ധന മന്ത്രി ബജറ്റിൽ സൂചിപ്പിച്ച 'കിഫ്‌ബി' എന്താണ്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനശേഷി ആർജ്ജിച്ചതിനു ശേഷം വികസനം എന്ന് കരുതിയിരുന്നാൽ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് അടിസ്ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) രൂപീകരിച്ചത്.

 
ധന മന്ത്രി ബജറ്റിൽ സൂചിപ്പിച്ച 'കിഫ്‌ബി' എന്താണ് ?

കിഫ്ബി പണം സമാഹരിക്കുന്നത് വായ്പയിലൂടെയല്ല, മറിച്ച്‌ ബോണ്ടുകളിലൂടെയാണ്. ബാങ്കുകള്‍ക്കുമാത്രമല്ല, ആര്‍ക്കും ബോണ്ടുകളില്‍ നിക്ഷേപം നടത്താം എന്നിരിക്കെ കിഫ്ബിയിലേക്ക് വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇപ്പോഴത്തെ വ്യവസ്ഥിതിയില്‍ വായ്പയായി എടുക്കാവലുന്ന പണത്തിന്റെ വലിയൊരു ഭാഗം എത്തുന്നത് ബോണ്ട് മാര്‍ക്കറ്റിലാണ്. 

 

ഏതെങ്കിലും പദ്ധതിയില്‍ സ്ഥിരമായി നിക്ഷേപിക്കുന്നതിന് പകരം കൃത്യമായി പലിശ ലഭിക്കുന്ന, എപ്പോള്‍ വേണമെങ്കിലും വിറ്റ് പണമാക്കി മാറ്റാവുന്ന ബോണ്ടുകളിലേക്ക് ഏറെപ്പേര്‍ ആകൃഷ്ടരാകുമെന്ന പ്രതീക്ഷയാണ് കിഫ്ബിയുടെ ആസൂത്രകര്‍ക്കുള്ളത്. ഊഹക്കച്ചവട മേഖലയില്‍ നിക്ഷേപമിറക്കിയും പിന്‍വലിച്ചും 'മണി ബിസിനസ്' ലാഭകരമായി നടത്തുന്ന കുറേപ്പേരെങ്കിലും കിഫ്ബിയിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ ആ പണം കേരളത്തിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് പ്രയോജനകരമാകും. കിഫ്ബിയുടെ പ്രവര്‍ത്തനം ഇങ്ങനെ കിഫ്ബിയിലേക്ക് എങ്ങനെ നിക്ഷേപം സ്വീകരിക്കുമെന്നും പണം ചെലവഴിക്കുമെന്നും തോമസ് ഐസക് തന്നെ മുമ്ബ് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ എല്ലാവര്‍ക്കും വീടു നല്‍കാന്‍ 10,000 കോടി വേണമെങ്കില്‍ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കണം.

കിഫ്ബി പ്രത്യേക പാര്‍പ്പിട ബോണ്ടുകള്‍ ഇറക്കും. അവ സഹകരണ ബാങ്കുകള്‍ക്കു വാങ്ങാം. എപ്പോള്‍ പണം തിരികെ വേണമോ അവര്‍ക്ക് ബോണ്ടുകള്‍ വില്‍ക്കാം. ഡിസ്കൗണ്ട് ചെയ്തു വാങ്ങുവാന്‍ ബാങ്കുകളുമായി കിഫ്ബി ധാരണയുണ്ടാക്കും. കിഫ്ബിയില്‍ നിന്നു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പാര്‍പ്പിട പദ്ധതിക്ക് വായ്പ ലഭ്യമാക്കും.ഇതുപോലെ മറ്റു നിക്ഷേപ പദ്ധതികള്‍ക്കും ബോണ്ടുകള്‍ ഇറക്കി പണം സമാഹരിക്കാനാവും. ഇങ്ങനെ 5 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ വരെ നിക്ഷേപം കേരളത്തില്‍ സൃഷ്ടിക്കാനാകുമെന്ന് ഐസക് പറയുന്നു. ഇത്രയും തുക എങ്ങനെ തിരിച്ചടയ്ക്കുമെന്നത് ന്യായമായ സംശയം. ഓരോ തരം ബോണ്ടിനും തനതായ തിരിച്ചടവ് മാര്‍ഗ്ഗം ഉറപ്പുവരുത്തും.

ഒരു പദ്ധതിയുടെ പേരില്‍ വായ്പയെടുത്ത് മറ്റൊന്നിന് വിനിയോഗിച്ച്‌, പിന്നെ ബജറ്റ് കമ്മി നികത്താന്‍ ഉപയോഗിച്ച്‌, ഒടുവില്‍ പദ്ധതി പാതിവഴിയില്‍ കിടന്ന് ഇഴയുന്ന സ്ഥിതി ഇനിയുണ്ടാവില്ലെന്നതു തന്നെയാണ് കിഫ്ബി വരുന്നതുകൊണ്ടുള്ള പ്രധാന നേട്ടമെന്ന് പറയാം. ഇപ്പോള്‍ വായ്പയെടുക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ദൈനംദിന ചെലവുകളുടെ കമ്മി നികത്താനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അടുത്ത 5 വര്‍ഷം നികുതി വരുമാനം 20-25 ശതമാനം പ്രതിവര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 സര്‍ക്കാരിന് വികസനപ്രവര്‍ത്തനത്തിന് പണം കടംകിട്ടാന്‍ പതിവ് സര്‍ക്കാര്‍ നൂലാമാലകള്‍ ഒന്നുമില്ലാതെ,ഒരു സ്ഥാപനം,അതാണ്‌ കിഫ്ബി. കിഫ്ബിയുടെ നിലനില്‍പ്പ്‌ സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോള്‍ സര്‍ക്കാറിന് കടം കിട്ടാനുള്ള വഴികള്‍ കിഫ്ബി തുറക്കും

Read more about: kiifb കിഫ്ബി
English summary

KERALA INFRASTRUCTURE INVESTMENT FUND BOARD

Government of Kerala is poised for accelerated investment in Infrastructure for ensuring sustainable growth in the economy
Story first published: Thursday, January 31, 2019, 17:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X