എസ്.ബി.ഐ. ഓൺലൈൻ: ബ്രാഞ്ച് സന്ദർശിക്കാതെ നെറ്റ് ബാങ്കിങ്ങ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

ഇന്ന് എലാ ബാങ്കിങ് ആവശ്യങ്ങൾക്കും ബാങ്കിൽ നേരിട്ട് പോകേണ്ട ആവശ്യമില്ല. നിങ്ങള്ക്ക് നെറ്റ് ബാങ്കിങ് സൗകര്യം കൂടെ ഉണ്ടെങ്കിൽ ഒരു കാര്യത്തിനും ബ്രാഞ്ച് സന്ദർശ്ശിക്കേണ്ടതില്ല.നിങ്ങൾക്കു ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ എസ്ബിഐ ഓൺലൈൻ നെറ്റ് ബാങ്കിംഗ് എങ്ങനെ രജിസ്റ്റർ ചെയ്യാം.

എസ്.ബി.ഐ. ഓൺലൈൻ: ബ്രാഞ്ച് സന്ദർശിക്കാതെ നെറ്റ് ബാങ്കിങ്ങ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

എസ്ബിഐ നെറ്റ് ബാങ്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന്, നിങ്ങൾക്ക് ഒരു എടിഎം കാർഡ് ഉണ്ടായിരിക്കണം, അതുപയോഗിച്ചു നിങ്ങൾക്കു നിങ്ങളുടെ അക്കൌണ്ടിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കാനും ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ സജീവമാക്കാനും കഴിയുന്നതാണ്. നേടി ബാങ്കിങ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആവശ്യമായ വിവരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .

താഴെ പറയുന്നവ നിങ്ങളുടെ കയ്യിൽ ഉണ്ടെന്നു ഉറപ്പുവരുത്തുക:

താഴെ പറയുന്നവ നിങ്ങളുടെ കയ്യിൽ ഉണ്ടെന്നു ഉറപ്പുവരുത്തുക:

എ ടി എം കാർഡ്
അക്കൗണ്ട് നമ്പർ
സി.ഐ.എഫ്
ബ്രാഞ്ച് കോഡ്
ബാങ്ക് അക്കൗണ്ടുമായി ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ

ലോഗിൻ പാസ്സ് വേർഡ്

ലോഗിൻ പാസ്സ് വേർഡ്

നിങ്ങളുടെ ബാങ്ക് ബ്രാഞ്ച് വഴി നിങ്ങൾക്കു ഇന്റർനെറ്റ് ബാങ്കിങ് പ്രീ-പ്രിന്റ് ചെയ്ത കിറ്റ് (പി പി കെ) ലഭിച്ചിട്ടുണ്ടെങ്കിലും , നിങ്ങളുടെ ക്രെഡൻഷ്യലുകളിന്മേൽ ഇതിനോടകം തന്നെ ഒരു ഉപയോക്തൃ നാമവും പാസ്സ് വേർഡും ലഭിച്ചിട്ടുണ്ടാകും . അങ്ങനെയെങ്കിൽ നിങ്ങൾ നെറ്റ് ബാങ്കിങ്ങിനായി ഇനിയും രജിസ്റ്റർ ചെയ്യേണ്ടതില്ല. ബാങ്കിന്റെ പക്കൽ നിന്നും പ്രീ-പ്രിന്റ് ചെയ്ത കിറ്റ് ലഭിക്കാത്തവർക്കു വേണ്ടിയാണ് ഇവിടെ നൽകിയിരിക്കുന്ന നടപടി ക്രമങ്ങൾ.

പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയാൽ, നിങ്ങൾക്ക് രണ്ട് പാസ്സ് വേർഡുകൾ ലഭിക്കും -ഒന്ന്, അക്കൗണ്ട് വിശദാംശങ്ങൾ ആക്സസ് ചെയ്യാനുള്ള , ലോഗിൻ പാസ്സ് വേർഡ് , രണ്ട് പ്രൊഫൈൽ അപ്ഡേറ്റുചെയ്യുന്നതിനും ഗുണഭോക്താക്കളെ കൂട്ടുന്നതിനും ഉള്ള പ്രൊഫൈൽ പാസ്സ് വേർഡ് . എസ്ബിഐ ഓൺലൈൻ നെറ്റ് ബാങ്കിങ് സൗകര്യം ആക്സസ് ചെയ്യുമ്പോൾ രണ്ട് പാസ്സ് വേർഡുകളും നിങ്ങളുടെ ഉപയോക്തൃനാമവും നിങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്.

 

ഓൺലൈൻ എസ്ബിഐ ഹോം പേജ്

ഓൺലൈൻ എസ്ബിഐ ഹോം പേജ്

എസ്ബിഐ നെറ്റ് ബാങ്കിംഗ് രജിസ്ട്രേഷനായുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ

സ്റ്റെപ്പ് 1: ഓൺലൈൻ എസ്ബിഐ ഹോം പേജ് സന്ദർശിക്കുക, www.onlinesbi.com തുടർന്ന് സ്വകാര്യ ബാങ്കിംഗ് വിഭാഗത്തിന് കീഴിൽ പുതിയ യൂസർ രജിസ്ട്രേഷൻ / ആക്ടിവേറ്റ് ലിങ്ക് ക്ലിക്കുചെയ്യുക.


സ്റ്റെപ്പ് 2: ഒരു പോപ്പ്-അപ് പ്രത്യക്ഷപെടുന്നതാണ് . അതിനു ശേഷം , ഇനി പറയുന്ന വിശദാംശങ്ങളടങ്ങിയ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.

നിങ്ങളുടെ പാസ്ബുക്കിൽ ഉള്ള നിങ്ങളുടെ അക്കൗണ്ട് നമ്പർ

നിങ്ങളുടെ പാസ്ബുക്ക് / അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ ഉള്ള നിങ്ങളുടെ സി ഐ ഫ് (കസ്റ്റമർ ഇൻഫോർമേഷൻ ഫയൽ) നമ്പർ

നിങ്ങളുടെ പാസ് ബുക്കിൽ ഉള്ളിൽ ബ്രാഞ്ച് കോഡ് നൽകുക. നിങ്ങൾക്ക് ബ്രാഞ്ച് കോഡ് അറിയില്ലെങ്കിൽ അത് ഓൺലൈനിൽ ലഭിക്കും .

സ്ഥാനവും ബ്രാഞ്ചിന്റെ പേരുകളും അടിസ്ഥാനമാക്കി ബ്രാഞ്ച് കോഡ് വീണ്ടെടുക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക

നിങ്ങളുടെ ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക

നിങ്ങൾക്ക് ആവശ്യമുള്ള ഇന്റർനെറ്റ് ബാങ്കിംഗ് സൌകര്യം തിരഞ്ഞെടുക്കുക: പൂർണ്ണമായ അല്ലെങ്കിൽ പരിമിതമായ ഇടപാട് അവകാശങ്ങൾ / കാണുക

 

നെറ്റ് ബാങ്കിംഗ് സംവിധാനം

നെറ്റ് ബാങ്കിംഗ് സംവിധാനം


ഘട്ടം 3: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് , നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക.

ഘട്ടം 4: നിങ്ങൾക്ക് എ ടി എം കാർഡ് ഉണ്ടെങ്കിൽ, രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം, നിങ്ങളുടെ അക്കൗണ്ടിന് ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ സജീവമാക്കാവുന്നതാണ്.

എ ടി എം കാർഡ് ഓപ്ഷൻ തിരഞ്ഞെടുത്ത് "സമർപ്പിക്കുക" ക്ലിക്കുചെയ്യുക (നിങ്ങൾക്ക് എടിഎം കാർഡ് ഇല്ലെങ്കിൽ, ഇന്റർനെറ്റ് ബാങ്കിങ്ങ് സേവനങ്ങൾ സജ്ജമാക്കാൻ ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കേണ്ടതാണ് )

ഘട്ടം 5: പേജിൽ താൽക്കാലിക ഉപയോക്തൃനാമം കാണാം .
അത് കഴിഞ്ഞാൽ ഒറു ലോഗിൻ പാസ് വേർഡ് നൽകാനായി നിർദ്ദേശം ലഭിക്കും . പാസ് വേർഡ് നൽകി കഴിഞ്ഞാൽ രെജിസ്റ്ററേഷൻ പൂർത്തിയാകും .

ഘട്ടം 6: അതിനുശേഷം നിങ്ങൾക്ക് വീണ്ടും എസ്ബിഐ ഓൺലൈൻ ഹോംപേജിലേക്ക് പോകാം, സ്വകാര്യ ബാങ്കിങ്ങ് സെക്ഷന് കീഴിൽ, താത്കാലിക ഉപയോക്തൃനാമവും പാസ്ഉ വേർഡും ഉപയോഗിച്ച് ലോഗിൻ ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 7: അവസാനമായി, ഭാവിയിൽ സുരക്ഷിതമായി എസ്ബിഐ നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗപ്പെടുത്താൻ , നിങ്ങളുടെ ഉപയോക്തൃനാമവും ലോഗിൻ ചെയ്യാനുള്ള പാസ്സ വേർഡും സജ്ജമാക്കാൻ നിങ്ങളോട് ആവശ്യപ്പെടും രജിസ്റ്ററേഷൻ പൂർത്തിയായാൽ, നിങ്ങളുടെ ഉപയോക്തൃനാമത്തിൽ മാപ്പുചെയ്ത അക്കൗണ്ടുകൾ കാണാം.

 

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X