പഴയ കമ്പനിയിൽ നിന്ന് ഇപിഎഫ് ബാലൻസ് പുതിയ അക്കൗണ്ടിലേയ്ക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതി രഹിത വരുമാനം ഉറപ്പു നൽകുന്ന ഒരു നിക്ഷേപ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). നിങ്ങൾ ഒരു ഇപിഎഫ് അംഗമാണോ, നിങ്ങൾ പുതിയ കമ്പനിയിലേയ്ക്ക് ജോലി മാറിയോ? എങ്കിൽ, നിങ്ങളുടെ പഴയ ഇപിഎഫ് ബാലൻസ് നിലവിലെ തൊഴിലുടമയുമായി, അല്ലെങ്കിൽ പുതിയ അക്കൗണ്ടിലേക്ക് മാറ്റുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി നിങ്ങൾ ചെയ്യേണ്ടതെന്ത് എന്ന് പരിശോധിക്കാം.

അക്കൗണ്ട് കൈമാറ്റം

അക്കൗണ്ട് കൈമാറ്റം

1952ലാണ് സർക്കാർ ഇപിഎഫ് പദ്ധതി അവതരിപ്പിച്ചത്, അതിൽ ജീവനക്കാരും തൊഴിലുടമകളും എല്ലാ മാസവും സംഭാവന നൽകണം. ഈ പദ്ധതി പ്രകാരം, ചില കമ്പനികൾക്ക് സ്വന്തമായി ഒരു സ്വകാര്യ പി‌എഫ് ട്രസ്റ്റുകൾ സ്ഥാപിക്കാനും അവ കൈകാര്യം ചെയ്യാനും സർക്കാർ അനുവദിച്ചിട്ടുണ്ട്. നിങ്ങളുടെ കമ്പനിക്ക് സ്വന്തമായി ഒരു സ്വകാര്യ പി‌എഫ് ട്രസ്റ്റ് ഉണ്ടെങ്കിൽ, ഓൺലൈൻ അക്കൗണ്ട് കൈമാറ്റം സാധ്യമല്ല.

പിഎഫ് ഇനി ഒരിയ്ക്കലും നിങ്ങൾക്ക് ഇങ്ങനെ പിൻവലിക്കാൻ കഴിയില്ല, അറിയേണ്ട കാര്യങ്ങൾപിഎഫ് ഇനി ഒരിയ്ക്കലും നിങ്ങൾക്ക് ഇങ്ങനെ പിൻവലിക്കാൻ കഴിയില്ല, അറിയേണ്ട കാര്യങ്ങൾ

നടപടിക്രമങ്ങൾ പരിശോധിക്കാം

നടപടിക്രമങ്ങൾ പരിശോധിക്കാം

നിങ്ങൾ ജോലി മാറുമ്പോൾ പുതിയ തൊഴിലുടമ നിങ്ങൾക്ക് ഒരു പുതിയ ഇപിഎഫ് അക്കൗണ്ട് തുറക്കും. എന്നിരുന്നാലും നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യു‌എ‌എൻ) അതേപടി തുടരും. പഴയ തൊഴിലുടമയിൽ നിന്ന് പുതിയ തൊഴിലുടമയിലേക്ക് ഓൺലൈനിൽ ബാലൻസ് എങ്ങനെ കൈമാറാം എന്നതിനെക്കുറിച്ചുള്ള നടപടിക്രമങ്ങൾ ഇതാ..

ശമ്പളക്കാർക്ക് പിഎഫിനേക്കാൾ നേട്ടമുണ്ടാക്കാം വിപിഎഫിലൂടെ; നിക്ഷേപം നടത്തേണ്ടത് എങ്ങനെ?ശമ്പളക്കാർക്ക് പിഎഫിനേക്കാൾ നേട്ടമുണ്ടാക്കാം വിപിഎഫിലൂടെ; നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

സ്റ്റെപ് 1

സ്റ്റെപ് 1

  • നിങ്ങളുടെ യു‌എ‌എൻ‌, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഇപി‌എഫ് അക്കൗണ്ടിൽ ലോ​ഗിൻ ചെയ്യുക
  • Online Services തിരഞ്ഞെടുക്കുക
  • ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് One Member - One EPF Account Transfer Request തിരഞ്ഞെടുക്കുക
  • നിങ്ങളുടെ യു‌എ‌എൻ‌ അല്ലെങ്കിൽ‌ പഴയ ഇ‌പി‌എഫ് മെമ്പർ ഐഡി വീണ്ടും നൽ‌കുക. തുടർന്ന് നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ‌ ദൃശ്യമാകും.

നിങ്ങള്‍ വിരമിക്കാനൊരുങ്ങുകയാണോ?ഏത് സേവിംങ്‌സ് ഓപ്ഷനാണ് നിങ്ങള്‍ക്ക് അനുകൂലമാവുക എന്നറിയമോ?നിങ്ങള്‍ വിരമിക്കാനൊരുങ്ങുകയാണോ?ഏത് സേവിംങ്‌സ് ഓപ്ഷനാണ് നിങ്ങള്‍ക്ക് അനുകൂലമാവുക എന്നറിയമോ?

സ്റ്റെപ് 2

സ്റ്റെപ് 2

  • നിങ്ങളുടെ നിലവിലുള്ള അല്ലെങ്കിൽ മുമ്പത്തെ തൊഴിലുടമ കൈമാറ്റം സാധൂകരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തിരഞ്ഞെടുക്കുക
  • പഴയ അക്കൗണ്ട് തിരഞ്ഞെടുത്ത് ഒറ്റത്തവണ പാസ്‌വേഡിനായി (ഒടിപി) ക്ലിക്ക് ചെയ്യുക
  • നിങ്ങൾ ഒ‌ടി‌പി നൽകി കഴിഞ്ഞാൽ, ഓൺ‌ലൈൻ കൈമാറ്റം പ്രോസസ്സ് ചെയ്യുന്നതിന് നിങ്ങളുടെ തൊഴിലുടമയ്ക്ക് ഒരു അഭ്യർത്ഥന അയയ്ക്കും.
  • ഓൺലൈൻ സേവനങ്ങൾ' മെനുവിന് കീഴിലുള്ള 'ട്രാക്ക് ക്ലെയിം സ്റ്റാറ്റസ്' മെനുവിന് കീഴിൽ ഒരാൾക്ക് ഇപിഎഫ് ട്രാൻസ്ഫർ ക്ലെയിമിന്റെ നില പരിശോധിക്കാൻ കഴിയും.
ഓഫ്‌ലൈൻ ട്രാൻസ്ഫർ

ഓഫ്‌ലൈൻ ട്രാൻസ്ഫർ

ഓഫ്‌ലൈൻ അക്കൗണ്ട് ട്രാൻസ്ഫറിനായി ഫോം 13 പൂരിപ്പിച്ച് നിങ്ങളുടെ പഴയ അല്ലെങ്കിൽ നിലവിലുള്ള തൊഴിലുടമയ്ക്ക് സമർപ്പിക്കുക. ഇപി‌എഫ്‌ഒയുടെ ഓൺലൈൻ സൗകര്യം വഴി അംഗങ്ങൾക്ക് പി‌എഫ് അന്തിമ തീർപ്പാക്കൽ, പെൻഷൻ പിൻവലിക്കൽ, ആനുകൂല്യം, പി‌എഫ് ഭാഗിക പിൻ‌വലിക്കൽ എന്നിവയ്ക്കും അപേക്ഷിക്കാം.

പുതിയ നിയമം

പുതിയ നിയമം

റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒയുടെ വരിക്കാർ അടുത്ത സാമ്പത്തിക വർഷം മുതൽ ജോലി മാറ്റുന്നതിനൊപ്പം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ട്രാൻസ്ഫർ ചെയ്യേണ്ടതില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. നിലവിൽ, യു‌എ‌എൻ ഉണ്ടെങ്കിലും ജോലി മാറുന്നതിനൊപ്പം ഇപി‌എഫ് ക്ലെയിമുകളുടെ ട്രാൻസ്ഫറിന് അപേക്ഷിക്കേണ്ടതുണ്ട്.

malayalam.goodreturns.in

English summary

പഴയ കമ്പനിയിൽ നിന്ന് ഇപിഎഫ് ബാലൻസ് പുതിയ അക്കൗണ്ടിലേയ്ക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങനെ?

Are you an EPF member and have you moved to a new company? If so, you need to make sure your old EPF balance is transferred to the current employer, or to the new account. Read in malayalam.
Story first published: Saturday, October 19, 2019, 11:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X