പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് പ്രിയമേറുന്നു; പലിശ നിരക്ക് 8.7 ശതമാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർക്കാരിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നിക്ഷേപത്തിന് പ്രിയമേറുന്നു. 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് നൽകുന്ന ഈ നിക്ഷേപത്തിൽ 60 വയസ്സിൽ കൂടുതൽ പ്രായമുള്ള ആർക്കും അം​ഗങ്ങളാകാം. മികച്ച പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രധാന ആകർഷണം. 1000 രൂപ മുതൽ 15 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം.

 

പലിശ നിരക്ക്

പലിശ നിരക്ക്

8.7 ശതമാനമാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് ലഭിക്കുന്ന പലിശ നിരക്ക്. മറ്റ് ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കാണിത്. കൂടുതൽ ആളുകൾ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ കാരണവും ഈ പലിശ നിരക്ക് തന്നെയാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴും നിക്ഷേപത്തിന്റെ പലിശ നിരക്ക് കണക്കാക്കും.

നിക്ഷേപ കാലാവധി

നിക്ഷേപ കാലാവധി

5 വർഷമാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ കാലാവധി. കാലാവധി പൂർത്തിയാകുന്നതിന് മുമ്പും പണം പിൻവലിക്കാം. നിക്ഷേപം ആരംഭിച്ച് ഒരു വർഷമോ രണ്ട് വർഷമോ പൂർത്തിയായാലാണ് നിക്ഷേപ തുക പിൻവലിക്കാൻ സാധിക്കുന്നത്. ഒരു വർഷത്തിന് ശേഷം പണം പിൻവലിച്ചാൽ ആകെ തുകയുടെ 1.5 ശതമാനം പോസ്റ്റ് ഓഫീസ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പുള്ള പിൻവലിക്കലിന് പിഴയായി ഈടാക്കും. രണ്ട് വർഷത്തിന് ശേഷമാണ് തുക പിൻവലിക്കുന്നതെങ്കിൽ നിക്ഷേപ തുകയുടെ ഒരു ശതമാനവും ഈടാക്കും.

നിക്ഷേപ തുക

നിക്ഷേപ തുക

ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള നിക്ഷേപം പണമായി അടയ്ക്കാവുന്നതാണ്. എന്നാൽ ഒരു ലക്ഷം രൂപയിൽ കൂടുതലാണ് നിക്ഷേപ തുകയെങ്കിൽ ചെക്ക് ആയി വേണം നിക്ഷേപം നടത്താൻ. 5 വർഷത്തെ കാലാവധി പൂർത്തിയായാൽ വീണ്ടും മൂന്ന് വർഷത്തേയ്ക്ക് കൂടി നിക്ഷേപ കാലാവധി നീട്ടാം. ഇതിന് പോസ്റ്റ് ഓഫീസിലെത്തി പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം

അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം

ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് ഒരു പോസ്റ്റ് ഓഫീസിലുള്ള പ്രതിമാസ വരുമാനം അക്കൌണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യമുണ്ട്. അക്കൗണ്ട് ക്യാഷ് നൽകിയും ചെക്ക് നൽകിയും തുറക്കാവുന്നതാണ്. അക്കൗണ്ട് തുറക്കുമ്പോൾ നോമിനിയെ വയ്ക്കാനും സാധിക്കും.

malayalam.goodreturns.in

English summary

Post Office Senior Citizen Savings Scheme Details

here is the details of Post Office senior citizen savings scheme. interest rate is the main attraction of this savings scheme
Story first published: Saturday, May 18, 2019, 13:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X