നിങ്ങളുടെ പിഎഫ് യുഎഎൻ ആധാറുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ? നേട്ടങ്ങൾ പലതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഇപിഎഫ് യുഎഎൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഉടൻ ബന്ധിപ്പിച്ചോളൂ. കാരണം ആധാറുമായി യുഎഎൻ ബന്ധിപ്പിച്ചാൽ നിരവധി സേവനങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക. എങ്ങനെയാണ് ഇവ ബന്ധിപ്പിക്കുന്നതെന്ന് നോക്കാം.

 

യുഎഎൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ​ഗുണങ്ങൾ?

യുഎഎൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ​ഗുണങ്ങൾ?

യു.എ.എന്നുമായി ആധാർ ബന്ധിപ്പിച്ച പി.എഫ് അംഗങ്ങൾക്ക് എംപ്ലോയറുടെ ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാതെ തന്നെ പി.എഫ് അക്കൗണ്ടുകൾ വഴി ഫണ്ട് കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാം. കൂടാതെ ക്ലെയിം സെറ്റിൽമെന്റ് നടപടിക്രമങ്ങൾ എളുപ്പമാക്കാനും ഇതുവഴി സാധിക്കും. നടപടിക്രമങ്ങൾ താഴെ കൊടുക്കുന്നു.

സ്റ്റെപ് 1

സ്റ്റെപ് 1

  • എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ഇ.കെ.വൈ.സി പോർട്ടൽ തുറക്കുക. (https://iwu.epfindia.gov.in/eKYC/)
  • 'Link UAN Aadhaar' എന്നതിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 2

സ്റ്റെപ് 2

  • തുറന്നു വരുന്ന പേജിൽ യുഎഎൻ, യുഎഎന്നുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പ‍ർ എന്നിവ നൽകുക.
  • തുടർന്ന് നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന ഒടിപി നമ്പർ കൃത്യമായി നൽകുക
സ്റ്റെപ് 3

സ്റ്റെപ് 3

  • അടുത്തതായി നിങ്ങളുടെ ജെൻഡർ, ആധാർ നമ്പ‍ർ എന്നിവ നൽകുക
  • ആധാർ വേരിഫിക്കേഷനായി മൊബൈൽ / ഇമെയിൽ എന്നിവ വഴിയുള്ള ഒടിപിയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. അത് കൃത്യമായി നൽകുക.
  • തുടർന്ന് ക്യാപ്ച കൃത്യമായി നൽകുക. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • പരിശോധനയ്ക്ക് ശേഷം ഉടൻ നിങ്ങളുടെ യുഎഎന്നും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.

malayalam.goodreturns.in

English summary

How To Link Your PF UAN To Aadhaar?

EPFO members maintaining an EPF account are allotted a 12-digit universal account number or UAN. Through this UAN account, the provident fund subscriber is allowed to initiate fund transfer within the EPF account or from the EPF account to bank account. But the pre-requisite to do fund transfers using the UAN is activation and validation of an employee's relevant documents for Know your customer or KYC.
Story first published: Saturday, March 16, 2019, 16:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X