എസ്ബിഐയുടെ നാഷണൽ പെൻഷൻ സിസ്റ്റത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്) നൽകുന്നുണ്ട്. പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ഭാരതസർക്കാർ അവതരിപ്പിച്ച നിശ്ചിത നിക്ഷേപ പെൻഷൻ പദ്ധതിയാണ്, എൻ.പി.എസ് . പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി (പിഎഫ്ആർഡിഎ) ആണ് ഇത് കൈകാര്യം ചെയ്യുന്നത്. 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് തുറക്കാവുന്ന NPS അക്കൗണ്ട് മാർക്കറ്റ് ലിങ്ക്ഡ് ഇൻവെസ്റ്റ് റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നതായാണ് എസ.ബി.ഐ വെബ്സൈറ്റിൽ പറയുന്നത് .

എസ്ബിഐയുടെ  നാഷണൽ പെൻഷൻ സിസ്റ്റത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം

എസ്ബിഐ നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) സംബന്ധിച്ച് അറിയാൻ പ്രധാന കാര്യങ്ങൾ ഇതാ:

ഏതൊക്കെ തരം അക്കൗണ്ടുകൾ

NPS രണ്ട് തരത്തിലുള്ള അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു: ടയർ ഒന്നും , ടയർ രണ്ടും , ടയർ 1 എൻപിഎസ് അക്കൗണ്ട് കർശനമായ പെൻഷൻ അക്കൗണ്ടായതുകൊണ്ടു , പിൻവലിക്കൽ അനുവദിക്കില്ല. നിക്ഷേപ അക്കൌണ്ടായി അറിയപ്പെടുന്ന ടയർ 2 അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാവുന്നതാണ് എന്ന് എസ്ബിഐയുടെ വെബ്സൈറ്റിൽ പറയുന്നു .

മിനിമം സംഭാവനകൾ

സബ്സ്ക്രൈബർ ടയർ 1 അക്കൗണ്ടിലേക്കു പ്രതിവർഷം 1,000 രൂപ. മിനിമം സംഭാവന നൽകേണ്ടതാണ്. NPS ന്റെ ടയർ -2 അക്കൌണ്ടിൽ, മിനിമം സംബഹവാന എന്ന നിബന്ധനയില്ല. നിക്ഷേപകന്റെ സൗകര്യമനുസരിച്ചു പണം നിക്ഷേപിക്കാം .

പലിശ നിരക്ക്

അക്കൗണ്ട് ഉടമ തിരഞ്ഞെടുക്കുന്ന പെൻഷൻ ഫണ്ട് മാനേജർ (PFM) അനുസരിച്ചാണ് എൻ.പി.എസ് സംഭാവനയുടെ പലിശ നിരക്ക്. ഒരു സാമ്പത്തിക വർഷത്തിൽ ഒരിക്കൽ പിഎഫ്എം മാറ്റാൻ സബ്സ്ക്രൈബർക്കു അനുമതിയുണ്ട്.

മെച്യുരിറ്റി കാലയളവും പിൻവലിക്കലുകളും

ഒരു NPS അക്കൗണ്ടിൽ ഉള്ള കോർപ്പസ് സബ്സ്ക്രൈബർക്കു 60 വയസ്സ് ആകും ലോക്കു ചെയ്തഹാക്ക് സൂക്ഷിക്കുക. 60 വയസിനു മുൻപായി പണം പിൻവലിക്കാം , എന്നാൽ 80 ശതമാനം കോർപ്പസും വാർഷിക വേതനം നൽകണം, ഇത് നികുതി രഹിതമായ പിൻവലിക്കലാണ് എന്ന് എസ്ബിഐയുടെ വെബ്സൈറ്റിൽ പറയുന്നു.

നികുതി ആനുകൂല്യങ്ങൾ

ടയർ 1 എൻപിഎസ് അക്കൗണ്ടുകൾക്ക് നികുതി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ടയർ 2 എൻ.പി.എസ് അക്കൌണ്ട് അത്തരമൊരു ആനുകൂല്യം വാഗ്ദാനം ചെയ്യുന്നില്ല.

English summary

All You Need To Know About SBI National Pension System (NPS)

All You Need To Know About SBI National Pension System (NPS)
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X