ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന 35-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ചട്ടപ്രകാരം വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 30 ന് അവസാനിച്ച സമയപരിധി മുതല്‍ ഓഗസ്റ്റ് 30 വരെ നീട്ടി.

പണയം വയ്ക്കേണ്ട, ഈടും നൽകേണ്ട, 50 ലക്ഷം രൂപ വരെ ലോൺ; സർക്കാരിന്റെ പദ്ധതി ഇങ്ങനെപണയം വയ്ക്കേണ്ട, ഈടും നൽകേണ്ട, 50 ലക്ഷം രൂപ വരെ ലോൺ; സർക്കാരിന്റെ പദ്ധതി ഇങ്ങനെ

5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ജൂലൈ 31 വരെയും രണ്ട് മുതല്‍ അഞ്ച് കോടി വരെയുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെയുമാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. വിറ്റുവരവ് രണ്ട് കോടിയില്‍ താഴെ ഉള്ളവര്‍ക്ക് സെപ്തംബര്‍ 30 വരെയും ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാം.

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

1. പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗത്തില്‍ കൗണ്‍സില്‍ ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തി.അവ താഴെ കൊടുക്കുന്നു

2. പുതിയ വണ്‍-ഫോം പുതിയ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് സംവിധാനം, ഈ മാസം ആദ്യം ആശയവിനിമയം നടത്തിയ ട്രാന്‍സിഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. 2020 ജനുവരി 1 മുതല്‍ ഇത് ബാധകമാകും.

3. ഇലക്ട്രോണിക് ഇന്‍വോയ്‌സിംഗ് സംവിധാനവും മള്‍ട്ടിപ്ലക്‌സുകളില്‍ ഇ-ടിക്കറ്റിംഗും അംഗീകരിച്ചു.

4. ബിസിനസുകള്‍ ആധാര്‍ ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് ജിഎസ്ടി നെറ്റ്വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രക്രിയയും ജിഎസ്ടി കൗണ്‍സില്‍ ലഘൂകരിച്ചു.

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

5. ദേശീയ ലാഭവിരുദ്ധ അതോറിറ്റിയുടെ (എന്‍എഎ) കാലാവധി രണ്ട് വര്‍ഷം നീട്ടി.

6. ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറാത്തതിന് എന്റിറ്റികള്‍ക്ക് 10 ശതമാനം വരെ പിഴ ചുമത്താന്‍ അനുമതി നല്‍കി

7. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദ്ദേശം ഫിറ്റ്‌മെന്റ് കമ്മിറ്റിക്ക് അയച്ചു

8. ഇലക്ട്രിക് ചാര്‍ജറിന്റെ ജിഎസ്ടി നിരക്ക് നിലവിലെ 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദേശവും ഫിറ്റ്‌മെന്റ് കമ്മിറ്റി തീരുമാനിക്കും.

English summary

GST Council Extends Deadline To File Annual Returns By 2 Months

GST Council Extends Deadline To File Annual Returns By 2 Months
Story first published: Saturday, June 22, 2019, 11:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X