നിങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ മാറ്റണോ? ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ കാർഡ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിഗത രേഖകളിൽ ഒന്നാണ്. നിങ്ങളുടെ ബയോമെട്രിക് വിവരങ്ങളടക്കം അടങ്ങുന്നതാണ് ആധാർ കാർഡുകൾ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ആ​ധാർ കാർഡുകൾ നൽകുന്നത്. എന്നാൽ പലരുടെയും പരാതിയാണ് ആധാർ കാർഡിലെ ഫോട്ടോകൾ വ്യക്തതയില്ലാത്തതാണെന്ന്. ഇത്തരത്തിലുള്ള ഫോട്ടോകൾ നിങ്ങൾക്ക് മാറ്റാവുന്നതാണ്. അതിനായി ചെയ്യേണ്ടെതെന്ത് എന്ന് പരിശോധിക്കാം.

 

ഓൺലൈൻ നടപടി ഇല്ല

ഓൺലൈൻ നടപടി ഇല്ല

ആധാർ കാർഡിലെ ഫോട്ടോ ഓൺലൈനായി മാറ്റാൻ സാധിക്കില്ല. ഓഫ്‍ലൈനായി മാത്രമേ ഫോട്ടോ മാറ്റാൻ കഴിയൂ. താഴെ പറയുന്നവയാണ് ഓഫ്‍ലൈനായി ഫോട്ടോ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ.

സ്റ്റെപ് 1

സ്റ്റെപ് 1

 • സമീപത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക.
 • യുഐഡിഎഐ വെബ്സൈറ്റിൽ നിന്നും എൻറോൾമെന്റ് ഡൗൺലോഡ് ചെയ്ത് ഫോം പൂരിപ്പിക്കുക.
 • ഫോം സെന്ററിലെ എക്സിക്യൂട്ടീവിന് സമർപ്പിക്കുക.
 • നിങ്ങളുടെ ബയോമെട്രിക്ക് വിശദാംശങ്ങൾ നൽകുക.
 • തുടർന്ന് എക്സിക്യൂട്ടീവ് നിങ്ങളുടെ ഫോട്ടോ എടുക്കും.
 • നിങ്ങളുടെ വിശദാംശങ്ങൾ അംഗീകരിക്കാൻ ബയോമെട്രിക്സ് വീണ്ടും നൽകുക.
 • സ്റ്റെപ് 2

  സ്റ്റെപ് 2

  • നിങ്ങളുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ 25 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടത്.
  • തുടർന്ന് യുആർഎൻ അടങ്ങിയ ഒരു സ്ലിപ്പ് നിങ്ങൾക്ക് ലഭിക്കും.
  • അപ്ഡേറ്റ് നില പരിശോധിക്കാൻ യുആർഎൻ ഉപയോഗിക്കാവുന്നതാണ്.
  • അഡ്രസ് തിരുത്താൻ എളുപ്പം

   അഡ്രസ് തിരുത്താൻ എളുപ്പം

   താമസം മാറിയ ശേഷം ഓണ്‍ലൈനായി ആധാര്‍ കാര്‍ഡിലെ അഡ്രസ് തിരുത്താന്‍ വളരെ എളുപ്പമാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്ന അഡ്രസ് പ്രൂഫുകളില്‍ ഏതെങ്കിലുമൊന്ന് കൈവശമുണ്ടെങ്കില്‍ ഓഫ്‍ലൈനായി അഡ്രസ് തിരുത്താം . എന്നാല്‍ അഡ്രസ് പ്രൂഫ് ഒന്നും ഇല്ലെങ്കിലും ആധാര്‍ അഡ്രസില്‍ ഓണ്‍ലൈനായി മാറ്റം വരുത്താല്‍ സാധിക്കും. നിങ്ങളുടെ വീട്ടുകാരോ കുടുംബക്കാരോ സുഹൃത്തുകളോ കെട്ടിട ഉടമയോ ആരെങ്കിലും അഡ്രസ് സാക്ഷ്യപ്പെടുത്തണം. ഇവരിലാരെങ്കിലും തങ്ങളുടെ അഡ്രസ് പ്രൂഫ് ഉപയോഗിക്കാന്‍ നിങ്ങളെ അനുവദിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.

malayalam.goodreturns.in

Read more about: aadhaar ആധാർ
English summary

How To Change Your Aadhaar Card Phot0

The photo on the Aadhaar card can not be changed online. The photo can only be changed offline. Following are the steps to change the photo offline.
Story first published: Saturday, May 25, 2019, 10:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X