വ്യാപാരികളുടെയും കടയുടമകളുടെയും സ്വയംതൊഴിലാളികളുടെയും സാമൂഹിക സുരക്ഷയ്ക്ക് വേണ്ടിയും സർക്കാർ ദേശീയ പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. വാർഷിക വിറ്റുവരവ് 1.5 കോടി രൂപയിൽ കവിയാത്തവർക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയൂ. ചെറുകിട വ്യാപാരികൾ, കടയുടമകൾ, സ്വയംതൊഴിലാളികൾ, ഷോപ്പ് ഉടമകൾ, റൈസ് മിൽ ഉടമകൾ, ഓയിൽ മിൽ ഉടമകൾ, വർക്ക് ഷോപ്പ് ഉടമകൾ, കമ്മീഷൻ ഏജന്റുമാർ, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ, ചെറുകിട ഹോട്ടലുകളുടെ ഉടമകൾ, റെസ്റ്റോറന്റ് ഉടമകൾ തുടങ്ങിയവർക്കൊക്കെ ഈ പെൻഷൻ പദ്ധതിയിൽ ചേരാവുന്നതാണ്.
യോഗ്യതകൾ
ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്,അപേക്ഷകൻ ഒരു ചില്ലറ വ്യാപാരി / കടയുടമ അല്ലെങ്കിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയായിരിക്കണം. വാർഷിക വിറ്റുവരവ് 1.5 കോടി രൂപയിൽ കൂടാൻ പാടില്ല. കൂടാതെ അപേക്ഷകന് ആധാർ കാർഡും സേവിംഗ്സ് ബാങ്ക് അക്കൌണ്ട് അല്ലെങ്കിൽ ജൻ ധൻ അക്കൗണ്ട് നമ്പർ ഉണ്ടായിരിക്കണം. അപേക്ഷകന് സംഘടിത മേഖലയിൽ ഇപിഎഫ്, എൻപിഎസ്, ഇഎസ്‌ഐസി അംഗത്വം, വരുമാന നികുതി തുടങ്ങിയവ ഉണ്ടാകാൻ പാടില്ല.
സവിശേഷതകൾ
അപേക്ഷകർ നിക്ഷേപം നടത്തി ലഭിക്കുന്ന ഒരു പെൻഷൻ പദ്ധതിയാണിത്. പദ്ധതിയ്ക്ക് കീഴിൽ 60 വയസ്സ് തികഞ്ഞതിന് ശേഷം വരിക്കാർക്ക് പ്രതിമാസം 3,000 രൂപ വീതം പെൻഷൻ ലഭിക്കും. കൂടാതെ വരിക്കാരൻ മരിച്ചാൽ, ഗുണഭോക്താവിന്റെ പങ്കാളിയ്ക്ക് 50 തുക പെൻഷനായി ലഭിക്കാൻ അർഹതയുണ്ട്. കുടുംബ പെൻഷൻ പങ്കാളിയ്ക്ക് മാത്രമാണ് ബാധകമാകുക.
പെൻഷൻ നിക്ഷേപം
18 മുതൽ 40 വയസ്സ് വരെ പ്രായമുള്ളപ്പോൾ ഗുണഭോക്താവ് ഈ പദ്ധതിയിൽ ചേർന്നാൽ, ഗുണഭോക്താവ് 60 വയസ്സ് വരെ സംഭാവന നൽകണം. 60 വയസ്സ് തികയുമ്പോൾ, വരിക്കാർക്ക് പ്രതിമാസ പെൻഷൻ 3,000 രൂപ കുടുംബ പെൻഷന്റെ ആനുകൂല്യത്തോടെ ലഭിക്കും. എൻപിഎസ്-ട്രേഡേഴ്സിൽ ചേരുന്ന തീയതി മുതൽ 60 വയസ്സ് വരെ സേവിംഗ്സ് ബാങ്ക് അക്കൌണ്ടിൽ നിന്ന് നിക്ഷേപ തുക ഓട്ടോ ഡെബിറ്റായി സ്വീകരിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെ?
റീട്ടെയിൽ വ്യാപാരികൾ, കടയുടമകൾ, സ്വയംതൊഴിലാളികൾ എന്നിവ] അടുത്തുള്ള കോമൺ സർവീസസ് സെന്റർ (സിഎസ്‌സി) സന്ദർശിച്ച് എൻപിഎസ്-ട്രേഡേഴ്സിനായി ആധാർ കാർഡും സേവിംഗ്സ് ബാങ്ക് അക്കൌണ്ട് നമ്പറും ഉപയോഗിച്ച് എൻറോൾ ചെയ്യേണ്ടതുണ്ട്. ആദ്യ നിക്ഷേപ തുക പണമായി അടയ്‌ക്കേണ്ടതാണ്. അടുത്ത മാസം മുതൽ ഓട്ടോ ഡെബിറ്റ് പ്രവർത്തനക്ഷമമാക്കും. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ എല്ലാ ലേബർ ഓഫീസുകളും, എൽഐസിയുടെ എല്ലാ ബ്രാഞ്ച് ഓഫീസുകളും, ഇപിഎഫ്ഒയുടെ ഓഫീസുകളും ഈ പദ്ധതിയെക്കുറിച്ചും അതിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ നൽകുന്ന കേന്ദ്രങ്ങളാണ്.
പിൻവലിക്കൽ നിയമങ്ങൾ
വരിക്കാരൻ 10 വർഷത്തിന് മുമ്പ് പദ്ധതിയിൽ നിന്ന് പുറത്തുകടക്കുകയാണെങ്കിൽ, ഗുണഭോക്താവിന്റെ സംഭാവനയുടെ വിഹിതം സേവിംഗ്സ് ബാങ്ക് പലിശനിരക്കിനൊപ്പം തിരികെ ലഭിക്കും. 10 വർഷമോ അതിൽ കൂടുതലോ കാലയളവിനു ശേഷവും 60 വയസ്സിനു മുമ്പുമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ സമാഹരിച്ച പലിശയ്‌ക്കൊപ്പം ഗുണഭോക്താവിന്റെ സംഭാവനയുടെ വിഹിതം തിരികെ നൽകും.
ഗുണഭോക്താവ് മരിച്ചാൽ
ഗുണഭോക്താവ് പതിവായി സംഭാവന നൽകുകയും ഏതെങ്കിലും കാരണത്താൽ മരണമടയുകയും ചെയ്താൽ, അവരുടെ പങ്കാളിയ്ക്ക് തുടർന്നും സംഭാവന നൽകുകയോ അല്ലെങ്കിൽ നിക്ഷേപം പിൻവലിക്കുകയോ ചെയ്യാം. സമ്പാദ്യത്തിൽ നേടിയ പലിശ സഹിതം ഗുണഭോക്താവിന്റെ സംഭാവന സ്വീകരിച്ച് പിൻവലിക്കാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications