പ്രവാസികൾക്ക് വേണ്ടിയുള്ള സ്വാന്തനം പദ്ധതിയെ കുറിച്ചറിയൂ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്കു വേണ്ടിയാണു സാന്ത്വനം പദ്ധതി. പ്രവാസികള്‍ക്കും ആശ്രിത കുടുംബാംഗങ്ങൾക്കും ഈ പദ്ധതി പ്രകാരം നാല് തരത്തിലുള്ള ധനസഹായം നൽകുന്നു.

പ്രവാസി അല്ലെങ്കിൽ അദ്ദേഹത്തിന്റെ ആശ്രിത കുടുംബങ്ങളുടെ ചികിത്സാ ചെലവ് കണക്കാക്കുന്നതിനുള്ള സാമ്പത്തിക സഹായം.

പ്രവാസികൾക്ക് വേണ്ടിയുള്ള സ്വാന്തനം പദ്ധതിയെ കുറിച്ചറിയൂ

പ്രവാസിയുടെ കുടുംബാംഗങ്ങളുടെ മരണം സംഭവിച്ചാൽ ധനസഹായം

പ്രവാസിയുടെ മകളുടെ വിവാഹ ചിലവ്

ശാരീരിക വൈകല്യങ്ങളെ മറികടക്കാൻ കൃത്രിമ കൈകാലുകൾ, crutches, വീൽ ചെയർ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങാൻ, ധന സഹായം.

പ്രവാസി ക്ഷേമനിധി

പ്രവാസി ക്ഷേമനിധി

അംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

1.പെൻഷൻ (60 വയസിനുശേഷം )

2.കുടുബ പെൻഷൻ (പെൻഷന്റെ 60 %)

3.അവശതാ പെൻഷൻ

4.മരണാനന്തര സഹായം (1 ലക്ഷം )

5.ചികിത്സ സഹായം (പെൻഷൻ യോഗ്യതക്ക് മുൻമ്പ് )

6.വിവാഹ സഹായം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)

7.പ്രസവാനുകുല്യം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)

8.വിദ്യാഭ്യാസ ആനുകൂല്യം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)

9.ഭവന -സ്വയം തൊഴിൽ വായ്പകൾ .സഹകരണ സംഘങ്ങൾ ,കമ്പനികൾ ,കൂടാതെ മറ്റ് സ്ഥാപനങ്ങൾ അംഗങ്ങൾക്ക് സ്വയം തൊഴിൽ ലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രമോട്ട് ചെയ്യൽ എന്നിവയും ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരുന്ന പ്രവർത്തനങ്ങളാണ്.

 

ആർക്കൊക്കെ അംഗത്വം എടുക്കാം ?

ആർക്കൊക്കെ അംഗത്വം എടുക്കാം ?

മലയാളികളായ 18 മുതൽ 60 വയസുവരെ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചു വന്നതുമായ പ്രവാസികൾ ,അന്യ സംസ്ഥാനങ്ങളിൽ( കേരളത്തിന് പുറത്തും ഇന്ത്യക്കുള്ളിലുമായി ) ജോലി ചെയ്യുന്നവരും തിരികെ എത്തിയവരുമായ സ്ത്രീ പുരുഷ ഭേതമന്യേ ഉള്ള പ്രവാസികൾക്ക് കേരള പ്രവാസി ക്ഷേമ ബോർഡിൽ അംഗങ്ങളാകാം .

എങ്ങനെ രജിസ്റ്റർ ചെയ്യാം ?

എങ്ങനെ രജിസ്റ്റർ ചെയ്യാം ?

അംഗത്വ ഫീസ് 200 രൂപയും, അംശാദായം പ്രവാസി' വിദേശം 300 രുപയും മടങ്ങി വന്ന പ്രവാസികൾക്കും അന്യസംസ്ഥാന മലയാളികൾക്കും 100 രുപയും ,മടങ്ങി വന്ന അന്യസംസ്ഥാന മലയാളികൾക്ക് 50 രുപയും അടക്കേണ്ടത്, ഇത് പ്രതിമാസമായോ വാർഷീകമായോ അടക്കാം.രജിസ്േട്രഷൻ, ക്ഷേമനിധി അംഗത്വവും കാർഡും, അംശാദായ അടവ് എന്നിവ പൂർണമായും ഓൺലൈൻ വഴിയാണ്.

ഓൺലൈൻ വഴി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ആവശ്യമുള്ള രേഖകൾ സ്കാൻ ചെയ്ത് (ആവശ്യപ്പെടുന്ന അളവിൽ eg : size , K ) നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കണം.

അതിനു ശേഷം നിബന്ധനകൾ വായിച്ചു നോക്കുക.

http://www.pravasikerala.org/instructions.php

ഓൺലൈൻ രെജിസ്ട്രേഷൻ?
ഇനി ഓൺലൈൻ രെജിസ്ട്രേഷൻ തുടങ്ങുന്നതിനായി

http://www.pravasikerala.org/onlineappln.php ഈ ലിങ്ക് ഉപയോഗിച്ചു വെബ്‌സൈറ്റിൽ പ്രവേശിക്കുക.

ആദ്യം കാണുന്ന രെജിസ്ട്രേഷൻ ടൈപ്പ് എന്ന ഭാഗത്ത് നിങ്ങളുടെ കാറ്റഗറി തെരഞ്ഞെടുക്കുക.

3 ഓപ്ഷനുകൾ ഉണ്ട്.വിദേശത് ഉള്ളവർ ഒന്നും ,വിദേശത് നിന്ന് തിരിച്ചു വന്നവർ രണ്ടും ,കേരളിത്തിനു പുറത്തും ഇന്ത്യക്ക് അകത്തുമായി ജോലി ചെയ്യുന്നവർ മൂന്നും സെലക്ട് ചെയ്യുക.

ഇനി നിങ്ങളുടെ പൂർണമായ വിവരങ്ങൾ ചേർത്തതിന് ശേഷം വലതു വശത്തു ക്ലിക്ക് ചെയ്ത്

ഫോട്ടോ , ഒപ്പ് ,മറ്റുരേഖകൾ അപ്‌ലോഡ് ചെയ്യുക.

മൊബൈൽ നമ്പർ ചേർക്കുമ്പോൾ ഇന്ത്യൻ നമ്പർ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

എല്ലാം തീർന്നു കഴിഞ്ഞാൽ ഏറ്റവും മുകളിൽ ""SUBMIT "" ബട്ടൺ കാണും.അതിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന വരുന്ന പയ്മെന്റ്റ് വിൻഡോയിൽ നിന്ന് ഇന്റർനെറ്റ് ബാങ്കിങ് യൂസർ നെയിം പാസ്സ്‌വേർഡ് ഉപയോഗിച്ച് പണം അടക്കാം. 200 രൂപയാണ് ചാർജ്.

പണം അടച്ചു കഴിഞ്ഞാൽ നിങ്ങള്ക് ഒരു അപ്ലിക്കേഷൻ നമ്പർ കിട്ടും.അത് സൂക്ഷിച്ചു വെക്കേണ്ടതാണ്.പിന്നീടുള്ള ആവശ്യങ്ങള്ക് ആ അപ്ലിക്കേഷൻ നമ്പർ ആവശ്യമായി വരും.

അപേക്ഷ കൊടുത്ത് 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ കാർഡ് ഓൺലൈനിൽ നിന്ന് പ്രിന്റ് ചെയ്തെടുക്കാം.തൊട്ടടുത്ത മാസം മുതൽ അംശദായം അടക്കാനും സാധിക്കും.

 

 

 

 

 

Read more about: nri scheme പദ്ധതി
English summary

Swanthwana is a scheme that has been launched for returned NRKs in distress.

Swanthwana is a scheme that has been launched for returned NRKs in distress.
Story first published: Saturday, February 23, 2019, 18:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X