പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിങ്ങൾ ഭവനവായ്പ പലിശ സബ്സിഡിക്ക് അപേക്ഷിച്ചിട്ടുണ്ടോ? എങ്കിൽ ഇനി മുതൽ തത്സമയം നിങ്ങളുടെ അപേക്ഷയുടെ നില പരിശോധിക്കാൻ കഴിയും. കൃത്യമായ പ്രക്രിയയിലൂടെയാണോ അപേക്ഷ നടപടികൾ കടന്നു പോകുന്നതെന്നും എവിടെയാണ് കാലതാമസം നേരിടുന്നതെന്നും ഏത് ഏജൻസിയാണ് കാലതാമസത്തിന് ഉത്തരവാദിയെന്നും കണ്ടെത്താൻ ഈ ട്രാക്കിംഗ് സംവിധാനത്തിലൂടെ കണ്ടെത്താം.
സെപ്റ്റംബർ മുതൽ
സെപ്റ്റംബർ അവസാനത്തോടെ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭവന, ധനമന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. പലിശ സബ്‌സിഡിയ്ക്കുള്ള അപേക്ഷ സമർപ്പിച്ചാലും പല ബാങ്കുകളും മാസങ്ങളോളം അപേക്ഷകരോട് പ്രതികരിക്കാറില്ല. ഭവന മന്ത്രാലയത്തിന് പോലും പല അപേക്ഷകളുടെയും അപ്‌ഡേറ്റുകൾ ലഭിച്ചിട്ടില്ല. ഇക്കാരണങ്ങളാൽ അപേക്ഷകരിൽ നിന്ന് നിരവധി പരാതികൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ
നിർദ്ദിഷ്ട സംവിധാനത്തിന് കീഴിൽ, ഓരോ അപേക്ഷകനും ബാങ്ക് ഭവന വായ്പ അപേക്ഷ അംഗീകരിച്ചതിനുശേഷം ഒരു യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ചാണ് അപേക്ഷയുടെ നില ട്രാക്ക് ചെയ്യേണ്ടത്. അപേക്ഷ എവിടെയാണ് തീർപ്പുകൽപ്പിക്കാതെ കെട്ടിക്കിടക്കുന്നതെന്നും ഇതുവഴി അറിയാനാകും. നടപടി ക്രമങ്ങൾ കൂടുതൽ സുതാര്യക്കുന്ന പദ്ധതിയാണിത്.
സബ്സിഡി
18 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ഭവനവായ്പ അപേക്ഷകർക്ക് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിന് കീഴിൽ കേന്ദ്ര സർക്കാരിൽ നിന്ന് 2.5 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കാൻ അർഹതയുണ്ട്. ഭവന വായ്പ എല്ലാവർക്കും താങ്ങാനാകുന്നതാക്കുക എന്നതാണ് പിഎംഎവൈ പദ്ധതിയുടെ ലക്ഷ്യം.
നിബന്ധനകൾ
ഈ സ്കീമിന് കീഴിൽ സബ്സിഡി ലഭിക്കുന്നതിന്, അപേക്ഷന്റെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ മറ്റ് വീടുകൾ ഉണ്ടായിരിക്കരുത്. കൂടാതെ ഗുണഭോക്തൃ കുടുംബത്തിന് മറ്റേതെങ്കിലും ഭവന പദ്ധതി പ്രകാരം സർക്കാരിൽ നിന്ന് ഒരു തരത്തിലുള്ള ആനുകൂല്യവും മുമ്പ് ലഭിച്ചിട്ടുമുണ്ടാകരുത്. സിഎൽഎസ്‌എസ് പദ്ധതി പ്രകാരം ഇതുവരെ 6.55 ലക്ഷം ഗുണഭോക്താക്കൾക്ക് 14,737 കോടി രൂപയാണ് പലിശ സബ്‌സിഡി ലഭിച്ചിട്ടുള്ളത്.
malayalam.goodreturns.in
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications