പ്രവാസികളെ ബാധിക്കുന്ന ഏറ്റവും പുതിയ ആദായ നികുതി നിയമങ്ങൾ; തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെസിഡൻഷ്യൽ സ്റ്റാറ്റസുകളിലെ മാറ്റങ്ങൾക്കും നികുതി നിയമങ്ങളിലെ ഭേദഗതികൾക്കും അനുസരിച്ച് വേണം ഒരു വ്യക്തി ശരിയായ ആദായനികുതി ബാധ്യത കണക്കാക്കാൻ. ഇന്ത്യയിലെ സ്ഥിര താമസക്കാരെ അപേക്ഷിച്ച് പ്രവാസി ഇന്ത്യക്കാർക്കും (എൻ‌ആർ‌ഐകൾക്കും) റസിഡന്റ് ആണ് എന്നാൽ സാധാരണ റസിഡന്റ് അല്ല (RONR) ഈ വിഭാ​ഗത്തിൽപ്പെടുന്നവർക്കും ബാധകമായ തികച്ചും വ്യത്യസ്തമായ ചില ആദായനികുതി നിയമങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

 

ആദായ നികുതിയിലെ വ്യത്യാസം

ആദായ നികുതിയിലെ വ്യത്യാസം

ഇന്ത്യയിൽ താമസിക്കുന്ന ഒരു എൻ‌ആർ‌ഐയും വിദേശത്ത് താമസിക്കുന്ന ഒരു എൻ‌ആർ‌ഐയും വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന് നൽകേണ്ട ആദായി നികുതി വ്യത്യസ്തമായിരിക്കും. അതായത് വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനം ഇന്ത്യയിലേയ്ക്ക് മാറ്റുമ്പോൾ വ്യത്യസ്ത ആദായനികുതി നിയമമായിരിക്കും പാലിക്കേണ്ടത്.

താമസിക്കുന്ന സ്ഥലം

താമസിക്കുന്ന സ്ഥലം

ഓരോ സാമ്പത്തിക വർഷവും പ്രവാസികളുടെ റെസിഡൻഷ്യൽ സ്റ്റാറ്റസിന് അനുസരിച്ചായിരിക്കും നികുതി നിശ്ചയിക്കുക. അതായത് ഇന്ത്യയിലും വിദേശത്തും ഓരോ വർഷവും നിന്ന ദിവസങ്ങളുടെ എണ്ണം വരെ കണക്കാക്കേണ്ടതുണ്ട്. ദിവസങ്ങളുടെ എണ്ണത്തിന് അനുസരിച്ച് റെസിഡൻഷ്യൽ സ്റ്റാറ്റസിന്റെ ആധികാരികത ക്രോസ് വെരിഫൈ ചെയ്യും. കൂടാതെ ആദായനികുതി വകുപ്പ് നിർദ്ദേശിക്കുന്ന മറ്റ് ചില സാഹചര്യ വ്യവസ്ഥകളും ഒരു വ്യക്തിയുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് വ്യക്തമാക്കുന്നു.

ദിവസങ്ങളുടെ എണ്ണം ഇങ്ങനെ

ദിവസങ്ങളുടെ എണ്ണം ഇങ്ങനെ

ആദായ നികുതി വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശമനുസരിച്ച്, ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസത്തിൽ കുറവോ പ്രസക്തമായ സാമ്പത്തിക വർഷത്തിൽ 60 ദിവസത്തിൽ കുറവോ നാല് സാമ്പത്തിക വർഷങ്ങൾ കണക്കു കൂട്ടുമ്പോൾ 365 ദിവസത്തിൽ കുറവോ മാത്രം ഇന്ത്യയിൽ താമസിച്ചിട്ടുള്ളവരാണ് എൻആർഐകൾ. ഇവർക്ക് പ്രത്യേക നികുതി നിയമങ്ങളാണ് പാലിക്കേണ്ടത്.

റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് പരിശോധന

റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് പരിശോധന

റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആദായനികുതി അന്വേഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നികുതി വിലയിരുത്തലുകള്‍ക്കായി എന്‍ആര്‍ഐ-കള്‍ക്ക് ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചു തുടങ്ങി. പാസ്പോര്‍ട്ടിന്‍റെ ഫോട്ടോ കോപ്പികളടക്കമാണ് റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അന്വേഷണത്തിനായി പ്രവാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

malayalam.goodreturns.in

English summary

പ്രവാസികളെ ബാധിക്കുന്ന ഏറ്റവും പുതിയ ആദായ നികുതി നിയമങ്ങൾ

An NRI living in India and an NRI living abroad can vary the income tax on income earned from abroad. Read in malayalam
Story first published: Wednesday, July 17, 2019, 14:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X