നിങ്ങൾക്കറിയുമോ? നമ്മുടെ ധനകാര്യമന്ത്രിമാരിൽ പലർക്കും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമില്ല

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരിത്രപരമായി, ഇന്ത്യയിൽ സാമ്പത്തിക മന്ത്രിയായി സേവനമനുഷ്ഠിക്കുന്നതിന് സാമ്പത്തിക ശാസ്ത്രത്തിലും വാണിജ്യത്തിലും ഒരു അക്കാദമിക് പശ്ചാത്തലം ആവശ്യമില്ല.വാസ്തവത്തിൽ, ഈ സ്ഥാനത്ത് ഉണ്ടായിരുന്ന 30 ഓളം പേരിൽ മൂന്നിലൊന്നു മന്ത്രിമാർക്ക് മാത്രമേ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട അക്കാദമിക് പശ്ചാത്തലം ഉണ്ടായിരുന്നുള്ളൂ.

 
നിങ്ങൾക്കറിയുമോ? നമ്മുടെ ധനകാര്യമന്ത്രിമാരിൽ പലർക്കും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമില്ല

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധം നേടിയ ജോൺ മത്തായിയായിരുന്നു നമ്മുടെ രാജ്യത്തിൻറെ ആദ്യത്തെ ധനകാര്യമന്ത്രി. 1946 ലും 1950 ലും അദ്ദേഹമാണ് ബജറ്റ് അവതരിപ്പിച്ചത് . 1922 നും 1925 നും ഇടയിൽ അദ്ദേഹം അതേ സർവകലാശാലയുടെ തലവനായിരുന്നു.

ധനകാര്യ മന്ത്രി

ധനകാര്യ മന്ത്രി

പിന്നീട് എസ്ബിഐയുടെ ആദ്യത്തെ ചെയർമാനും എൻ.സി.എ.ഇ.ആർ (നാഷണൽ കൌൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസേർച്ച്) ന്റെ ഭരണസംവിധാനത്തിന്റെ പ്രസിഡന്റുമായിരുന്ന അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര സാമ്പത്തിക നയ വിദഗ്ദ്ധനായിരുന്നു ജോൺ മത്തായി. മദ്രാസ് ക്രിസ്ത്യൻ കോളെജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൻ.സി.എ.ആർ.എ.യുടെ സ്ഥാപക അംഗമായ ടി. ടി. കൃഷ്ണമാചാരിയും ധനകാര്യ മന്ത്രിയായി രണ്ടു തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട അക്കാദമിക് പശ്ചാത്തലം ഉണ്ടായിരുന്ന മറ്റു മന്ത്രിമാർ

സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട അക്കാദമിക് പശ്ചാത്തലം ഉണ്ടായിരുന്ന മറ്റു മന്ത്രിമാർ

ആർ. വെങ്കടരാമൻ (ചെന്നൈയിലെ ലയോള കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം) ,I.K ഗുജ്റാൾ (ലാഹോർ ഹൈലൈ കോളേജിൽ നിന്ന് കൊമേഴ്സ് ഡിഗ്രി),മൻമോഹൻ സിംഗ് (കേംബ്രിഡ്ജിൽ നിന്നും സാമ്പത്തിക ശാസ്ത്ര ബിരുദവും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി.ഫി ല്ലും )പി. ചിദംബരം (പ്രസിഡൻസി കോളേജ്, ചെന്നൈയിൽ നിന്നും സ്റ്റാറ്റിസ്റ്റിക്കിൽ ബിരുദം , ഹാർവാർഡിൽ നിന്ന് എംബിഎ),അരുൺ ജെയ്റ്റ്ലി (ശ്രീ റാം കോളേജ് ഓഫ് കോമേഴ്സിൽ നിന്ന് കൊമേഴ്സിൽ ബിരുദം, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും എൽ.എൽ.ബി ബിരുദം).

ധനകാര്യ-കോർപറേറ്റ് വകുപ്പുകളുടെ ഇടക്കാല മന്ത്രിയായി നിയമിക്കപ്പെട്ട പിയൂഷ് ഗോയലൈന് ശക്തമായ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട അക്കാദമിക് പശ്ചാത്തലം ഉണ്ട്. അഖിലേന്ത്യാ തലത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് പട്ടികയിൽ രണ്ടാമത്തെ റാങ്ക് ലഭിച്ച അദ്ദേഹം , മുംബൈ സർവകലാശാലയിൽ നിന്നും എൽ.എൽ.ബി ബിരുദം നേടിയപ്പോഴും അദ്ദേഹത്തിന് രണ്ടാം റാങ്കുണ്ടായിരുന്നു .

എന്നിരുന്നാലും, നമ്മുടെ ധനകാര്യ മന്ത്രിമാരിൽ പലരും മറ്റു ചില അക്കാദമിക് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്.പ്രണബ് മുഖർജി പൊളിറ്റിക്കൽ സയൻസിലും, ചരിത്രത്തിലും ആണ് എം.എ. ബിരുദം നേടിയിരുന്നത് , കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ബിരുദവും അദ്ദേഹത്തിനുണ്ടായിരുന്നു . രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് അദ്ദേഹം രാഷ്ട്രീയ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനും പത്രപ്രവർത്തകനുമായിരുന്നു.

അക്കാദമിക് പശ്ചാത്തലം

അക്കാദമിക് പശ്ചാത്തലം

ദേശീയ ബജറ്റ് ആസൂത്രണം ചെയ്യാനും കൈകാര്യം ചെയ്യാനുംസാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട അക്കാദമിക് പശ്ചാത്തലം നിർബന്ധമല്ലഉദാഹരണത്തിന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഗവർണർ സി.ഡി. ദേശ്മുഖഇന് കേംബ്രിഡ്ജിലെ ജീസസ് കോളേജിൽ നിന്ന് പ്രകൃതിശാസ്ത്രത്തിലാണ് ബിരുദം ഉണ്ടായിരുന്നത് . 1918 ൽ ലണ്ടനിൽ വെച്ച് നടന്ന ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ അദ്ദേഹത്തിന് ഒന്നാം റാങ്ക് ഉണ്ടായിരുന്നു . ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിക്കുന്നതിനു മുൻപായി അദ്ദേഹം വിവിധ നിലകളിൽ പ്രവർത്തിച്ചു.

ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്), ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആന്റ് ഡെവലപ്പ്മെന്റ് (ഐ.ബി.ആർ.ഡി) തുടങ്ങിയവ രൂപീകരിച്ച ബ്രെട്ടൺ വുഡ്സ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന അഞ്ചം​ഗ സംഘത്തിലെ എന്ന ഒരാൾ എന്ന നിലയിൽ, അദ്ദേഹം രാജ്യം നേരിട്ട പ്രശ്നങ്ങൾ ഐ.ബി.ആർ.ഡിയുടെ അജൻഡയിൽ ഡെലിഗേഷനിലൂടെ അവതരിപ്പിച്ചിരുന്നു .

English summary

Most Of Our finance Ministers Did Not Have Economic Degrees?

there has been no requirement to have an academic background in economics or commerce in order to serve as the Minister of Finance in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X