ലൈഫ് ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റായി ലഭിച്ച പണം എങ്ങനെ ഉപയോഗിക്കാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മളെല്ലാവരും ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുന്നത് , പോളിസി കാലാവധി കഴിയുമ്പോൾ ലഭിക്കുന്ന ഒരു വലിയ തുകയർ കണ്ട് കൊണ്ടാണ്. എന്നിരുന്നാലും പോളിസി ഹോൾഡർ മരണപ്പെടുകയാണെങ്കിൽ, ക്ലെയിം പേയ്മെന്റ് എങ്ങനെ ഉപയോഗിക്കും എന്ന് നോമിനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. പോളിസി ഹോൾഡർ കുടുംബത്തിന്റെ ഏക വരുമാന ആശ്രയമായിരുന്നെങ്കിൽ, ഇത് പ്രധാനപ്പെട്ട കാര്യമാണ്. അടിയന്തിര ആവശ്യകതകൾ ഗുണഭോക്താക്കളിൽ നിന്നും ഗുണഭോക്താക്കൾക്ക് വ്യത്യസ്തമായിരിക്കുമേക്കിലും , ഇൻഷുറൻസ് പോളിസിയുടെ ലക്ഷ്യം സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക എന്നതാണ്.

 
ലൈഫ് ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റായി ലഭിച്ച പണം എങ്ങനെ ഉപയോഗിക്കാം

ഇൻഷുറൻസ് പേഔട്ട് മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ സാമ്പത്തിക അനിശ്ചിതത്വത്തിലൂടെ സഞ്ചരിച്ച് അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കുന്നു. അടച്ചു തീർക്കാൻ വായ്പയൊന്നും ഇല്ലെങ്കിൽ, അടിയന്തിര ഫണ്ട് സൃഷ്ടിക്കുന്നതിനോ അല്ലെങ്കിൽ ഭാവിയിലേക്ക് നിക്ഷേപിക്കുന്നതിനായോ ഈ പണം ഉപയോഗിക്കുക. ചുരുക്കത്തിൽ, നിങ്ങളുടെ കുടുംബത്തിൻറെ ക്ഷേമവും സാമ്പത്തിക ആരോഗ്യവും സുരക്ഷിതമായി നിലനിർത്താൻ ഈ തുക പ്രയോജനപ്പെടുത്തുക.

ബാധ്യതകളും സാമ്പത്തിക ലക്ഷ്യങ്ങളും

ബാധ്യതകളും സാമ്പത്തിക ലക്ഷ്യങ്ങളും

മരണ ക്ലെയിം സെറ്റിൽമെന്റിനു വിധേയമായി,ലഭിച്ച തുക ആദായ നികുതി ചട്ടം വകുപ്പിന്റെ 10 (10D) അനുസരിച്ച് പൂർണമായി നികുതിയിൽ നിന്നും ഒഴിവാക്കാവുന്നതാണ്. "എന്നിരുന്നാലും, നിങ്ങൾ പണം സ്വീകരിച്ചാൽ, നിങ്ങൾ ആ പണം എന്തുചെയ്യണമെന്നതിനെക്കുറിച്ച് ശ്രദ്ധയോടെ ചിന്തിക്കണം. നിങ്ങളുടെ ബാധ്യതകളും സാമ്പത്തിക ലക്ഷ്യങ്ങളും എന്തൊക്കേറ്റയാനെന്നു മനസിലാക്കുക. നിങ്ങളുടെ മുൻഗണനകൾ തീരുമാനിച്ച് വിശദമായ ഒരു പ്ലാൻ ഉണ്ടാക്കുക. നിങ്ങളുടെ ജീവിത സാഹചര്യത്തെയും സാമ്പത്തിക സ്ഥിതിയെയും ഓർത്താകണം ഇവ തീരുമാനിക്കേണ്ടത്. ദീർഘകാല ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് കണക്കു കൂട്ടുക.

വലിയ വായ്പകളിൽ ചിലത് മടക്കി നൽകുക

വലിയ വായ്പകളിൽ ചിലത് മടക്കി നൽകുക

നിങ്ങൾക്ക് ചെയ്യാനാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ഇത്. വായ്പകൾ ഉയർന്ന പലിശനിരക്കാണ് പലപ്പോഴും നമുക്ക് ലഭിക്കുക. വായ്പ തരത്തെ ആശ്രയിച്ച് നികുതി സേവിംഗും പരിമിതപ്പെടുത്താം. അതിനാൽ, നിങ്ങളുടെ വായ്പകൾ അടച്ചു തീർക്കുക , അധിക ഫീസ്, പലിശ എന്നിവ പിന്നീട് അതിനായി നൽകേണ്ടതില്ല.നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളിലോ, ലോണുകളിലോ, മറ്റ് ബില്ലുകളിലോ ബാക്കി തുക ഉണ്ടെങ്കിൽ, അതും അടച്ചു തീർക്കുന്നുണ്ടെന്നു ഉയിർപ്പു വരുത്തുക. ഇൻഷൂർ ചെയ്ത വ്യക്തിയുടെ മരണത്തിൽ നോമിനി സ്വീകരിക്കുന്ന ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റ് ആദ്യം വലിയ വായ്പകൾ തിരിച്ചടയ്ക്കാൻ ഉപയോഗിക്കണം, കാരണം അത്രയും നാൾ സ്ഥിരമായി വന്നു കൊണ്ടിരുന്ന വരുമാനം നിന്നുപോവുകയാണ് പോളിസി ഹോൾഡർ മരണപ്പെട്ടാൽ സംഭവിക്കുക. അതുകൊണ്ടു തന്നെ, ഇ.എം.ഐ കൽ തുടർന്നടയ്ക്കാൻ സാധ്യമല്ല .

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായുള്ള നിക്ഷേപം നിർത്തരുത്

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായുള്ള നിക്ഷേപം നിർത്തരുത്

നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് നിക്ഷേപിച്ചു കൊണ്ടിരുന്നതു തുടരുക. കൂടാതെ, നിങ്ങൾ കടം തീർത്തു വരുമാനത്തിനൊരു വഴി കണ്ടാൽ അടുത്ത ഘട്ടം പണം സേവ് ചെയ്തു തുടങ്ങുക എന്നതാണ് . നിങ്ങളുടെ മറ്റ് ദീർഘകാല ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കിയതിനു ശേഷം അതിനായി ഒരു വലിയ തുക സെറ്റിൽമെന്റ് ആയി ലഭിച്ച തുകയിൽ നിന്നും മാറ്റി വെക്കുക. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസവും വിവാഹ ലക്ഷ്യങ്ങളും പോലുള്ള പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ആസൂത്രണം ചെയ്യുക എന്നതാണ് ഗുണഭോക്താവ് ചെയ്യേണ്ട അടുത്ത കാര്യം . -ഈ ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്തു കഴിഞ്ഞാൽ കുടുംബത്തിന്റെ പതിവ് വരുമാന ആവശ്യത്തിനായി ഒരു റിട്ടയർമെന്റ് കോർപ്പസ് നിർമ്മിക്കണം. കൂടാതെ പണം ഏതെങ്കിലും റിസ്ക് കുറഞ്ഞ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതുമാണ്.

പതിവ് വരുമാന സ്രോതസായി പ്രതിമാസ പെ ഔട്ട് എടുക്കുക

പതിവ് വരുമാന സ്രോതസായി പ്രതിമാസ പെ ഔട്ട് എടുക്കുക

ക്ലെയിം സെറ്റിൽമെൻറ് സമയത്ത് ഒരു മൊത്ത സംഖ്യ ലഭിക്കുമ്പോൾ, പതിവായി പ്രതിമാസ ഒരു തുക ലഭിക്കുന്ന രീതിയിൽ നിങ്ങളുടെ പണം നിക്ഷേപിക്കാം. ചില ടേം ഇൻഷുറൻസ് പ്ലാനുകൾ ഈ സംവിധാനത്തിൽ
ആണ് പ്രവർത്തിക്കുന്നത് . ഇത്തരത്തിലുള്ള പദ്ധതി തിരഞ്ഞെടുത്താൽ, മുൻപത്തെ പോലെ തന്നെ പ്രതിമാസ ചിലവുകൾ നടത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ടിലാതെ പണം ലഭിക്കുന്നു . ക്ലെയിം സെറ്റിൽമെൻറ് ലഭിക്കുക പലപ്പോഴും ഒരു വ്യക്തി മരണപെടുമ്പോഴാണ് , ആ സമയം നിങ്ങളുടെ സാമ്പത്തിക നില കൂടി അവതാളത്തിലായാൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒരേ സമയം വിവിധ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കി , റിസ്ക് കുറഞ്ഞ ഒരു പദ്ധതി തിരഞ്ഞെടുക്കുക. അതിനായി നിങ്ങൾക്കനുയോജ്യമായ നിരവധി ആന്വിറ്റി പ്ലാനുകൾ ഉണ്ട്.

ഒരു പുതിയ ഇൻഷുറൻസ് പോളിസി എടുക്കുക

ഒരു പുതിയ ഇൻഷുറൻസ് പോളിസി എടുക്കുക

അപകടങ്ങളും , മരണവും എപ്പോൾ വേണമെങ്കിലും സംഭവിക്കാം , നിങ്ങളുടെ ഭാവി എങ്ങനെ ആയിരിക്കുമെന്ന് നിങ്ങൾക്ക് നേരത്തെ അറിയാൻ സാധ്യമല്ല. അതിനാൽ, ഒരു പുതിയ ഇൻഷുറൻസ് പോളിസി എടുക്കുന്നത് നിങ്ങളുടെ ലക്ഷ്യങ്ങളും ബാദ്ധ്യതകളും കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. ഗുണഭോക്താവ് വരുമാനമുള്ള ഒരു അംഗം ആണെങ്കിൽ, അയാളുടെ / അവളുടെ ആശ്രിതരുടെ ഭാവി സുരക്ഷിതമാക്കുവാൻ അവൻ / അവൾ ഒരു ഇൻഷുറൻസ് പോളിസി എടുക്കണം.

 

 

 

English summary

How to use money received as life insurance claim settlement

How to use money received as life insurance claim settlement
Story first published: Saturday, March 2, 2019, 10:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X