കാര്‍ഷിക മേഖലയെ ടെക്‌നോളജി ഉഴുതുമറിക്കുന്നു; മാറ്റത്തിന്റെ നേട്ടം കൊയ്യാവുന്ന 5 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപകാലത്ത് ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ത്വരിത വളര്‍ച്ച പ്രകടമാണ്. നവീന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നത് ഉത്പാദനക്ഷമത ഉയര്‍ത്താനും ചെലവു കുറയ്ക്കാനും കര്‍ഷകരെ സഹായിക്കുന്നു. 50 ശതമാനം ജനതയും കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്നതിനാല്‍ ഈ മേഖലയിലെ മാറ്റം രാജ്യത്തും വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരും. ഈയൊരു പശ്ചാത്തലത്തില്‍ ഉന്നത സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനും വളരാനും ശ്രമിക്കുന്ന 5 ഓഹരികളെ ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുകയാണ്.

ധനുക അഗ്രിടെക്

ധനുക അഗ്രിടെക്

രാസവളം, കളനാശിനി, വിത്തിനങ്ങള്‍, അഗ്രോ കെമിക്കല്‍ ഉത്പന്നങ്ങളും നിര്‍മിക്കുന്ന ന്യൂഡല്‍ഹി ആസ്ഥാനമായ കമ്പനിയാണ് ധനുക അഗ്രിടെക്. 100 കോടി ഡോളറിന് താഴെയുള്ള ഏഷ്യ- പസിഫിക്ക് മേഖലയിലെ മികച്ച 200 കമ്പനികളൊന്നായി നേരത്തെ ഫോര്‍ബ്സ് മാസിക തെരഞ്ഞെടുത്തിരുന്നു. എല്ലാ പ്രധാന സംസ്ഥാനങ്ങളിലും മാര്‍ക്കറ്റിങ് ഓഫീസുകളും 6,500-ഓളം വിതരണക്കാരും 75,000-ലധികം ഡീലര്‍മാരും അടങ്ങിയ കമ്പനിയുടെ വിതരണ ശൃംഖല ശക്തമാണ്. നിലവില്‍ 3,174 കോടിയാണ് ധനുക അഗ്രിടെക്കിന്റെ വിപണി മൂല്യം.

സ്‌മോള്‍ കാപ്

രാജസ്ഥാന്‍, ഗുജറാത്ത്, കാശ്മീര്‍ എന്നിവടങ്ങളിലായി മൂന്ന് നിര്‍മാണ ശാലകളും 39 സംഭരണ കേന്ദ്രങ്ങളും സ്വന്തമായുണ്ട്. ഗവേഷണ വിഭാഗങ്ങളില്‍ ഉള്‍പ്പെടെ 1,000-ലേറെ സാങ്കേതിക- വാണിജ്യ ജീവനക്കാരും ഒരു കോടിയോളം കര്‍ഷകരും കമ്പനിയുമായി സഹകരിക്കുന്നു. ഇക്കഴിഞ്ഞ ജൂണില്‍ തക്കാളി, ചോളം എന്നീ വിളകള്‍ക്കുള്ള മരുന്ന് വിപണിയില്‍ അവതരിപ്പിച്ചു.

അതേസമയം 2016-ല്‍ 978.7 കോടിയായിരുന്ന ധനുക അഗ്രിടെക്കിന്റെ (BSE: 507717, NSE : DHANUKA) വരുമാനം 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 1,511.4 കോടിയിലേക്ക് ഉയര്‍ന്നു. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 182.3 കോടിയില്‍ നിന്നും 297.3 കോടിയിലേക്കും വര്‍ധിച്ചു. ഇന്ന് 683 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

യുപിഎല്‍

യുപിഎല്‍

കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും അവശ്യമായ സവിശേഷ രാസവസ്തുക്കളും വ്യാവസായിക രാസപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് അഥവാ യുപിഎല്‍. 1969-ലാണ് തുടക്കം. നിലവില്‍ ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ കാര്‍ഷിക രാസവള നിര്‍മാതാക്കളാണ്. 150-ല്‍ അധികം രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. 2013-ലാണ് യുപിഎല്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. നിലവില്‍ 54,419 കോടിയാണ് യുപിഎല്ലിന്റെ വിപണി മൂല്യം.

Also Read: 5 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട്; 3 മാസത്തിനുള്ളില്‍ ഈ കുഞ്ഞന്‍ ബാങ്കിംഗ് ഓഹരി 100 തൊടുംAlso Read: 5 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട്; 3 മാസത്തിനുള്ളില്‍ ഈ കുഞ്ഞന്‍ ബാങ്കിംഗ് ഓഹരി 100 തൊടും

കാര്‍ഷിക മേഖല

കാര്‍ഷിക മേഖലയിലെ സ്ഥായിയായ വളര്‍ച്ചയ്ക്കു വേണ്ടി സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യുപിഎല്ലിനെ (BSE: 512070, NSE : UPL) ബയോ സയന്‍സ് കമ്പനിയായി രൂപാന്തരം പ്രാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി നേതൃത്വം.

അതേസമയം 2016-ല്‍ 21,310 കോടിയായിരുന്ന യുപിഎല്ലിന്റെ വരുമാനം 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 54,751 കോടിയിലേക്ക് ഉയര്‍ന്നു. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,030 കോടിയില്‍ നിന്നും 4,303 കോടിയിലേക്കും വര്‍ധിച്ചു. ഇന്ന് 712 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.

ഇന്ത്യ പെസ്റ്റിസൈഡ്‌സ്

ഇന്ത്യ പെസ്റ്റിസൈഡ്‌സ്

കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ രാസപദാര്‍ത്ഥങ്ങളുടെ ഗവേഷണ വികസനത്തിലും സാങ്കേതികയിലും മരുന്ന് നിര്‍മാണത്തിന് ആവശ്യമായ രാസസംയുക്തങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ഇന്ത്യ പെസ്്റ്റിസൈഡ്‌സ്. ഫോള്‍പെറ്റ്, തയോകാര്‍ബമേറ്റ് പോലെയുള്ള ചില കളനാശിനികളും കുമിനാശിനികളും നിര്‍മിക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയും ആഗോള തലത്തില്‍ 5 പ്രധാന നിര്‍മാതാക്കളിലും ഒന്നാണിത്. നിലവില്‍ 3,516 കോടിയാണ് ഇന്ത്യ പെസ്റ്റിസൈഡ്‌സിന്റെ വിപണി മൂല്യം.

Also Read: പ്രമോട്ടറും വിദേശ നിക്ഷേപകരും ഈ പെന്നി ഓഹരി വാങ്ങിക്കൂട്ടുന്നു; 5 വര്‍ഷത്തില്‍ 1 ലക്ഷം 58 ലക്ഷമായിAlso Read: പ്രമോട്ടറും വിദേശ നിക്ഷേപകരും ഈ പെന്നി ഓഹരി വാങ്ങിക്കൂട്ടുന്നു; 5 വര്‍ഷത്തില്‍ 1 ലക്ഷം 58 ലക്ഷമായി

ഇന്ത്യ

ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധയൂന്നീയിട്ടുള്ള ഇന്ത്യ പെസ്റ്റിസൈഡ്‌സിന് (BSE: 543311, NSE : IPL) കാര്‍ഷിക മേഖലയിലെ സാങ്കേതിക മാറ്റങ്ങള്‍ അനുകൂലമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം 2016-ല്‍ 250.7 കോടിയായിരുന്ന ഇന്ത്യ പെസ്റ്റിസൈഡ്‌സിന്റെ വരുമാനം 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 729.3 കോടിയിലേക്ക് ഉയര്‍ന്നു. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 32.8 കോടിയില്‍ നിന്നും 158.3 കോടിയിലേക്കും വര്‍ധിച്ചു. ഇന്ന് 305 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

ഗോദ്‌റേജ് അഗ്രോവെറ്റ്

ഗോദ്‌റേജ് അഗ്രോവെറ്റ്

കാര്‍ഷിക മേഖലയില്‍ വൈവിധ്യവത്കരിക്കപ്പെട്ട നിരവധി സംരംഭങ്ങളും മൃഗങ്ങളുടെ തീറ്റയും നിര്‍മിക്കുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനിയാണ് ഗോദ്‌റേജ് അഗ്രോവെറ്റ്. കാര്‍ഷിക വിളകളുടെ സംരംക്ഷണം, എണ്ണക്കുരു, ക്ഷീരമേഖലയിലും കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളിലുമാണ് കമ്പനിയുടെ കാര്‍ഷിക വിഭാഗത്തിലെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 10,57,000 ടണ്‍ മൃഗങ്ങളുടെ തീറ്റയാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. നിലവില്‍ 10,108 കോടിയാണ് ഗോദ്‌റേജ് അഗ്രോവെറ്റിന്റെ (BSE: 540743, NSE : GODREJAGRO) വിപണി മൂല്യം.

അമേരിക്ക

അമേരിക്കന്‍ കമ്പനിയായ ടൈസണ്‍ ഫൂഡ്‌സുമായി ചേര്‍ന്ന് 2008-ല്‍ ഗോദ്‌റേജ് ടൈസണ്‍ എന്ന പേരില്‍ സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. ഇതിലൂടെ കോഴിവളര്‍ത്തലുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ വലിയ തോതില്‍ ഉത്പദാപ്പിച്ച് ഇന്ത്യന്‍ മാംസ വിപണിയില്‍ നിര്‍ണായക വിഹിതം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം 2016-ല്‍ 5,217.4 കോടിയായിരുന്ന ഗോദ്‌റേജ് അഗ്രോവെറ്റിന്റെ വരുമാനം 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 8,386.9 കോടിയിലേക്ക് ഉയര്‍ന്നു. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 235 കോടിയില്‍ നിന്നും 368.9 കോടിയിലേക്കും വര്‍ധിച്ചു. ഇന്ന് 526 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.

കാവേരി സീഡ്സ്

കാവേരി സീഡ്സ്

രാജ്യത്തെ ഹരിത വിപ്ലവത്തിന് പിന്തുണയേകുയെന്ന ലക്ഷ്യത്തോടെ 1976-ല്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രമുഖ കമ്പനിയാണ് സൈക്കന്തരാബാദ് ആസ്ഥാനമായ കാവേരി സീഡ്സ്. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വിവിധ വിളകളുടെ വിത്തിനങ്ങളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഒരു ലക്ഷത്തിലധികം പരിപാലകരാണ് 12 വ്യത്യസ്ത ജൈവ-കാലവസ്ഥാ മേഖലകളിലായി 65,000 ഏക്കര്‍ ഭൂമിയില്‍ വിത്തിനങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. നിലവില്‍ 2,683 കോടിയാണ് കാവേരി സീഡ്‌സിന്റെ (BSE: 532899, NSE : KSCL) വിപണി മൂല്യം.

ഉത്പാദന ശേഷി

ഇതിനോടൊപ്പം ഉയര്‍ന്ന ശേഷിയുള്ള ഹൈബ്രിഡ് വിത്തിനങ്ങളും സൂക്ഷ പോഷകങ്ങളും മണ്ണിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഘടകങ്ങളും രാസവളങ്ങളും കീടനാശിനികളും കാവേരി സീഡ്സ് വിപണിയിലെത്തിക്കുന്നു. 2014-ല്‍ ജെനോം അഗ്രിടെക്കിനെ ഏറ്റെടുത്തതോടെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട സാങ്കേതിക മേഖലയിലേക്കും കമ്പനി രംഗപ്രവേശം ചെയ്തു.

അതേസമയം 2016-ല്‍ 843.3 കോടിയായിരുന്ന കാവേരി സീഡ്‌സിന്റെ വരുമാനം 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 1,011.3 കോടിയിലേക്ക് ഉയര്‍ന്നു. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 211.4 കോടിയില്‍ നിന്നും 212.8 കോടിയുമായി. ഇന്ന് 460 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Agritech Stocks: As Technology Transforms Farming And Agriculture Consider 5 Shares Include Godrej Agrovet

Agritech Stocks: As Technology Transforms Farming And Agriculture Consider 5 Shares Include Godrej Agrovet
Story first published: Monday, September 19, 2022, 19:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X