ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി, അറിയേണ്ട കാര്യങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കോവിഡ് 19നെ തുരത്താനായി പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 50 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയുടെ വിശദാംശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന് കീഴിലാണ് ഈ പദ്ധതി വരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇപ്പോള്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

പദ്ധതി പ്രകാരം 50 ലക്ഷം രൂപയുടെ വ്യക്തിഗത പരിരക്ഷ 22.12 ലക്ഷം പൊതു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും. 90 ദിവസത്തേക്കാണ് പദ്ധതിയുടെ കാലാവധി. സ്വന്തം ജീവന്‍ അപകടത്തിലാക്കി കൊറോണ രോഗികളെ പരിചരിക്കുന്ന ശുചിത്വ തൊഴിലാളികള്‍, ഡോക്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, പാരാമെഡിക്കലുകള്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുന്നത്. ഈ ഇന്‍ഷൂറന്‍സ് പദ്ധതിക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് പുറപ്പെടുവിപ്പിച്ചു.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍ ഈടാക്കുന്ന നിരക്കുകള്‍ ഇങ്ങനെപോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍ ഈടാക്കുന്ന നിരക്കുകള്‍ ഇങ്ങനെ

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി, അറിയേണ്ട കാര്യങ്ങൾ ഇതാ

പരിരക്ഷ ലഭിക്കുന്ന വ്യക്തികള്‍; കോവിഡ് 19 രോഗികളുമായി നേരിട്ട് ബന്ധപ്പെടുകയും പരിചരിക്കുകയും ചെയ്യുന്നവര്‍ക്ക് പരിരക്ഷ ലഭിക്കും. കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 22.12 ലക്ഷം പൊതുജനാരോഗ്യ വിദഗ്ധരും സ്വകാര്യ ആരോഗ്യ പരിപാലന ഉദ്യോഗസ്ഥരും തൊഴിലാളികളും പദ്ധതിയില്‍ ഉള്‍പ്പെടും.

ഇന്‍ഷൂറന്‍സ് തുക; ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിക്ക് 50 ലക്ഷം രൂപയുടെ പരിരക്ഷ

അപകടസാധ്യത / പരിരക്ഷ വിശദാംശങ്ങള്‍: കൊറോണ ബാധിച്ച രോഗിയെ പരിചരിക്കുകയോ ചികിത്സിക്കുകയോ ചെയ്യുന്നതിനിടെ ആകസ്മിക മരണം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.

ലോക്ക് ഡൗണ്‍ കാലയളവില്‍ ഓഫീസിലെത്തുന്നവര്‍ക്ക് മൂന്നിരട്ടി ശമ്പളം വാഗ്ദാനം ചെയ്ത് കമ്പനിലോക്ക് ഡൗണ്‍ കാലയളവില്‍ ഓഫീസിലെത്തുന്നവര്‍ക്ക് മൂന്നിരട്ടി ശമ്പളം വാഗ്ദാനം ചെയ്ത് കമ്പനി

ക്ലെയിം പേയ്മെന്റ്:

ഗുണഭോക്താവിനോ അനന്തരാവകാശിക്കോ കേന്ദ്ര സര്‍ക്കാര്‍ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇന്‍ഷൂറന്‍സ് തുക ക്ലെയിം ചെയ്യാം.

ക്ലെയിം നടപടിക്രമം:

ലളിതവും തടസ്സമില്ലാത്തതുമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളാണ് ഈ പദ്ധതിയുടെ കീഴിലുള്ളത്. ഇന്‍ഷുറര്‍, ധനകാര്യ സേവന വകുപ്പ്, ധനകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, കുടുംബക്ഷേമ മന്ത്രാലയം എന്നിവരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന രാജ്യം ലോക്ക് ഡൗണിലായ പശ്ചാത്തലത്തിലാണ് ദരിദ്ര കുടുംബങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമായി 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

English summary

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി, അറിയേണ്ട കാര്യങ്ങൾ ഇതാ | covid19: need to know about the health care workers' insurance plan

covid19: need to know about the health care workers' insurance plan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X