ആദായനികുതി സ്ലാബില്‍ മാറ്റം വരുത്താതെ റിബേറ്റ് പ്രഖ്യാപിച്ചതിനു പിന്നിലെ തന്ത്രം അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയെന്നതാണ് പ്രധാന പ്രഖ്യാപനമായി ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തതാതെയാണ് ഇതെന്നതാണ് സത്യം.

 

ഏഴ് വര്‍ഷത്തിനിടയിലെ മികച്ച നേട്ടവുമായി എസ്ബിഐഏഴ് വര്‍ഷത്തിനിടയിലെ മികച്ച നേട്ടവുമായി എസ്ബിഐ

ഇത് നേരത്തേയുണ്ടായിരുന്ന 2.5 ലക്ഷം രൂപ തന്നെ. ഇതില്‍ മാറ്റമില്ല. പകരം അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിലെ '87 എ' അനുസരിച്ച് 2,500 രൂപ വരെ നല്‍കിയിരുന്ന നികുതി റിബേറ്റ് 12,500 രൂപയായി ഉയര്‍ത്തുകയെന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്. സ്ലാബില്‍ മാറ്റം വരുത്താതെ റിബേറ്റ് ഉയര്‍ത്തിയതിനു പിന്നിലെ ലക്ഷ്യമെന്തെന്നു നോക്കാം.

 
ആദായനികുതി സ്ലാബില്‍ മാറ്റം വരുത്താതെ റിബേറ്റ് പ്രഖ്യാപിച്ചതിനു പിന്നിലെ തന്ത്രം അറിയാമോ?


ലക്ഷ്യം വച്ചത് താഴ്ന്ന വരുമാനക്കാരെ മാത്രം

കേന്ദ്ര ബജറ്റ് വരുമാന നികുതിയിളവ് പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടത് താഴ്ന്ന വരുമാനക്കാരെ മാത്രമാണെന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 10 ലക്ഷം മുതല്‍ 10 കോടി വരെ സമ്പാദ്യമുള്ളവരില്‍ നിന്ന് ലഭിക്കുന്നില്ല ആദായ നികുതിയില്‍ കുറവ് വരാതിരിക്കാന്‍ വേണ്ടിയാണിത്. അല്ലാത്ത പക്ഷം സര്‍ക്കാര്‍ വരുമാനത്തെ വലിയ തോതില്‍ അത് ബാധിക്കും. കുറഞ്ഞ വരുമാനക്കാര്‍ അല്ലാത്തവര്‍ക്ക് യഥാര്‍ഥത്തില്‍ ഒരു മാറ്റവും അനുഭവപ്പെടില്ല. അവര്‍ പഴയതുപോലെ രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും നികുതി നല്‍കണം. ഇതോടെ നേട്ടം പാവങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും; എന്നാല്‍ സര്‍ക്കാര്‍ വരുമാനത്തെ വലിയ തോതില്‍ ബാധിക്കുകയുമില്ല.


ആദായനികുതി സ്ലാബില്‍ മാറ്റം വരുത്താതെ റിബേറ്റ് പ്രഖ്യാപിച്ചതിനു പിന്നിലെ തന്ത്രം അറിയാമോ?

ഐടി റിട്ടേണ്‍ സമര്‍പ്പണം പഴയ പോലെ

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണം പഴയതു പോലെ തുടരണമെന്ന സര്‍ക്കാരിന്റെ ലക്ഷ്യമാണ് ഇതിനുള്ള രണ്ടാമത്തെ കാരണം. ആദായ നികുതി സ്ലാബ് അഞ്ച് ലക്ഷമായി ഉയര്‍ത്തിയാല്‍ അതിനു താഴെ വരുമാനമുള്ള ആരും ഐടിആര്‍ ഫയല്‍ ചെയ്യേണ്ടി വരില്ല. ഇത് ഒഴിവാക്കുകയാണ് റിബേറ്റ് വര്‍ധനവിലൂടെ ധനമന്ത്രാലയം ലക്ഷ്യമിട്ടത്. നിലവില്‍ നികുതി സ്ലാബ് 2.5 ലക്ഷം രൂപയായി തുടരുന്നതിനാല്‍ ഇതിനു മുകളിലുള്ള മുഴുവന്‍ ആളുകളും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരും.

ആദായ നികുതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2018-19 വര്‍ഷത്തില്‍ ഐടിആര്‍ സമര്‍പ്പിച്ചവരില്‍ 4.28 കോടി പേര്‍ അഞ്ച് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരാണ്. ഇത് നിലവിലെ സ്ഥിതിയില്‍ തുടരണം. കാരണം എങ്കില്‍ മാത്രമേ ഇവരുടെ മേല്‍ ഐടി വകുപ്പിന് കണ്ണുവയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല, ഐടിആര്‍ ഫയല്‍ ചെയ്യാതിരിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ആദായ നികുതി വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 31നകം സമര്‍പ്പിക്കാത്ത അഞ്ച് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 5000 രൂപയാണ് പിഴ. 10 ലക്ഷം വരുമാനക്കാര്‍ക്ക് 10,000വും.

English summary

Why Modi govt chose tax rebate over exemption in Budget 2019

Why Modi govt chose tax rebate over exemption in Budget 2019
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X