ഇന്‍ഷുറന്‍സ് പോളിസി മൊബൈൽ നമ്പറും മെയിൽ ഐഡിയുമായി ഓണ്‍ലൈനില്‍ എങ്ങനെ ലിങ്ക് ചെയ്യാം?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മാർട്ട് ഫോണിലൂടെ എല്ലാം സാധ്യമാകുന്ന കാലത്തു, നിങ്ങളുടെ എൽ.ഐ.സി പോളിസിയുടെ വിവരങ്ങൾ അറിയാൻ ഇനി പോസ്റ്റൽ വകുപ്പിനെകാത്തു നിൽക്കണമെനിക്കില്ല. നിങ്ങളുടെ പ്രീമിയം തുക അടയ്‌ക്കേണ്ട തീയതി, മറ്റ് ബന്ധപ്പെട്ട അറിയിപ്പുകൾ എന്നിവയുടെ അലേർട്ടുകൾ മൊബൈൽ ഫോൺ ലഭിക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

 
ഇന്‍ഷുറന്‍സ് പോളിസി മൊബൈൽ നമ്പറും മെയിൽ ഐഡിയുമായി ഓണ്‍ലൈനില്‍ എങ്ങനെ ലിങ്ക് ചെയ്യാം?

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) യിൽ നിങ്ങള്ക്ക് ഏതെങ്കിലും തരത്തിലുള്ള പോളിസി ഉണ്ടെങ്കിൽ, അതിന്റെ വിവരങ്ങൾ ലഭിക്കാൻ മൂന്ന് വഴികൾ ഉണ്ട്.

ഓൺലൈൻ രജിസ്ട്രേഷൻ

ഓൺലൈൻ രജിസ്ട്രേഷൻ

Www.licindia.in/Customer-Services/Help-Us-To-Serve-You-Better എന്ന ലിങ്കിലേക്ക് പോവുക

നിങ്ങളുടെ കൈവശമുള്ള പോളിസി പ്രമാണപ്രകാരം നിങ്ങളുടെ മുഴുവൻ പേരും ജനന തീയതിയും പോലുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക. ബോക്സിൻറെ വലതുഭാഗത്ത് നൽകിയിരിക്കുന്ന ടാബിൽ നിന്നും നിങ്ങളുടെ ജനനത്തീയതി നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും. ( ചിത്രം കാണുക)

മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും

മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും

നൽകിയിട്ടുള്ള സ്ഥലത്ത് മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും പൂരിപ്പിക്കുക.

നിങ്ങൾ വിശദാംശങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന പോളിസികളുടെ എണ്ണം തിരഞ്ഞെടുക്കുക. ഒരു സമയം പരമാവധി 10 പോളിസികളുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയും.

ഡിക്ലറേഷൻ പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

അടുത്ത ലാൻഡിംഗ് പേജിൽ നൽകിയ സ്പേസിൽ പോളിസി നമ്പറുകൾ നൽകുക, "സാധുതയുള്ള പോളിസി വിശദാംശങ്ങൾ" ക്ലിക്കുചെയ്യുക.

നിങ്ങൾ നൽകിയ വിശദാംശങ്ങളുമായി പോളിസിയുടെ രേഖകളിലെ പേരും ജനനത്തീയതിയും യോജിക്കുന്നുണ്ടോ എന്ന് വെബ്സൈറ്റ് പരിശോധിക്കും.

വിജയകരമായി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു പോപ്പ്-അപ് മെസ്സേജ് നിങ്ങൾക്കു ലഭിക്കുന്നതാണ്. പോപ്പ്-അപ്പ് സന്ദേശത്തിൽ ഭാവിയിലെ ഉപയോഗത്തിനായി നിങ്ങൾ സൂക്ഷിക്കേണ്ട ഒരു സംഖ്യയും ഉണ്ടാകുന്നതാണ്.

നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉറപ്പു വരുത്തുന്നതിന് എൽ.ഐ.സി യുടെ കസ്റ്റമർ കാറിൽ നിന്നും നിങ്ങൾക്കൊരു ഫോൺ കാൾ വരുന്നതാണ് .

മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉറപ്പു വരുത്തി കഴിഞ്ഞാൽ , പോളിസിയുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ് .

വിവരങ്ങൾ ലഭിക്കാൻ നിങ്ങൾ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ മാറ്റണമെങ്കിലും ഇതേ വഴി തന്നെ സ്വീകരിക്കാവുന്നതാണ്.

2. കസ്റ്റമർ കെയറുമായി ബന്ധപ്പെടുക

2. കസ്റ്റമർ കെയറുമായി ബന്ധപ്പെടുക

നിങ്ങൾക്ക് എൽ.ഐ.സി.യുടെ ഹെൽപ്ലൈൻ 022-68276827 ൽ വിളിക്കാം. ഇത് ഒരു 24/7 സേവനമാണ്.

3. കത്ത്

നിങ്ങളുടെ പോളിസി ഏതു ബ്രാഞ്ചിലാണോ , അവിടേക്കു നിങ്ങൾക്കു കത്തെഴുതാം. വിശദാംശങ്ങൾ അറിയിക്കാനുള്ള അഡ്രസ്സ് മാറ്റുവാനോ മൊബൈൽ നമ്പർ അപ്പ്‌ഡേറ്റ് ചെയ്യാനോ കത്തിലൂടെ ആവശ്യപ്പെടാവുന്നതാണ്

4 . രജിസ്ട്രേഷൻ ഇല്ലാതെ എൽഐസി എസ്എംഎസ് ഹെൽപ്പ്ലൈൻ

LICELP എന്ന് 92224 92224 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചുകൊണ്ട് പോളിസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അന്വേഷിക്കാവുന്നതാണ് .

നിങ്ങളുടെ എൽഐസി പോളിസിയുടെ വിശദാംശങ്ങൾ നിങ്ങൾ പരിശോധിക്കേണ്ടത് എന്ത് കൊണ്ട് ?

നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ വിലാസവും ഇൻഷുറൻസ് കമ്പനിയുമായി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, അത് വഴി നിങ്ങളുടെ പോളിസിയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ അയക്കുന്നതാണ് . പോളിസി ഡ്യുസ് , പോളിസി സ്റ്റാറ്റസ്, പോളിസി ലാപ്സ് / റിവിവൽ ഓഫ് പോളിസി ബോണ്ട്, ബോണസ് അല്ലെങ്കിൽ ലോയൽറ്റി, NEFT അല്ലെങ്കിൽ NACH മാൻഡേറ്റ് മുതലായവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നിങ്ങൾക്കു ലഭിക്കും.ഇൻഷുറൻസ് കമ്പനിയിൽ നിന്നും പോളിസിയുമായി ബന്ധപ്പെട്ട 65 സന്ദേശങ്ങൾ വരെ നിങ്ങൾക്ക് ലഭിക്കും. എൽഐ.സി. 2019 മാർച്ച് 1 മുതൽ ഡിജിറ്റൽ ഫോർമാറ്റ് ചെയ്യുന്നതാണ്

Read more about: lic digital എൽഐസി
English summary

How To Update/Register Mobile Number And Email For LIC Policy Online?

How To Update/Register Mobile Number And Email For LIC Policy Online?
Story first published: Wednesday, February 13, 2019, 10:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X