ഇനി ജിമെയിലിലൂടെയും പണം അയയ്ക്കാം; ട്രയൽ റൺ ഇന്ത്യയിൽ തുടങ്ങി, അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇമെയിൽ എന്നു പറഞ്ഞാൽ തന്നെ ഇന്ന് ജിമെയിൽ ആയി മാറി കഴിഞ്ഞു. അത്രമാത്രം സുപരിചിതമായ ഗൂഗിൾ പ്രൊഡക്ടാണ് ജിമെയിൽ. ജിമെയിലിൽ അക്കൗണ്ടില്ലാത്തവരും ഇന്ന് വളരെ കുറവായിരിക്കും. എന്നാൽ ഇതാ പണം ട്രാൻസ്ഫർ ചെയ്യുന്നതിനും ഇനി ജിമെയിൽ സൗകര്യമൊരുക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ജിമെയിൽ വഴി എങ്ങനെ പണം അയയ്ക്കാം എന്നതിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ താഴെ പറയുന്നു..

 

ട്രയൽ റൺ തുടങ്ങി

ട്രയൽ റൺ തുടങ്ങി

ജിമെയിൽ വഴി പണമിടപാട് നടത്തുന്നതിനുള്ള ട്രയൽ റൺ ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു. പണം അയയ്ക്കാനും സ്വീകരിക്കാനും ചില ഇന്ത്യൻ ഉപഭോക്താക്കളെ ​ഗൂ​ഗിൾ പ്രവർത്തനക്ഷമമാക്കി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. മറ്റ് ചില രാജ്യങ്ങളിൽ നേരത്തേ തന്നെ ഇതിനായുള്ള നടപടികൾ ആരംഭിച്ചിരുന്നു.

​ഗൂ​ഗിൾ പേയുമായി ചേ‍ർന്ന്

​ഗൂ​ഗിൾ പേയുമായി ചേ‍ർന്ന്

ജിമെയിലും ഗൂ​ഗിൾ പേയുമായി ചേ‍ർന്നാണ് പുതിയ സേവനത്തിന് തുടക്കം കുറിക്കുന്നത്. രണ്ട് പ്ലാറ്റ്ഫോമുകളുടെയും ആഴത്തിലുള്ള ഏകീകരണത്തിലൂടെയാണ് സാങ്കേതിക ഭീമനായ ​ഗൂ​ഗിൾ പദ്ധതി നടപ്പിലാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

പണം അയയ്ക്കുന്നത് എങ്ങനെ?

പണം അയയ്ക്കുന്നത് എങ്ങനെ?

  • നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് തുറക്കുക
  • compose mail ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • തുറന്നു വരുന്ന ടൂൾ ബാറിലെ ഡോളർ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് ​ഗൂ​ഗിൾ പേ ഡയലോ​ഗ് ബോക്സ് തുറന്നു വരും
  • ഇതുവഴി പണമിടപാട് നടത്താം

എന്താണ് ​​ഗൂ​ഗിൾ പേ?

എന്താണ് ​​ഗൂ​ഗിൾ പേ?

ഫോണുകൾ, വാച്ചുകൾ, ഡെസ്ക്ക്ടോപ്പുകൾ എന്നിവയ്ക്കായി ​ഗൂ​ഗിൾ വികസിപ്പിച്ച ഡിജിറ്റൽ വാലറ്റ് അഥവാ ഓൺലൈൻ പേയ്മെന്റ് സംവിധാനമാണ് ഗൂഗിൾ പേ. നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ​ഗൂ​ഗിൾ പേയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ പണമിടപാടുകൾ വളരെ വേ​ഗത്തിൽ നടത്താനാകും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ഫോൺ നമ്പർ പോലുള്ള സ്വകാര്യ വിവരങ്ങൾ പങ്കിടാതെ തന്നെ മറ്റൊരാൾക്ക് പണം ഉടനടി അയയ്ക്കാൻ ഇതുവഴി സാധിക്കും.

malayalam.goodreturns.in

English summary

Gmail offers test feature to send, receive money to some Indian users

Google has enabled some Indian users to send and receive money through gmail. The integration of Google Pay with Gmail has been reported in other countries, but this is the first time Indian users have been offered the service.
Story first published: Friday, March 15, 2019, 14:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X