എംആധാർ ആപ്ലിക്കേഷൻ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അടുത്തിടെ ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് പുതിയ ആധാർ അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യാനാകും. യുഐഡിഎഐ നിർദ്ദേശം അനുസരിച്ച്, ഉപഭോക്താക്കൾ പഴയ പതിപ്പ് ഇല്ലാതാക്കുകയും പുതിയ പതിപ്പ് ഉടനടി ഇൻസ്റ്റാൾ ചെയ്യുകയും വേണം.
എംആധാർ ആപ്പ്
നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ എംആധാർ ഉണ്ടെങ്കിൽ നിങ്ങൾ ഒരിയ്ക്കലും ആധാർ കാർഡിന്റെ ഹാർഡ് കോപ്പി കൊണ്ടു നടക്കേണ്ട ആവശ്യമില്ല. എംആധാർ ആപ്പിൽ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം അവരവരുടെ ഭാഷയും തിരഞ്ഞെടുക്കാം. ഹിന്ദി, ബംഗാളി, ഒഡിയ, ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, പഞ്ചാബി, മറാത്തി, ആസാമി എന്നിവയുൾപ്പെടെ 13 ഭാഷകൾ ആപ്പിൽ ലഭ്യമാണ്.
ലഭ്യമായ സേവനങ്ങൾ
താഴെ പറയുന്നവയാണ് എംആധാറിലൂടെ ലഭ്യമാകുന്ന ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ
- വിലാസം തിരുത്തൽ
- ആധാർ വേരിഫിക്കേഷൻ
- ഇ-മെയിൽ വേരിഫിക്കേഷൻ
- യുഐഡി / ഇഐഡി വീണ്ടെടുക്കൽ
- വിലാസ മൂല്യനിർണ്ണയത്തിനായുള്ള അഭ്യർത്ഥന
- വിവിധ ഓൺലൈൻ അപേക്ഷകളുടെ നില പരിശോധിക്കൽ
മൂന്ന് പ്രൊഫൈലുകൾ
ഒരു ഉപയോക്താവിന് തന്റെ ഉപകരണത്തിൽ പരമാവധി മൂന്ന് പ്രൊഫൈലുകൾ ചേർക്കാൻ കഴിയും. എന്നാൽ ഒരേ മൊബൈൽ നമ്പറായിരിക്കണം ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടത്. അതായത് നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾഅവരുടെ ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഒരേ മൊബൈൽ നമ്പർ ആണെങ്കിൽ നിങ്ങളുടെ മൊബൈലിൽ അവരുടെ പ്രൊഫൈൽ ചേർക്കാൻ കഴിയും.
മറ്റ് സവിശേഷതകൾ
എംആധാർ ആപ്ലിക്കേഷനിലൂടെ, ഉപഭോക്താക്കൾക്ക് അവരുടെ ആധാർ അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോൾ റിസർവ്ഡ് ക്ലാസിൽ യാത്ര ചെയ്യുന്നതിനുള്ള ഐഡന്റിറ്റി തെളിവായും എംആധാർ സ്വീകരിക്കും. വ്യക്തിഗതമാക്കിയ ആധാർ സേവനങ്ങൾ ലഭിക്കുന്നതിന്, ഉപഭോക്താവ് എംആധാർ അപ്ലിക്കേഷനിൽ ആധാർ പ്രൊഫൈലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
എൻറോൾമെന്റ് സെന്റർ കണ്ടെത്താം
പുതിയ എംആധാർ അപ്ലിക്കേഷന് രണ്ട് പ്രധാന വിഭാഗങ്ങളാണുള്ളത്. ആധാർ സർവീസസ് ഡാഷ്‌ബോർഡ്, മൈ ആധാർ സെക്ഷൻ എന്നിവയാണിത്. എംആധാർ അപ്ലിക്കേഷൻ വഴി, ഉപയോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള എൻറോൾമെന്റ് സെന്റർ കണ്ടെത്താനും സാധിക്കും. എംആധാർ ഓഫ്‌ലൈനിൽ പ്രവർത്തിക്കില്ല. യുഐഡിഎഐയിൽ നിന്ന് ഡാറ്റ ഡൌൺലോഡുചെയ്യുന്നതിന് ഇതിന് ശരിയായ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications