മാസത്തവണകൾ ഇനി ഓൺലൈനായി അടയ്ക്കാം; ബാങ്കിൽ പോകേണ്ട, ചെക്കും വേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോൺ തിരിച്ചടവ്, ബില്ലുകൾ, ക്രെ‍‍ഡിറ്റ് കാർഡ് പേയ്മെന്റ്, ഇൻഷുറൻസ് തവണകൾ തുടങ്ങിയ റിക്കറിം​ഗ് പേയ്മെന്റുകൾക്ക് ഇനി ബാങ്കിൽ പോകുകയോ ചെക്ക് നൽകുകയോ വേണ്ട. വീട്ടിൽ ഇരുന്ന് തന്നെ നിങ്ങൾക്ക് പണമടയ്ക്കാം.
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ്ങ് ഹൗസ് (NACH) വഴിയാണ് പണം ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

 

ബാങ്കുകൾ

ബാങ്കുകൾ

താഴെ പറയുന്ന ഏഴു ബാങ്കുകളിലെ ഉപഭോക്താക്കൾക്കാണ് ഈ ഓൺലൈൻ സേവനം ലഭ്യമാകുക.

  • യെസ് ബാങ്ക്
  • കൊട്ടക് മഹീന്ദ്ര ബാങ്ക്
  • ഐഡിഎഫ്സി ബാങ്ക്
  • ആക്സിസ് ബാങ്ക്
  • സെൻട്രൽ ബാങ്ക്
  • ബാങ്ക് ഓഫ് ബറോഡ
  • പഞ്ചാബ് നാഷണൽ ബാങ്ക്
  • നേട്ടങ്ങൾ പലത്

    നേട്ടങ്ങൾ പലത്

    നടപടികൾ പേപ്പർലെസ് ആക്കുന്നതോടെ ഇടപാടുകൾ വേ​ഗത്തിലാകും. കൂടാതെ ഹാൻഡിലിം​ഗ് കോസ്റ്റ് കുറയുകയും ഒപ്പുകളിലും മറ്റുമുള്ള പൊരുത്തക്കേടുകൾ ഇല്ലാതാകുകയും ചെയ്യും.

    യുപിഐ

    യുപിഐ

    വായ്പകൾ, ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങിയ പ്രതിമാസ തവണകൾ അടയ്ക്കുന്നതിന് യുപിഐ ഉപയോഗിക്കുന്നതിനായി ബാങ്കുകൾ മാർച്ചിൽ ആർബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഗുണഭോക്താവിന്റെ ബാങ്ക് അക്കൌണ്ടിന്റെ വിശദാംശങ്ങൾ ആവശ്യമില്ലാതെ തന്നെ രണ്ട് ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ തൽക്ഷണ ഫണ്ട് കൈമാറ്റം സാധ്യമാക്കുന്ന മൊബൈൽ പ്ലാറ്റ്ഫോമാണ് യുപിഐ. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഒറ്റ മൊബൈൽ ബാങ്കിം​ഗ് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് ഇതുവഴി സാധിക്കും.

    യുപിഐ 2.0

    യുപിഐ 2.0

    2018 ആഗസ്റ്റിൽ എൻപിസിഐ, യുപിഐ പേയ്മെന്റ് ഇൻറർഫേസ് യുപിഐ 2.0 ആക്കി നവീകരിച്ചിരുന്നു. എന്നാൽ ഇതിൽ റിക്കറിം​ഗ് പേയ്മെന്റ് ഇല്ലാത്തത് ഉപഭോക്താക്കളെ നിരാശരാക്കി. യുപിഐ വഴിയുള്ള റിക്കറിം​ഗ് പേയ്മെന്റ് ദുരുപയോ​ഗം ചെയ്യപ്പെടുമോ എന്ന സംശയത്താലാണ് ആർബിഐ ഇക്കാര്യം അനുവദിക്കാത്തത്.

malayalam.goodreturns.in

English summary

Seven banks now allow customers to set up recurring payments online

Customers of seven banks can now issue standing instructions for recurring payments online, through the National Payment Corporation of India’s (NPCI) National Automated Clearing House (NACH)
Story first published: Thursday, April 25, 2019, 10:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X