ടൂറിസം സീസണ് കൊടിയേറുന്നു; 7 ഹോട്ടല്‍ കമ്പനികള്‍ നോക്കിവെയ്ക്കാം; പട്ടികയില്‍ 3 ടാറ്റ ഓഹരികളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതോടെ വിനോദ സഞ്ചാര മേഖല ഉണര്‍ന്നു കഴിഞ്ഞു. വലിയൊരു ഇടവേളയ്ക്കു ശേഷം വിനോദ സഞ്ചാര യാത്രകളും വിവാഹാഘോഷങ്ങളും ബിസിനസ് സമ്മേളനങ്ങളുമൊക്കെയായി ഹോട്ടല്‍ വ്യവസായവും പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുകയാണ്.

ടൂറിസം സീസണ്‍

ഇതിനോടൊപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ശക്തമായ തിരിച്ചു വരവിന്റെ പാതയിലൂടെ മുന്നേറുന്നത് ശുഭപ്രതീക്ഷ നല്‍കുന്നു. അതേസമയം പുതിയ ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഹോട്ടല്‍ മേഖലയിലെ ഓഹരികളുടെ സമീപകാല പ്രകടനം വിലയിരുത്തുകയാണ്. ഇതില്‍ 2022-ല്‍ ഇതിനകം 50 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയതും 500 കോടിയിലേറെ വിപണി മൂല്യവുമുള്ള 7 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

Also Read: റിസള്‍ട്ട് പൊളിച്ചു! ഈ കേരളാ ഓഹരി പുതിയ ഉയരങ്ങളിലേക്ക്; ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ ലാഭം നേടാംAlso Read: റിസള്‍ട്ട് പൊളിച്ചു! ഈ കേരളാ ഓഹരി പുതിയ ഉയരങ്ങളിലേക്ക്; ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ ലാഭം നേടാം

റോയല്‍ ഓര്‍ക്കിഡ്

റോയല്‍ ഓര്‍ക്കിഡ്

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡ് ആണ് റോയല്‍ ഓര്‍ക്കിഡ് & റീജന്റ ഹോട്ടല്‍സ്. 2001-ലാണ് തുടക്കം. 48 നഗരങ്ങളിലായി 75-ലധികം ഹോട്ടലുകളും 4,600-ലധികം മുറികളും 150-ലധികം റെസ്‌റ്റോറന്റുകളും ബാറുകളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. അതേസമയം 2022-ല്‍ ഇതുവരെയായി റോയല്‍ ഓര്‍ക്കിഡ് ഹോട്ടല്‍സ് (BSE: 532699, NSE : ROHLTD) ഓഹരികള്‍ 245 ശതമാനം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

  • വാര്‍ഷികാടിസ്ഥാനത്തില്‍ ശക്തമായ പ്രതിയോഹരി വരുമാന വളര്‍ച്ച.
  • സാമ്പത്തിക പാദത്തിലെ അറ്റാദായവും ലാഭമാര്‍ജിനിലും വാര്‍ഷിക വളര്‍ച്ച.
  • ഓഹരിയുടെ വില ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ്. ബുള്ളിഷ് സൂചനയാണിത്.
സ്‌പെഷ്യാല്‍റ്റി റെസ്റ്റോറന്റ്‌സ്

സ്‌പെഷ്യാല്‍റ്റി റെസ്റ്റോറന്റ്‌സ്

ഇന്ത്യയിലെ മുന്‍നിര റെസ്‌റ്റോറന്റ്/ ബാര്‍/ ബേക്കറി/ സ്വീറ്റ് ഷോപ്പുകളുടെ ശൃംഖലയാണ് സ്‌പെഷ്യാല്‍റ്റി റെസ്റ്റോറന്റ്‌സ്. 1994-ല്‍ മുംബൈയിലാണ് തുടക്കം. നിലവില്‍ 25-ലധികം നഗരങ്ങളിലായി 129 റെസ്റ്റോറന്റ്‌സ് നടത്തുന്നു. ഇന്ത്യക്ക് പുറമെ ചൈന, ബംഗ്ലാദേശ്, താന്‍സാനിയ, ശ്രീലങ്ക, ദുബായി എന്നിവടങ്ങളിലും ഭക്ഷണശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ സ്‌പെഷ്യാല്‍റ്റി റെസ്റ്റോറന്റ്‌സ് (BSE: 534425, NSE : SPECIALITY) ഓഹരികള്‍ 138 ശതമാനം നേട്ടമാണ് സ്വന്തമാക്കിയത്.

  • പാദാനുപാദത്തില്‍ അറ്റാദായത്തിലും ലാഭമാര്‍ജിനിലും വളര്‍ച്ച.
  • കമ്പനിക്ക് കടബാധ്യതകളില്ല.
  • കഴിഞ്ഞ 2 വര്‍ഷനമായി വാര്‍ഷിക അറ്റാദായവും മെച്ചപ്പെടുത്തുന്നു.
  • വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നു.
ഓറിയന്റ് ഹോട്ടല്‍സ്

ഓറിയന്റ് ഹോട്ടല്‍സ്

ടാറ്റായുടെ താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ഓറിയന്റ് ഹോട്ടല്‍സ്. 1970-ലാണ് തുടക്കം. പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. 7 ലക്ഷ്വറി ഹോട്ടലുകളില്‍ ഭൂരിഭാഗവും തമിഴ്നാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം 2022-ല്‍ ഇതുവരെയായി ഓറിയന്റ് ഹോട്ടല്‍സ് (BSE: 500314, NSE : ORIENTHOT) ഓഹരികള്‍ 98 ശതമാനം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

  • മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് മെച്ചപ്പെടുന്നു.
  • പാദാനുപാദത്തില്‍ അറ്റാദായത്തിലും ലാഭമാര്‍ജിനിലും വളര്‍ച്ച.
  • ഓഹരിയുടെ വില ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ്. ബുള്ളിഷ് സൂചനയാണിത്.
  • വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നു.
ഷാലെറ്റ് ഹോട്ടല്‍സ്

ഷാലെറ്റ് ഹോട്ടല്‍സ്

രഹേജ കോര്‍പറേഷന്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ഷാലെറ്റ് ഹോട്ടല്‍സ്. മുംബൈ, പൂനെ, ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലായി അത്യാഡംബര വിഭാഗത്തിലുള്ള 7 ഹോട്ടലുകളിലായി 2,500-ലേറെ മുറികളുണ്ട്. ഇതിനോടൊപ്പം 4 വാണിജ്യ കേന്ദ്രങ്ങളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഷാലെറ്റ് ഹോട്ടല്‍സ് (BSE: 542399, NSE : CHALET) ഓഹരികള്‍ 81 ശതമാനം നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

  • പാദാനുപാദത്തില്‍ അറ്റാദായത്തിലും ലാഭമാര്‍ജിനിലും വളര്‍ച്ച.
  • ഓഹരിയുടെ വില 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ്.
  • ഓഹരിയുടെ വില ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ്. ബുള്ളിഷ് സൂചനയാണിത്.
  • വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നു.
ലെമണ്‍ ട്രീ ഹോട്ടല്‍സ്

ലെമണ്‍ ട്രീ ഹോട്ടല്‍സ്

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ഹോട്ടല്‍ ശൃംഖലയാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ്. 2002-ലാണ് തുടക്കം. ബിസിനസ് കണക്കിലെടുത്താല്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഹോട്ടല്‍ ഗ്രൂപ്പാണിത്. 54 നഗരങ്ങളിലായി 87 ഹോട്ടലുകളും അതില്‍ 8,500 സ്വീകരണ മുറികളും സ്വന്തമായുണ്ട്. സുഖസൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. അതേസമയം 2022-ല്‍ ഇതുവരെയായി ലെമണ്‍ ട്രീ ഹോട്ടല്‍സ് (BSE: 541233, NSE : LEMONTREE) ഓഹരികള്‍ 79 ശതമാനം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

  • ഓഹരിക്ക് ശക്തിയേക്കാള്‍ ദൗര്‍ബല്യമാണ് കൂടുതല്‍.
  • കടബാധ്യത ഉയര്‍ന്നു കൊണ്ടിരിക്കുന്നു.
  • കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി വിഹിതം താഴ്ത്തി.
  • കമ്പനിയുടെ പ്രമോട്ടര്‍ ഉയര്‍ന്ന തോതില്‍ ഓഹരി ഈട് വെച്ചിട്ടുണ്ട്.
  • കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയുടെ ബുക്ക് വാല്യൂ നിരക്ക് ഇടിയുകയാണ്.
ഇന്ത്യന്‍ ഹോട്ടല്‍സ്

ഇന്ത്യന്‍ ഹോട്ടല്‍സ്

115 വര്‍ഷം പാരമ്പര്യമുള്ള ഈ ടാറ്റ ഗ്രൂപ്പ് കമ്പനി ദക്ഷിണേഷ്യയിലെ ഏറ്റലവും വലിയ ഹോട്ടല്‍ ശൃംഖലയാണ്. താജ്, വിവാന്ത, ജിഞ്ചര്‍, ദി ഗേറ്റ് വേ തുടങ്ങിയ ബ്രാന്‍ഡുകള്‍ ആഡംബരത്തിന്റെ വിവിധ ശ്രേണിയിലുള്ള ഹോട്ടല്‍ നടത്തുന്നു. നിലവില്‍ 4 ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിലായി 80 ഇടത്ത് 196 ഹോട്ടലുകളും 20,000-ലേറെ മുറികളും സ്വന്തമായുണ്ട്. മുംബൈയിലെ താജ് മഹല്‍ പാലസ് ചരിത്രത്തില്‍ ഇടംപിടിച്ചതാണ്. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് (BSE: 500850, NSE : INDHOTEL) ഓഹരികള്‍ 76 ശതമാനം നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

  • അടുത്തിടെ കടബാധ്യത കുറച്ചു കൊണ്ടുവരുന്നു.
  • നിലവില്‍ കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
  • പാദാനുപാദത്തില്‍ അറ്റാദായത്തിലും ലാഭമാര്‍ജിനിലും വളര്‍ച്ച.
  • വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നു.
താജ് ജിവികെ ഹോട്ടല്‍സ്

താജ് ജിവികെ ഹോട്ടല്‍സ്

ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ഹോട്ടല്‍സും ഹൈദരാബാദിലെ ജിവികെ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന ഹോട്ടല്‍ ശൃംഖലയായ താജ് ജിവികെ ഹോട്ടല്‍സ് & റിസോര്‍ട്ട്സ്. 6 പ്രീമിയം ഹോട്ടലുകളായി 1,083 മുറികളുണ്ട്. അതേസമയം 2022-ല്‍ ഇതുവരെയായി താജ് ജിവികെ ഹോട്ടല്‍സ് (BSE: 532390, NSE: TAJGVK) ഓഹരികള്‍ 51 ശതമാനം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

  • പാദാനുപാദത്തില്‍ അറ്റാദായത്തിലും ലാഭമാര്‍ജിനിലും വളര്‍ച്ച.
  • കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
  • വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നു.
  • ഓഹരിയുടെ വില ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ്. ബുള്ളിഷ് സൂചനയാണിത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Ahead Of New Tourism Season List Of 7 Hotel Stocks That Bags Multibagger Returns Includes 3 Tata Group Stocks

Ahead Of New Tourism Season List Of 7 Hotel Stocks That Bags Multibagger Returns Includes 3 Tata Group Stocks. Read In Malayalam.
Story first published: Tuesday, October 18, 2022, 19:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X