പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡൻറ് ഫണ്ട് സർക്കാർ വാഗ്ദാനം ചെയ്യുന്ന ചെറിയ സേവിംഗ്സ് ഫണ്ടാണ്. പിപിഎഫിന്റെ പലിശ നിരക്ക് കേന്ദ്ര സർക്കാർ ഓരോ ത്രൈമാസത്തിലുമാണ് നിർണ്ണയിക്കുന്നത്. നിലവിൽ പ്രതിവർഷം 7.9 ശതമാനമാണ് പലിശ. ഒരു പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം വരെയാണ് പരമാവധി നിക്ഷേപ പരിധി.
നികുതി വേണ്ട
പലിശ വരുമാനം ആദായനികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് എന്നതാണ് പിപിഎഫ് അക്കൗണ്ടിന്റെ പ്രയോജനം. പോസ്റ്റ് ഓഫീസിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഐസിഐസിഐ ബാങ്ക് തുടങ്ങിയ ചില ബാങ്കുകളിലും പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും. ബ്രാഞ്ചുകളിൽ നേരിട്ടെത്തിയോ ഓൺലൈൻ വഴിയോ അക്കൗണ്ട് തുറക്കാൻ കഴിയും. നിങ്ങൾക്ക് ഓൺലൈൻ ഇന്റർനെറ്റ് ബാങ്കിംഗിൽ ആക്സസ് ഉണ്ടെങ്കിൽ മാത്രമേ ഓൺലൈനിൽ എസ്ബിഐ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയൂ. എസ്‌ബിഐ പിപിഎഫ് അക്കൗണ്ട് ഓൺലൈനായി തുറക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ:
സ്റ്റെപ് 1
- എസ്‌ബിഐ ഓൺലൈൻ അക്കൗണ്ടിലേക്ക് പ്രവേശിക്കുക.
- മുകളിൽ വലത് കോണിൽ നിന്ന് 'Request and enquiries' ടാബിൽ ക്ലിക്കു ചെയ്യുക.
- ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് പിപിഎഫ് അക്കൗണ്ടിൽ ക്ലിക്കു ചെയ്യുക
- അതിൽ ക്ലിക്കുചെയ്‌തതിനുശേഷം, അക്കൗണ്ട് വിശദാംശങ്ങൾ അടങ്ങിയ ഒരു പേജ് തുറന്നു വരും
സ്റ്റെപ് 2
- പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിലാണ് നിങ്ങൾക്ക് അക്കൗണ്ട് തുറക്കേണ്ടതെങ്കിൽ 'If account to be opened in the name of a Minor, click here' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
- പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിശദാംശങ്ങൾ (പേര്, പ്രായം) പൂരിപ്പിക്കുക
- പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിൽ നിങ്ങൾ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അപേക്ഷകനുമായുള്ള ബന്ധം പൂരിപ്പിക്കേണ്ടതുണ്ട്
സ്റ്റെപ് 3
- അടുത്തതായി നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ബ്രാഞ്ച് കോഡ് പൂരിപ്പിക്കുക.
- ബ്രാഞ്ച് കോഡ് നൽകിയ ശേഷം, നോമിനികളുടെ പേരുകൾ നൽകാൻ ആവശ്യപ്പെടും. പിപിഎഫ് അക്കൗണ്ടിനായി പരമാവധി അഞ്ച് നോമിനികളെ ചേർക്കാൻ കഴിയും
- തുടർന്ന് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ 'നിങ്ങളുടെ ഫോം വിജയകരമായി സമർപ്പിച്ചു' എന്ന ഒരു ഡയലോഗ് ബോക്സ് ദൃശ്യമാകും. ഇതിൽ ഒരു റഫറൻസ് നമ്പറും ഉണ്ടാകും.
സ്റ്റെപ് 4
- നിങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ ഉപയോഗിച്ച് ഫോം ഡൗൺലോഡ് ചെയ്യുക
- ഫോം ഡൗൺലോഡ് ചെയ്ത ശേഷം അവ പൂരിപ്പിച്ച് 30 ദിവസത്തിനുള്ളിൽ കെവൈസി രേഖകൾക്കൊപ്പം ബ്രാഞ്ചിൽ സമർപ്പിക്കണം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications