തിൽ മൊത്തം തിരിച്ചടച്ച തുകയുടെ 5% ഇളവ് നൽകുന്നതാണ്.

Read more about: loan scheme വായ്പ
English summary

Corporation loan schemes in very low interest rates

The Corporation is implementing various loan schemes in very low interest rates and simple structure,
Story first published: Friday, December 7, 2018, 15:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X