സിം സ്വാപ്പ് തട്ടിപ്പില്‍ നിന്ന് രക്ഷനേടാം. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് സേവനങ്ങളടക്കം പലതും മൊബൈല്‍ ഫോണ്‍ വഴി ലഭിക്കുന്ന കാലത്ത് സിം സ്വാപ്പാണ് പുതിയ വില്ലന്‍. ഈ മാസം ആദ്യം, ട്വിറ്റര്‍ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോര്‍സി സിം സ്വാപ്പ് തട്ടിപ്പിന് ഇരയായി എന്ന് വാര്‍ത്ത വന്നിരുന്നു.  ഇത്തരത്തിലുള്ള വഞ്ചനയില്‍, യഥാര്‍ത്ഥ സിം ക്ലോണ്‍ (മറ്റൊരാള്‍ക്ക് നിങ്ങളുടെ നമ്പര്‍ ടാപ്പ് ചെയ്ത് ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്നത്.) ചെയ്യപ്പെടുന്നു. അങ്ങനെ ചതിക്കപ്പെട്ടയാളുടെ മൊബൈല്‍ ഫോണിലേക്ക് ആക്സസ് ലഭിക്കുന്നു, അതുവഴി ചതിക്കപ്പെട്ടയാളുടെ ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടിലുള്ള പണം വഞ്ചകന്റെ അക്കൗണ്ടിലേക്ക് മാറ്റുവാന്‍ വരെ സാധിക്കുന്നു.

ഡോര്‍സിയെ

ഡോര്‍സിയെ സംബന്ധിച്ചിടത്തോളം, സാമ്പത്തിക നാശനഷ്ടങ്ങളൊന്നുമില്ലാതെ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കപ്പെട്ടു. എന്നാല്‍ സാധാരണ നിക്ഷേപകര്‍ അത്തരമൊരു തട്ടിപ്പിന് ഇരയാകുമ്പോള്‍, നാശനഷ്ടങ്ങള്‍ നിയന്ത്രിക്കാന്‍ പ്രയാസമാണ്. മോഷ്ടിച്ച പണം വീണ്ടെടുക്കാന്‍ അവര്‍ക്ക് സമയമെടുക്കും. നമ്മുടെ രാജ്യത്തും സിം സ്വാപ്പ് തട്ടിപ്പ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ജൂണില്‍, ഒരു മുതിര്‍ന്ന പൗരന് ഒരു സിം സ്വാപ്പ് തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 25 ലക്ഷം ഡോളര്‍ നഷ്ടമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ബാങ്ക്

ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, മറ്റ് വ്യക്തിഗത ഡാറ്റ എന്നിവയിലേക്ക് പ്രവേശനം നേടുന്നതിന് സൈബര്‍ കുറ്റവാളികള്‍ സ്വീകരിച്ച ഏറ്റവും പുതിയ സാങ്കേതികതയാണ് സൈബര്‍ സ്‌പേസ് തട്ടിപ്പിലെ സിം സ്വാപ്പ്. സുരക്ഷാ സാങ്കേതികവിദ്യകള്‍ വാഗ്ദാനം ചെയ്യുന്ന അന്താരാഷ്ട്ര സ്ഥാപനമായ ഗീസെക്ക് ഡേവ്രിയന്റ് മൊബൈല്‍ സെക്യൂരിറ്റി ഇന്ത്യ വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ ധനഞ്ജയുലു ധദ്ദാല പറഞ്ഞു. സിം സ്വാപ്പ് തട്ടിപ്പ് എങ്ങനെ നടക്കുന്നുവെന്നും അതില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്നും അറിയാം.

 

എന്താണ് സിം സ്വാപ്പ് ?

എന്താണ് സിം സ്വാപ്പ് ?

നിങ്ങളുടെ പേരില്‍ നിങ്ങളുടെ തന്നെ മൊബൈല്‍ നമ്പറിന്റെ ഒരു ഡൂപ്‌ളിക്കേറ്റ് സിം സ്വന്തമാക്കിയാണ് വഞ്ചകര്‍ സിം സ്വാപ്പ് നടത്തുന്നത്.

എങ്ങനെയെന്നോ ?

എങ്ങനെയെന്നോ ?

നിങ്ങളുടെ സിം സ്വാപ്പ് ചെയ്യപ്പെടുന്ന സമയങ്ങളുണ്ട്. ഉപയോഗിക്കാന്‍ കഴിയാത്ത ഒരു സിം കാര്‍ഡ് നിങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞ് സമാന നമ്പറുള്ള മറ്റൊരു സിം നിങ്ങള്‍ സേവന ദാതാവിനോട് ചോദിച്ചു വാങ്ങിയെന്നിരിക്കട്ടെ, സേവന ദാതാവ് നിങ്ങളുടെ പഴയ സിം നിര്‍ജ്ജീവമാക്കുകയും കുറച്ച് മണിക്കൂറിനുള്ളില്‍ പുതിയ സിം സജീവമാക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളില്‍, പുതിയ സിമ്മില്‍ കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, മെസേജുകള്‍, ഇമെയിലുകള്‍, അപ്ലിക്കേഷനുകള്‍, സന്ദേശങ്ങള്‍, ഫോട്ടോകള്‍, മറ്റ് മീഡിയകള്‍ എന്നിങ്ങനെയുള്ള പഴയ സിമ്മിലുള്ള എല്ലാ ഡാറ്റയും ഉണ്ടായിരിക്കും.

വ്യക്തിഗത ഡാറ്റ മോഷ്ടിക്കാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍ നിങ്ങളുടെ സമ്മതമില്ലാതെ, തട്ടിപ്പുകാര്‍ സിം സ്വാപ്പ് ചെയ്യും.

വ്യക്തിഗത ഡാറ്റ മോഷ്ടിക്കാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍ നിങ്ങളുടെ സമ്മതമില്ലാതെ, തട്ടിപ്പുകാര്‍ സിം സ്വാപ്പ് ചെയ്യും.

'തട്ടിപ്പുകാര്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഷിമ്മിംഗ്, വിഷിംഗ്, പിഷിംഗ് തുടങ്ങി വിവിധ സാങ്കേതിക വിദ്യകളിലൂടെ ചോര്‍ത്തുന്നു. ചോര്‍ത്തി കഴിഞ്ഞാല്‍, അവര്‍ ഉടന്‍ തന്നെ നിങ്ങളുടെ മൊബൈല്‍ ഓപ്പറേറ്ററുമായി ബന്ധപ്പെടുകയും നിങ്ങളുടെ നിലവിലുള്ള സിം കാര്‍ഡ് തടയുകയും പുതിയ സിം കാര്‍ഡ് നേടുകയും ചെയ്യുന്നു. ഡിജിറ്റല്‍ വായ്പകള്‍ക്ക് പരിഹാരം നല്‍കുന്ന സാങ്കേതിക സ്ഥാപനമായ Qbera.com സ്ഥാപകനായ ആദിത്യ കുമാര്‍ പറഞ്ഞു.

നിങ്ങള്‍ വഞ്ചിക്കപ്പെടുന്നത് എങ്ങനെ?

നിങ്ങള്‍ വഞ്ചിക്കപ്പെടുന്നത് എങ്ങനെ?

സാധാരണഗതിയില്‍, തട്ടിപ്പുകാരന്‍ സേവന ദാതാവെന്ന വ്യാജേന നിങ്ങളെ വിളിച്ച് ചില വ്യാജ നവീകരണങ്ങളുമായോ സേവനങ്ങളുമായോ ബന്ധപ്പെട്ട വിവരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ നവീകരണത്തിന് നിങ്ങളെ യോഗ്യരാക്കാന്‍, ചില പ്രധാന വിശദാംശങ്ങള്‍ സ്ഥിരീകരിക്കാന്‍ തട്ടിപ്പുകാര്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. മറ്റ് വിവരങ്ങള്‍ക്കൊപ്പം നിങ്ങളുടെ അടിസ്ഥാന ബാങ്ക് വിശദാംശങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഒരു എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ നിങ്ങള്‍ക്ക് ലഭിക്കും.

വഞ്ചകര്‍ക്ക് നിങ്ങളുടെ ഡാറ്റ ലഭിച്ചുകഴിഞ്ഞാല്‍, അവര്‍ നിങ്ങളുടെ സേവന ദാതാവിനെ സമീപിക്കുകയും ചില വ്യാജ രേഖകള്‍ക്കൊപ്പം നിങ്ങളാണെന്ന് കാണിച്ച് സിം സ്വാപ്പ് അഭ്യര്‍ത്ഥന നല്‍കുകയും ചെയ്യുന്നു. വ്യാജ പേപ്പറുകള്‍ പരിശോധിച്ചുറപ്പിക്കുമ്പോള്‍, കമ്പനി പഴയ സിം നിര്‍ജ്ജീവമാക്കുകയും പുതിയ സിം തട്ടിപ്പുകാരന് നല്‍കുകയും ചെയ്യുന്നു. അതേസമയം, നിങ്ങളുടെ സിമ്മില്‍ സിഗ്‌നലോ നെറ്റ്വര്‍ക്കോ കാണിക്കില്ല. നിര്‍ജ്ജീവമാക്കല്‍ സാധാരണയായി രാത്രിയില്‍ നടക്കുന്നതിനാല്‍, നെറ്റ്വര്‍ക്കില്ലാത്ത നിങ്ങളുടെ മൊബൈല്‍ ഫോണിനെക്കുറിച്ച് നിങ്ങളെ അറിയിക്കുകയില്ല.

 

 സിം കാര്‍ഡ്

'പുതിയ സിം കാര്‍ഡ് കൈവശമുണ്ടെങ്കില്‍, വഞ്ചകന് ഇരയുടെ ഫോണ്‍ നമ്പറിലേക്ക് പ്രവേശനം ലഭിക്കും, കൂടാതെ അയാളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഇരയ്ക്ക് മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ഈ കാലയളവില്‍, ബാങ്കുകളില്‍ നിന്നോ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളില്‍ നിന്നോ അലേര്‍ട്ടുകളോ ഒടിപികളോ സ്വീകരിക്കാന്‍ കഴിയില്ല.' ധദ്ദാല പറയുന്നു. ചുരുക്കത്തില്‍, സിം സ്വാപ്പിലൂടെ പുതിയ എസ്എംഎസുകളും ഒടിപികളും വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വൃത്തിയായി ഇല്ലാതാക്കുന്നത് ഉള്‍പ്പെടെ നിങ്ങളുടെ എല്ലാ മൊബൈല്‍ ഡാറ്റയും തട്ടിപ്പുകാര്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയും.

തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?

തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?

മറ്റുള്ളവരോട് നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പും പിമ്പും ചിന്തിക്കുക എന്നാതാണ് ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം. നിങ്ങളുടെ കൈവശമുള്ള ഒരു സിമ്മില്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ നെറ്റ് വര്‍ക്ക് കാണിക്കാതെയിരിക്കുകയോ, എസ്എംഎസുകള്‍ സ്വീകരിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ ഉടന്‍ തന്നെ നിങ്ങളുടെ സേവനദാതാവിനെ ബന്ധപ്പെടുക. ചില സേവനദാതാക്കള്‍ സിം സ്വാപ്പിന് മുമ്പ് നിങ്ങള്‍ക്ക് എസ്എംഎസ് അയക്കും.

ക്വിക്ക് ഹീല്‍ ടെക്‌നോളജീസിലെ ചീഫ് ടെക്‌നോളജി ഓഫീസറായ സഞ്ജയ് കട്കാര്‍ പറയുന്നത്

ക്വിക്ക് ഹീല്‍ ടെക്‌നോളജീസിലെ ചീഫ് ടെക്‌നോളജി ഓഫീസറായ സഞ്ജയ് കട്കാര്‍ പറയുന്നത്

നിങ്ങള്‍ക്ക് മുന്‍കരുതലായി സ്വീകരിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കഴിവതും വെളിപ്പെടുത്താതിരിക്കുക. ഇന്ന് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് പിഷിംഗിലൂടെയാണ്. (ഇമെയിലിലൂടെ ഒരു വ്യക്തിയുടെ യൂസര്‍ നേം പാസ്വേര്‍ഡ് പോലുള്ള സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നത്.) അതുകൊണ്ട് ഇത് തിരിച്ചറിയാനും ചെറുക്കാനുമുള്ള സംരക്ഷണ സോഫ്റ്റ വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ അറിയിക്കുന്നതിന് എസ്എംഎസ്, ഇമെയില്‍ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക. കമ്പ്യട്ടറുകളിലും സ്മാര്‍ട് ഫോണുകളിലും വിശ്വാസ യോഗ്യമായ സോഫ്റ്റ് വെയറുകള്‍ മാത്രം ഉപയോഗിക്കുക. അനാവശ്യ അപ്ലിക്കേഷനുകള്‍ ഒഴിവാക്കുക. നിങ്ങളുടെ ഫോണിന്റെ സെക്യൂരിറ്റി എപ്പോഴും അപ്‌ഡേറ്റ് ചെയ്യുക.

തുടർച്ചയായ എട്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്; വില ഇത് എങ്ങോട്ട്?തുടർച്ചയായ എട്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്; വില ഇത് എങ്ങോട്ട്?

 

ക്ലിക്ക് ബെയ്റ്റുകള്‍ ഒഴിവാക്കുക.

ക്ലിക്ക് ബെയ്റ്റുകള്‍ ഒഴിവാക്കുക.

ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് എന്നീ മേഖലകള്‍ക്കുള്ള ഡിജിറ്റല്‍ സൊല്യൂഷനുകള്‍, സോഫ്‌റ്റ്വെയര്‍ എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയ ഫിന്‍ടെക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജേഷ് മിര്‍ജങ്കര്‍ പറയുന്നത്, ക്ലിക്ക് ബെയ്റ്റുകള്‍ ഒഴിവാക്കുക എന്നാണ്.

ആവശ്യപ്പെടാത്ത ഏതെങ്കിലും ഇമെയിലുകള്‍, ടെക്സ്റ്റുകള്‍ അല്ലെങ്കില്‍ കോളുകള്‍ എന്നിവപോലും സൂക്ഷിക്കുക. നിങ്ങളുടെ വിശ്വസ്ത ബാങ്കില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ വിളിക്കുന്നതായി അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വ്യക്തിഗത അല്ലെങ്കില്‍ സാമ്പത്തിക വിവരങ്ങള്‍ കൈമാറരുത്.

 വെറും രണ്ട് ദിവസം കൊണ്ട് ഓഹരി നിക്ഷേപകർ സമ്പാദിച്ചത് 10 ലക്ഷം കോടി രൂപ; എങ്ങനെയെന്ന് അല്ലേ? വെറും രണ്ട് ദിവസം കൊണ്ട് ഓഹരി നിക്ഷേപകർ സമ്പാദിച്ചത് 10 ലക്ഷം കോടി രൂപ; എങ്ങനെയെന്ന് അല്ലേ?

ആവശ്യമില്ലാത്ത അപ്ലിക്കേഷനുകള്‍ ഒഴിവാക്കുക

ആവശ്യമില്ലാത്ത അപ്ലിക്കേഷനുകള്‍ ഒഴിവാക്കുക

ഏറ്റവും പുതിയ ടെക്നോളജി അടിസ്ഥാനമാക്കികൊണ്ടുള്ള അംഗീകാര ഉപകരണങ്ങളോ അപ്ലിക്കേഷനുകളോ ഉപയോഗിച്ചാല്‍ തട്ടിപ്പുകാര്‍ക്ക് അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ സ്വകാര്യ ഫോണില്‍ എന്തുചെയ്യുന്നതിനും നിങ്ങളുടെ സമ്മതം ആവശ്യപ്പെടുകയും ചെയ്യും. അതായത്, നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക.

എയർ ഇന്ത്യയും ബിപിസിഎല്ലും സർക്കാർ വിൽക്കാൻ ഒരുങ്ങുന്നു; വിൽപ്പന 2020 മാർച്ചിന് മുമ്പ്എയർ ഇന്ത്യയും ബിപിസിഎല്ലും സർക്കാർ വിൽക്കാൻ ഒരുങ്ങുന്നു; വിൽപ്പന 2020 മാർച്ചിന് മുമ്പ്

ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

അനാവശ്യ കോളുകളില്‍ നിന്നും എസ്എംഎസുകളില്‍ നിന്നും രക്ഷനേടാന്‍ നിങ്ങളുടെ ഫോണ്‍ അധിക സമയം സ്വിച്ച് ഓഫ് ചെയ്യുന്നതും അപകടകരമാണ്. ഈ സമയം മതി നിങ്ങളുടെ സിം ഹാക്ക് ചെയ്യപ്പെടുവാന്‍. കട്കര്‍ കൂട്ടിച്ചേര്‍ത്തു.

ഓര്‍മിച്ചിരിക്കാനായി അക്കൗണ്ടുകളുടെ പാസ്വേര്‍ഡോ റിക്കവറിയോ ആയി മൊബൈല്‍ നമ്പര്‍ നല്‍കുന്നവരുണ്ട്. നമ്മള്‍ അറിയാതെ ചെയ്യുന്ന ഒരു അമളിയാണിത്. ഇത് ഒഴിവാക്കുക. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും മറ്റ് ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കും നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധമില്ലാത്ത ഒരു ഇമെയില്‍ ഉപയോഗിക്കുകയാണ് ഏറ്റവും സുരക്ഷിതം. സിം സ്വാപ്പ് തട്ടിപ്പില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

 

English summary

സിം സ്വാപ്പ് തട്ടിപ്പില്‍ നിന്ന് രക്ഷനേടാം. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം | know more about sim swap fraud

know more about sim swap fraud
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X