നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യണോ? ഫീസ് നിരക്കുകൾ കൂട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാറിന്റെ പ്രാധാന്യം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആധാർ കാർഡിലെ തെറ്റുകൾ നിങ്ങളെ ഏറെ വലച്ചേക്കാം. ആധാറിലെ തെറ്റുകൾ തിരുത്തേണ്ടതും അപ്ഡേറ്റ് ചെയ്യേണ്ടതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ ഇപ്പോൾ ആധാർ കാർഡ് അപ്‌ഡേഷന്റെ ഫീസ് കൂട്ടിയിരിക്കുകയാണ്. ഏപ്രിൽ 22 ലെ സർക്കുലർ പ്രകാരം മൊബൈൽ നമ്പർ, വിലാസം, ബയോമെട്രിക്സ് തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള ആധാർ അപ്‌ഡേഷന്റെ ചെലവ് വർദ്ധിപ്പിച്ചു. പേര്, ലിംഗഭേദം, ഇമെയിൽ ഐഡി, വിലാസം, മൊബൈൽ നമ്പർ എന്നിവ സംബന്ധിച്ച വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ചെലവ് ഇനി മുതൽ 50 രൂപയാകും. നേരത്തെ 25 രൂപയായിരുന്നു നിരക്ക്.

ഫോട്ടോ, വിരലടയാളം, ഐറിസ് സ്കാനിംഗ് എന്നിവയുമായി ബന്ധപ്പെട്ട മറ്റ് അപ്‌ഡേറ്റുകൾക്ക് ഇപ്പോൾ 50 രൂപയാണ് നിരക്ക് ഈടാക്കുന്നത്. നികുതി ഉൾപ്പെടെയുള്ള ചാർജാണിത്. ആധാർ കേന്ദ്രങ്ങളിൽ പോയി അപ്ഡേറ്റ് ചെയ്യുന്നതിനാണ് പുതിയ ചാർജുകൾ ബാധകമാകുന്നത്. എന്നാൽ വിലാസവുമായി ബന്ധപ്പെട്ട ഓൺ‌ലൈനായി അപ്‌ഡേറ്റ് ചെയ്യുന്നവർക്ക് യുഐ‌ഡി‌ഐ‌ഐ വെബ്‌സൈറ്റിൽ നിന്ന് നിരക്ക് ഈടാക്കില്ല. താഴെ പറയുന്നവയാണ് വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ്

വീടുമാറിയാലും ആധാറിലെ മേൽവിലാസം ഇനി എളുപ്പത്തിൽ തിരുത്താം, രേഖകൾ വേണ്ടവീടുമാറിയാലും ആധാറിലെ മേൽവിലാസം ഇനി എളുപ്പത്തിൽ തിരുത്താം, രേഖകൾ വേണ്ട

നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യണോ? ഫീസ് നിരക്കുകൾ കൂട്ടി
  • ബയോമെട്രിക് അപ്‌ഡേറ്റ് - 50 രൂപ
  • ഡെമോഗ്രാഫിക് വിശദാംശങ്ങളായ പേര്, മൊബൈൽ നമ്പർ തുടങ്ങിയവ - 50 രൂപ
  • ഇകെവൈസി ഉപയോഗിച്ച് ആധാർ തിരയുക അല്ലെങ്കിൽ എ 4 ഷീറ്റിൽ ആധാറിന്റെ കളർ കോപ്പി എടുക്കുക - 50 രൂപ

ആദ്യമായി ആധാർ എൻറോൾ ചെയ്യുന്നതിന് ഫീസ് ഈടാക്കില്ല. കൂടാതെ 5 വയസും 15 വയസും ഇടയിലുള്ള കുട്ടികളുടെ ബയോമെട്രിക്സ് അപ്ഡേഷനും ഫീസ് ഈടാക്കുന്നതല്ല. 

ആധാർ ഇനി കൈയിൽ കൊണ്ടുനടക്കേണ്ട, ഫോണിൽ സൂക്ഷിക്കാൻ വഴിയിതാ; ചെയ്യേണ്ടത് ഇത്രമാത്രംആധാർ ഇനി കൈയിൽ കൊണ്ടുനടക്കേണ്ട, ഫോണിൽ സൂക്ഷിക്കാൻ വഴിയിതാ; ചെയ്യേണ്ടത് ഇത്രമാത്രം

malayalam.goodreturns.in

Read more about: aadhaar ആധാർ
English summary

നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യണോ? ഫീസ് നിരക്കുകൾ കൂട്ടി

Aadhaar card renewal fee increased As per the circular dated April 22, Aadhaar has increased the cost of the update, including details like mobile number, address and biometrics. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X