ആധാറിന് അപേക്ഷിക്കാനും അപ്‍ഡേറ്റ് ചെയ്യാനും ഇനി പുതിയ രീതി; തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ കാർഡുകൾ എളുപ്പത്തിൽ ലഭിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) ഇന്ത്യയിലെ ഏഴ് നഗരങ്ങളിൽ ആധാർ സേവാ കേന്ദ്രം (എ‌എസ്‌കെ) ആരംഭിച്ചു. വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അപേക്ഷകന് ഓൺ‌ലൈൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ കഴിയുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ ശൈലിയിലാകും ആധാർ സേവാ കേന്ദ്രവും പ്രവർത്തിക്കുക.

ആധാർ സേവാ കേന്ദ്രങ്ങൾ
 

ആധാർ സേവാ കേന്ദ്രങ്ങൾ

താഴെ പറയുന്ന ന​ഗരങ്ങളിലാണ് ഇപ്പോൾ ആധാർ സേവാ കേന്ദ്രങ്ങളുള്ളത്.

 • ‍ഡൽഹി
 • ചെന്നൈ
 • ‌ഭോപ്പാൽ
 • ആഗ്ര
 • ഹിസാർ
 • വിജയവാഡ
 • ചണ്ഡിഗഡ്
പുതിയ കേന്ദ്രങ്ങൾ

പുതിയ കേന്ദ്രങ്ങൾ

പട്ന, ഗുവാഹത്തി എന്നിവടങ്ങളിൽ ഈ ആഴ്ച്ച തന്നെ സേവാ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്നും യുഐ‌ഡി‌എഐ അറിയിച്ചു. 300 മുതൽ 400 കോടി രൂപ ചെലവിൽ ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ 53 നഗരങ്ങളിൽ 114 കേന്ദ്രങ്ങൾ തുറക്കാനാണ് യുഐ‌ഡി‌എഐയുടെ പദ്ധതി.

സേവനങ്ങൾ

സേവനങ്ങൾ

യുഐ‌ഡി‌എഐയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ ഒരാൾ‌ക്ക് പുതിയ ആധാർ‌ കാർ‌ഡിനായി അപേക്ഷിക്കാൻ‌ മാത്രമല്ല, നിങ്ങളുടെ പേര്, വിലാസം, മൊബൈൽ‌ നമ്പർ‌, ഇമെയിൽ‌ ഐഡി, ജനനത്തീയതി, ലിംഗഭേദം, ബയോമെട്രിക് (ഫോട്ടോ, വിരലടയാളം, ഐറിസ്) ഡാറ്റ എന്നിവ അപ്‌ഡേറ്റ് ചെയ്യാനും കഴിയും. 2019 മെയ് 31 ലെ കണക്കനുസരിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) രാജ്യത്തെ123.82 കോടി പേർക്ക് ആധാർ നൽകി കഴിഞ്ഞു.

ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

ആധാർ കാർഡ് അപേക്ഷകർക്കും നിലവിലുള്ള ഉടമകൾക്കും യുഐ‌ഡി‌എഐയുടെ വെബ്‌സൈറ്റിൽ ഒരു ഓൺലൈൻ അപ്പോയിന്റ്മെന്റ് എടുത്ത് ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തീയതിയും സമയ സ്ലോട്ടും ബുക്ക് ചെയ്യാം. ഇതുവഴി നിങ്ങൾക്ക് ഓൺലൈൻ അഡ്വാൻസ് അപ്പോയിന്റ്മെന്റ് എടുത്ത് നിങ്ങളുടെ സൗകര്യാർത്ഥം ആധാർ സെന്ററിലെത്താവുന്നതാണ്. ടോക്കൺ സംവിധാനത്തിലൂടെയാകും അപേക്ഷ കടന്നു പോകുന്നത്.

വീടുമാറിയാലും ആധാറിലെ മേൽവിലാസം ഇനി എളുപ്പത്തിൽ തിരുത്താം, രേഖകൾ വേണ്ട

വിവിധ ഘട്ടങ്ങൾ

വിവിധ ഘട്ടങ്ങൾ

 • ആദ്യം ടോക്കൺ ലഭിക്കും.
 • തുടർന്ന് ഡോക്യുമെന്റ് പരിശോധനയ്ക്കായി ഒരു ‘വെരിഫയറിലേക്ക്' നീങ്ങും.
 • പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ, റെസിഡന്റ് ക്യാഷ് 50 അടയ്ക്കുന്നതിന് ‘ക്യാഷ് കൗണ്ടറിലേക്ക്' നീങ്ങും
 • അടുത്തതായി ഓപ്പറേറ്റർ കൗണ്ടറിലേയ്ക്ക് കടക്കും
 • ക്യൂ കൃത്യമായി പാലിക്കാൻ മുഴുവൻ ടോക്കൺ ചലനവും ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും

ആധാർ കാർഡ് കൈയിലുണ്ടോ? 30000 രൂപ വരെ സമ്മാനം നേടാൻ കിടിലൻ അവസരം

പ്രവർത്തനസമയം

പ്രവർത്തനസമയം

ആധാർ സേവാ കേന്ദ്രങ്ങൾക്ക് പ്രതിദിനം 500 മുതൽ 1,000 എൻ‌റോൾ‌മെൻറുകളും അപ്‌ഡേറ്റ് അഭ്യർ‌ത്ഥനകളും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. കൂടാതെ വാരാന്ത്യങ്ങൾ‌ ഉൾപ്പെടെ ആഴ്ചയിൽ‌ ആറു ദിവസം രാവിലെ 9:30 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തനക്ഷമമായിരിക്കും. ചൊവ്വാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മാത്രമേ കേന്ദ്രങ്ങൾ അടച്ചിടൂ.

നിങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ മാറ്റണോ? ചെയ്യേണ്ടത് എന്ത്?

malayalam.goodreturns.in

Read more about: aadhaar ആധാർ
English summary

ആധാറിന് അപേക്ഷിക്കാനും അപ്‍ഡേറ്റ് ചെയ്യാനും ഇനി പുതിയ രീതി; തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം

The Unique Identification Authority of India (UIDAI) has launched the Aadhaar Seva Kendra (ASK) in seven cities in India for easy access and updating of Aadhaar cards. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X