പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) ഇന്ത്യക്കാർക്കിടയിലെ അറിയപ്പെടുന്ന ഒരു ദീർഘകാല നിക്ഷേപ ഓപ്ഷനാണ്. ഓരോ ഘട്ടത്തിലും നികുതി ആനുകൂല്യങ്ങൾക്കൊപ്പം ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയാണിത്. പിപിഎഫിലെ നിക്ഷേപത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യത്തിനും അർഹതയുണ്ട്. പ്രതിവർഷം 1.5 ലക്ഷം രൂപ വരെ ഇഇഇ അഥവാ 'എക്സംപ്റ്റ്, എക്സംപ്റ്റ്, എക്സംപ്റ്റ്' വിഭാഗത്തിലുള്ള നികുതി ആനുകൂല്യമാണ് പിപിഎഫിന് ലഭിക്കുക.
പലിശയ്ക്കും നികുതിയില്ല
പിപിഎഫ് നിക്ഷേപത്തിൽ നിന്ന് നേടുന്ന പലിശയ്ക്ക് നികുതി ബാധകമല്ല. കൂടാതെ കാലാവധി പൂർത്തിയായ ശേഷം ലഭിക്കുന്ന തുകയും മൂലധന നേട്ടനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ മൂലധനത്തിന്റെ സുരക്ഷയുടെ കാര്യത്തിലും നിക്ഷേപകർ പേടിക്കേണ്ടതില്ല. വളരെയധികം ആനുകൂല്യങ്ങൾ ഉള്ളതിനാൽ, വിരമിക്കലിന് ശേഷം ഒരു വലിയ തുക കണ്ടെത്താൻ പലരും പിപിഎഫിനെ തിരഞ്ഞെടുക്കാറുണ്ട്.
കാലാവധി പൂർത്തിയായാൽ
ഭാഗിക പിൻവലിക്കലും വായ്പ ആനുകൂല്യങ്ങളും സഹിതം പിപിഎഫ് അക്കൌണ്ടുകൾക്ക് 15 വർഷത്തെ ലോക്ക്-ഇൻ കാലാവധിയാണുള്ളത്. 15 വർഷത്തെ കാലയളവ് പൂർത്തിയാകുമ്പോൾ, നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കാവുന്നതാണ്. അക്കൗണ്ട് അവസാനിപ്പിക്കുന്നതിനും പൂർണമായി തുക പിൻവലിക്കുന്നതിനും പിപിഎഫ് അക്കൗണ്ടുള്ള നിങ്ങളുടെ ബാങ്കിൽ നിന്നോ പോസ്റ്റോഫീസിൽ നിന്നോ ഫോം സി വാങ്ങി പൂരിപ്പിച്ച് സമർപ്പിക്കണം.
കാലാവധി നീട്ടാം
15 വർഷത്തിന് ശേഷം പിപിഎഫ് അക്കൌണ്ട് ക്ലോസ് ചെയ്യുന്നതിന് അഞ്ച് വർഷത്തേയ്ക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്. ഇതിനായി നിക്ഷേപം നടത്തിയിരിക്കുന്ന ബാങ്കിൽ നിന്നോ പോസ്റ്റ് ഓഫീസിൽ നിന്നോ ഫോം എച്ച് വാങ്ങി പൂരിപ്പിച്ച് സമർപ്പിക്കണം. നികുതിയിളവ്, മാന്യമായ പലിശ, പലിശയ്ക്ക് നികുതി ഇളവ് തുടങ്ങിയ എല്ലാ നേട്ടങ്ങളും പരമാവധി പ്രയോജനപ്പെടുത്താൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പുള്ള വർഷങ്ങളിൽ അനുവദനീയമായ പരമാവധി തുകയായ 1.5 ലക്ഷം രൂപ നിക്ഷേപിക്കാൻ പ്രത്യേകം ശ്രമിക്കുക.
നിക്ഷേപം നടത്താതെ കാലാവധി നീട്ടൽ
15 വർഷത്തെ കാലാവധി പൂർത്തിയായ ശേഷം നിക്ഷേപം നടത്താതെ നിക്ഷേപം തുടരാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അടുത്ത അഞ്ച് വർഷത്തേക്ക് നിങ്ങൾക്ക് പലിശ ലഭിക്കുന്നത് തുടരും. നീട്ടിയ കാലയളവിൽ, ഓരോ സാമ്പത്തിക വർഷത്തിലും ഒരു ഭാഗിക പിൻവലിക്കൽ മാത്രമേ അനുവദിക്കൂ. ഈ ഭാഗിക പിൻവലിക്കലിലൂടെ എത്ര തുക വേണമെങ്കിലും പിൻവലിക്കാം. നിക്ഷേപമില്ലാതെ അക്കൗണ്ട് തുടർന്നുകഴിഞ്ഞാൽ, ഒരു വർഷത്തിലേറെയായി, അഞ്ച് വർഷത്തെ ബ്ലോക്കിനായി നിക്ഷേപത്തോടെ അക്കൗണ്ട് തുടരാൻ നിങ്ങൾക്ക് കഴിയില്ല.
നിക്ഷേപത്തിന് ഒപ്പം കാലാവധി നീട്ടൽ
സംഭാവനയോട് കൂടി അക്കൌണ്ടിന്റെ കാലാവധി നീട്ടുന്നതിന്, കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് ഫോം എച്ച് സമർപ്പിച്ച് രേഖാമൂലം നിങ്ങളുടെ ബാങ്ക് / പോസ്റ്റ് ഓഫീസ് ബ്രാഞ്ചിനെ അറിയിക്കേണ്ടതാണ്. നിങ്ങൾ ഫോം പൂരിപ്പിച്ച് നൽകി നിക്ഷേപം തുടർന്നില്ലെങ്കിൽ, പുതിയ നിക്ഷേപം ക്രമരഹിതമായി കണക്കാക്കുകയും അവയ്ക്ക് പലിശ നൽകുകയും ചെയ്യില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
