വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ അടുത്തിടെ കർണാടകയിലെ ബിഡാഡിയിൽ തങ്ങളുടെ നിർമ്മാണ കേന്ദ്രത്തിലെ ജീവനക്കാർക്കായി സ്വമേധയായുള്ള പുർവാറും ജീവനക്കാരുടെ വിആർഎസ് പദ്ധതി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഒരു മാസം മുമ്പ്, ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ് 40 വയസ്സിന് മുകളിലുള്ള ജീവനക്കാർക്കായി വിആർഎസ് ഓഫർ നൽകിയിരുന്നു, വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ് ലിമിറ്റഡും യോഗ്യതയുള്ള ജീവനക്കാർക്ക് വിആർഎസ് ഓഫർ പ്രഖ്യാപിച്ചിരുന്നു.
സമ്പദ്‍വ്യവസ്ഥയും വിആർഎസും
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായതോടെയാണ് കൂടുതൽ കമ്പനികൾ ജീവനക്കാർക്ക് വിആർസ് നൽകാൻ ഒരുങ്ങുന്നത്. നിങ്ങൾ അത്തരമൊരു സാഹചര്യം നേരിടാൻ സാധ്യതയുള്ള അല്ലെങ്കിൽ അഭിമുഖീകരിക്കുന്ന ഒരാളാണെങ്കിൽ, തീരുമാനമെടുക്കുന്നതിന് മുമ്പ് വിആർഎസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
എന്താണ് വിആർഎസ്?
ജീവനക്കാർക്ക് യഥാർത്ഥ റിട്ടയർമെന്റ് തീയതിക്ക് മുമ്പായി സേവനങ്ങളിൽ നിന്നും സ്വമേധയാ വിരമിക്കാനുള്ള ഓപ്ഷനാണ് വോളണ്ടറി റിട്ടയർമെന്റ് സ്കീം അഥവാ വിആർഎസ്. ഇത്തരത്തിൽ വിആർഎസ് തിരഞ്ഞെടുക്കുന്നവർക്ക് സാധാരണയായി കമ്പനി നഷ്ടപരിഹാരം നൽകും. വിആർസ് ഒരിയ്ക്കലും ഒരു പിരിച്ചുവിടലല്ല, എന്നാൽ കമ്പനിയിൽ നിന്ന് പോകുകയല്ലാതെ നിങ്ങൾക്ക് മറ്റൊരു ഓപ്ഷനില്ലാതെ വരുമ്പോഴാണ് വിആർഎസ് തിരഞ്ഞെടുക്കാൻ പലരും നിർബന്ധിതരാകുന്നത്.
എന്തുകൊണ്ടാണ് വിആർഎസ് വാഗ്ദാനം ചെയ്യുന്നത്?
സാധാരണയായി, കമ്പനികളെ സംബന്ധിച്ചിടത്തോളം, വിആർഎസ് ഒരു ചെലവ് ചുരുക്കൽ നടപടിയാണ്. എന്നാൽ മറ്റ് കാരണങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ബിസിനസ്സിലെ മാന്ദ്യം മൂലമോ അല്ലെങ്കിൽ മറ്റൊരു ഓർഗനൈസേഷനുമായി ലയിപ്പിക്കുന്നതിനാലോ ഒക്കെ കമ്പനികൾ വിആർഎസ് വാഗ്ദാനം ചെയ്തേക്കാം. ഇതുവഴി സ്ഥാപനത്തിൽ ജോലിചെയ്യുന്ന അധിക തൊഴിലാളികളെ കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ദീർഘകാല ചെലവ് കുറയ്ക്കുന്നതിനും സഹായകമാകും.
നിങ്ങൾ എന്തു ചെയ്യണം?
കമ്പനിയിൽ നിന്ന് പിരിഞ്ഞു പോയേ മതിയാകൂ എന്ന സ്ഥിതിയിൽ വിആർഎസ് തിരഞ്ഞെടുക്കാവുന്നതാണ്. കാരണം ഇതുവഴി ലഭിക്കുന്ന നഷ്ടപരിഹാരം നിങ്ങൾക്ക് മറ്റൊരു ബിസിനസ് ആരംഭിക്കാനോ പിന്നീടുള്ള ഭാവി സാമ്പത്തിക കാര്യങ്ങൾക്കോ വിനിയോഗിക്കാം. നിങ്ങൾക്ക് മറ്റൊരു ജോലി ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ, വിആർഎസ് പണം ഒരു ബോണസ് പോലെ ഉപയോഗിക്കാം. അഥവാ നിങ്ങൾ വിരമിക്കലിനോട് അടുത്ത വ്യക്തികളാണെങ്കിൽ ഈ പണം മികച്ച നിക്ഷേപ മാർഗങ്ങളിൽ നിക്ഷേപിക്കുക.
മറ്റ് കമ്പനിയിൽ ജോലിയ്ക്ക് പ്രവേശിക്കാമോ?
നിങ്ങൾ ചെറുപ്പത്തിൽ തന്നെ വിആർഎസ് എടുക്കുകയാണെങ്കിൽ അതായത് നിങ്ങളുടെ നിങ്ങളുടെ 40കളിൽ നിങ്ങൾക്ക് പുതിയ ജോലി ഏറ്റെടുത്ത് പതിവ് വരുമാനം നേടുന്നതിന് ഒപ്പം വിആർഎസ് ലംപ്സം ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിച്ചും പണം കണ്ടെത്താം. ഒരു കമ്പനിയിൽ നിന്ന് വിആർഎസ് എടുത്തതിനുശേഷം നിങ്ങൾക്ക് മറ്റൊരു ജോലി ഏറ്റെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
malayalam.goodreturns.in
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications