അപേക്ഷാ ഫോമിൽ പാൻ നമ്പ‍ർ നൽകുമ്പോൾ സൂക്ഷിക്കുക, തെറ്റിയാൽ കനത്ത പിഴ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപേക്ഷാ ഫോമുകളിൽ ഇനി പാൻ നമ്പർ നൽകുമ്പോൾ സൂക്ഷിക്കുക. കാരണം അപേക്ഷാ ഫോമുകളിൽ പത്ത് അക്ക പാൻ നമ്പർ നൽകുമ്പോൾ തെറ്റായി നൽകിയാൽ 10,000 രൂപ വരെയാണ് പിഴ ഈടാക്കുക. ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം, ആരെങ്കിലും തെറ്റായ പാൻ നമ്പർ നൽകിയതായി കണ്ടെത്തിയാൽ ആദായ നികുതി വകുപ്പിന് 10,000 രൂപ പിഴ ചുമത്താവുന്നതാണ്.

 

പിഴ ബാധകമാകുന്നത് എപ്പോൾ?

പിഴ ബാധകമാകുന്നത് എപ്പോൾ?

നിങ്ങളുടെ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുമ്പോൾ അല്ലെങ്കിൽ നിർദ്ദിഷ്ട സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് പാൻ കാർഡ് നമ്പർ നിർബന്ധമായും നൽകേണ്ടപ്പോൾ പാൻ നമ്പ‍ർ തെറ്റായി നൽകിയാലാണ് ഈ വ്യവസ്ഥ ബാധകമാകുന്നത്. 20 ഓളം ആവശ്യങ്ങൾക്കാണ് ആദായ നികുതി വകുപ്പ് പാൻ കാർഡ് നിർബന്ധമാക്കിരിക്കുന്നത്.

പാൻ കാർഡ് അപേക്ഷ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

പാൻ കാർഡ് നിർബന്ധമായ സേവനങ്ങൾ

പാൻ കാർഡ് നിർബന്ധമായ സേവനങ്ങൾ

  • ബാങ്ക് അക്കൗണ്ട് തുറക്കുക
  • മോട്ടോർ വാഹനങ്ങൾ വാങ്ങുക, വിൽക്കുക
  • മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ആരംഭിക്കുക
  • ഓഹരി, ഡിബഞ്ചറുകൾ, ബോണ്ടുകൾ മുതലായവയിൽ 50,000 രൂപയിൽ കൂടുതൽ നിക്ഷേപം നടത്തുമ്പോൾ
ആജീവനാന്ത രേഖ

ആജീവനാന്ത രേഖ

ഒരു തവണ പാൻ കാർഡ് അനുവദിച്ചു കഴിഞ്ഞാൽ, നിങ്ങൾക്ക് വീണ്ടും പാൻ കാ‍ർഡിനായി അപേക്ഷിക്കാൻ കഴിയില്ല, കാരണം പാൻ കാർഡ് ഉടമയുടെ ആജീവനാന്ത സാധുതയുള്ള രേഖയാണ്. നിങ്ങൾ വിലാസങ്ങൾ മാറ്റിയാലും പാൻ നമ്പർ മാറില്ല. നിങ്ങളുടെ പാൻ കാർഡിന്റെ ഫോട്ടോകോപ്പികൾ നൽകാൻ ബാങ്കുകൾ പലപ്പോഴും നിങ്ങളോട് ആവശ്യപ്പെടും. കാരണം ഫോമിൽ നിങ്ങൾ അശ്രദ്ധമായി തെറ്റായ നമ്പർ നൽകിയിട്ടുണ്ടെങ്കിൽപ്പോലും, ബാങ്കിന് അത് ഫോട്ടോകോപ്പി ഉപയോഗിച്ച് പരിശോധിക്കാൻ കഴിയും.

നിങ്ങൾക്ക് പാൻ കാർ‍ഡ് ഉണ്ടോ? വെറും 93 രൂപയ്ക്ക് പാൻ കാർ‍ഡ് കാർഡ് സ്വന്തമാക്കാം

പാനിന് പകരം ആധാർ

പാനിന് പകരം ആധാർ

നിങ്ങൾക്ക് പാൻ കാർഡ് നമ്പർ ഓർമ്മയില്ലെങ്കിൽ ആധാർ കാർഡ് നമ്പർ നൽകാവുന്നതാണ്. കാരണം നിലവിലെ നിയമം അനുസരിച്ച് രണ്ട് രേഖകളും പരസ്പരം മാറ്റി ഉപയോ​ഗിക്കാം. എന്നാൽ പാനിന് പകരമായി തെറ്റായ ആധാർ നമ്പർ നൽകുന്നതിനും 10,000 രൂപ പിഴ ബാധകമാണ്. നിങ്ങൾക്ക് പാൻ കാർഡ് ഇല്ലെങ്കിലോ നികുതി വരുമാന പരിധിക്കു താഴെയാണെങ്കിലോ ഫോം 60 ഡിക്ലറേഷൻ പൂരിപ്പിച്ച് നൽകാവുന്നതാണ്.

പാൻ കാർഡ് നഷ്ട്ടപ്പെട്ടോ? വെറും 50 രൂപയ്ക്ക് പുതിയ കാർഡ് ലഭിക്കുന്നത് എങ്ങനെ?

രണ്ട് പാൻ കാർഡുകൾ ഉണ്ടെങ്കിൽ

രണ്ട് പാൻ കാർഡുകൾ ഉണ്ടെങ്കിൽ

ഒരേ പാൻ കാർഡിന്റെ ഒന്നിലധികം പകർപ്പുകൾ നിങ്ങൾക്ക് ഉണ്ടായിരിക്കാമെങ്കിലും ഒന്നിലധികം പാൻ നമ്പറുകൾ സ്വന്തമാക്കാൻ ഒരു വ്യക്തിയെ അനുവദിക്കുന്നതല്ല. ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം, ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡ് ഉണ്ടെങ്കിൽ 10,000 രൂപ പിഴ നൽകാൻ ആവശ്യപ്പെടും. നിങ്ങൾക്ക് രണ്ട് പാൻ കാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ, അവയിലൊന്ന് എത്രയും വേഗം കീഴടക്കുന്നതാണ് നല്ലതാണ്. ആധാറുമായി ബന്ധമില്ലാത്ത ഏത് പാനും ഡിസംബർ 31 ന് ശേഷം ആദായനികുതി വകുപ്പ് അസാധുവായി പ്രഖ്യാപിക്കും.

malayalam.goodreturns.in

English summary

അപേക്ഷാ ഫോമിൽ പാൻ നമ്പ‍ർ നൽകുമ്പോൾ സൂക്ഷിക്കുക, തെറ്റിയാൽ കനത്ത പിഴ

Under Section 272B of the Income Tax Act, the Income Tax Department can be fined Rs 10,000 if it is found that someone has entered the wrong PAN number. Read in malayalam.
Story first published: Monday, November 11, 2019, 6:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X