കേന്ദ്രബജറ്റ് തയ്യാറാക്കുന്നതെങ്ങനെ? നാല് പ്രധാന ഘട്ടങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ മോദി മന്ത്രിസഭയുടെ അവസാന ബജറ്റ് പ്രഖ്യാപനം നടത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങള്‍, നികുതിയിളവുകള്‍ തുടങ്ങിയവയെ കുറിച്ചാണ് പ്രധാന ചര്‍ച്ചകള്‍. എന്നാല്‍ എങ്ങനെയാണ് ഒരു ബജറ്റ് തയ്യാറാക്കുന്നത് എന്നതിനെ കുറിച്ച് അധികമാരും ആലോചിക്കാറില്ല.
ബജറ്റ് പ്രസംഗം രാവിലെ പതിനൊന്നിന് ആരംഭിക്കും; പിയൂഷ് ഗോയലിന്റെ ആദ്യ ബജറ്റ്
നാല് പ്രധാന ഘട്ടങ്ങളാണ് ബജറ്റ് പ്രിപ്പറേഷനുള്ളത്. അടുത്ത വര്‍ഷത്തെ ബജറ്റിനുള്ള തയ്യാറെടുപ്പുകള്‍ ആഗസ്ത്-സപ്തംബര്‍ മാസത്തില്‍ തന്നെ ആരംഭിക്കും. കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന്റെ ഭാഗമായ ബജറ്റ് ഡിവിഷന്‍ ബജറ്റ് സര്‍ക്കുലര്‍ അയക്കുന്നതോടെയാണ് നടപടിക്രമങ്ങള്‍ തുടങ്ങുക. കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ സര്‍ക്കാരുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ സായുധ സേനകള്‍ എന്നിവയ്ക്കാണ് ഈ സര്‍ക്കുലര്‍ അയക്കുക.

 

കേന്ദ്രബജറ്റ് തയ്യാറാക്കുന്നതെങ്ങനെ? | Oneindia Malayalam
സാമ്പത്തിക ആസൂത്രണം

സാമ്പത്തിക ആസൂത്രണം

നടപ്പുസാമ്പത്തിക വര്‍ഷത്തെ റിവൈസ്ഡ് എസ്റ്റിമേറ്റ്, വരുന്ന ബജറ്റ് വര്‍ഷത്തേക്കുള്ള പുതിയ എസ്റ്റിമേറ്റ്, മുന്‍ വര്‍ഷത്തെ യഥാര്‍ഥ വരവ് - ചെലവ് കണക്കുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും. സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെയും നടപ്പുവര്‍ഷത്തെയും വരവ്-ചെലവുകള്‍ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങളോടെ ബജറ്റ് വര്‍ഷത്തേക്കുള്ള സാമ്പത്തിക ആസൂത്രണം നടത്തുന്നതിന് വേണ്ടിയാണിത്.

ആസൂത്രണ വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തും

ആസൂത്രണ വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തും

ഇവിടെ നിന്ന് ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ആസൂത്രണ വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ആ വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ തയ്യാറാക്കുക. ലഭ്യമായ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അതിന് ആനുപാതികമായി മാത്രമേ ചെലവുകള്‍ പാടുള്ളൂ എന്ന് കൃത്യമായ വ്യവസ്ഥയുണ്ട്. അതിനാല്‍ തോന്നിയ പോലെ വായ്പയെടുത്ത് അതിനനുസരിച്ച് ബജറ്റ് പ്രഖ്യാപനങ്ങള്‍ നടത്താനാവില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠനങ്ങള്‍ നടത്തി ജനുവരി മാസത്തോടെയാണ് ബജറ്റ് തയ്യാറാക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കുക. അടുത്ത വര്‍ഷത്തെ വരുമാന സാധ്യതകള്‍ ഈ വേളയില്‍ ധനകാര്യമന്ത്രാലയം കൃത്യമായി വിലയിരുത്തും.

കരട് ബജറ്റ്

കരട് ബജറ്റ്

കരട് ബജറ്റ് തയ്യാറായ ശേഷം ധനകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം ഏതെങ്കിലും മന്ത്രിമാര്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. തര്‍ക്ക വിഷയങ്ങളില്‍ മന്ത്രിസഭയാണ് അന്തിമ തീരുമാനമെടുക്കുക.

ശേഷം ബജറ്റ് പാര്‍ലമെന്റില്‍

ശേഷം ബജറ്റ് പാര്‍ലമെന്റില്‍

ഇതിനു ശേഷം അന്തിമ ബജറ്റ് രേഖ തയ്യാറാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് ലഭ്യമായ വിവരങ്ങള്‍ കംപ്യൂട്ടര്‍ സഹായത്തോടെ ക്രോഡീകരിച്ച് വിവരങ്ങള്‍ തയ്യാറാക്കുന്നത്. അന്തിമ ബജറ്റ് രേഖ തയ്യാറായിക്കഴിഞ്ഞാല്‍ പ്രസിഡന്റിന്റെ അനുമതിയോടെയാണ് ധനമന്ത്രി ബജറ്റ് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുക.

English summary

A step-by-step guide on how Union budget is formulated

A step-by-step guide on how Union budget is formulated
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X