പുതിയ ചില ആധാ‍ർ നിയമങ്ങൾ അറിഞ്ഞോ? ഈ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് പരിധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) ആധാറിലെ പേര്, ലിംഗഭേദം, ജനനത്തീയതി എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില നിയമങ്ങൾ പരിഷ്കരിച്ചു. ആധാറിലെ ചില വിശദാംശങ്ങൾ‌ ഇപ്പോൾ‌ ഒരു തവണ മാത്രമേ അപ്‌ഡേറ്റ് ചെയ്യാൻ‌ കഴിയൂ. ഒരാൾ‌ക്ക് അവരുടെ ആധാർ‌ കാർ‌ഡിലെ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതിനാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.

 

ഒരു തവണ മാത്രം

ഒരു തവണ മാത്രം

ആധാർ കാർഡിലെ ജനനത്തീയതി അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ യുഐ‌ഡി‌ഐ കൂടുതൽ കർശനമാക്കിയിരുന്നു. ഒരാൾക്ക് ഒരു തവണ മാത്രമേ ജനനത്തീയതി അപ്‌ഡേറ്റ് ചെയ്യാൻ കഴിയൂ. ഐ‌ഡി‌ഐ‌ഐയുടെ ഓഫീസ് മെമ്മോറാണ്ടം അനുസരിച്ച്, ഒരു ആധാർ കാർ‌ഡ് ഹോൾ‌ഡർ‌ക്ക് ഇപ്പോൾ‌ രണ്ടുതവണ മാത്രമേ ആധാർ‌ കാർ‌ഡിൽ‌ അവരുടെ പേര് അപ്‌ഡേറ്റ് ചെയ്യാൻ‌ കഴിയൂ.

ആധാർ കാർഡിലെ അഡ്രസ്, മൊബൈൽ നമ്പർ, ഫോട്ടോ എന്നിവ എങ്ങനെ മാറ്റാം?

ജനനത്തീയതി

ജനനത്തീയതി

ആധാർ കാർഡിനായി എൻറോൾ ചെയ്യുമ്പോൾ രേഖപ്പെടുത്തിയ ജനനത്തീയതിയുടെ പരമാവധി കൂടുതൽ അല്ലെങ്കിൽ കുറവ് മൂന്ന് വർഷമാക്കിയും പരിമിതപ്പെടുത്തിയിട്ടുണ്ട്. എൻറോൾ ചെയ്യുന്ന സമയത്ത് വ്യക്തിക്ക് ജനനത്തീയതിക്ക് ഒരു രേഖ സമർപ്പിക്കാൻ ഇല്ലെങ്കിൽ യുഐ‌ഡി‌എ‌ഐയുമൊത്തുള്ള ജനനത്തീയതി പ്രഖ്യാപിതമോ ഏകദേശമോ ആയി രേഖപ്പെടുത്തും. ഭാവിയിൽ, വ്യക്തി അവരുടെ ജനനത്തീയതി അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ജനനത്തീയതിയുടെ ഡോക്യുമെന്ററി തെളിവ് നൽകേണ്ടതാണ്. ജനനത്തീയതി 'declared/approximate' എന്നതിൽ നിന്ന് 'verified' എന്നതിലേക്ക് മാറ്റുന്നതിനുള്ള അഭ്യർത്ഥന ഒരുതവണ മാത്രമേ അനുവദിക്കൂ.

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

ആധാർ കാർഡിൽ പേര്, ലിംഗഭേദം അല്ലെങ്കിൽ ജനനത്തീയതി എന്നിവ ഒരു തവണയിൽ കൂടുതൽ അപ്‌ഡേറ്റ് ചെയ്യുന്നതിന് യുഐ‌ഡി‌ഐയുടെ പ്രാദേശിക ഓഫീസ് സന്ദർശിക്കേണ്ടതുണ്ട്. അപ്‌ഡേറ്റ് നിശ്ചിത പരിധിയിൽ കൂടുതലാണെങ്കിൽ എൻ‌റോൾ‌മെന്റ് സെന്ററിന് ഇ-മെയിൽ അല്ലെങ്കിൽ പോസ്റ്റ് വഴി യുഐ‌ഡി‌ഐ‌ഐയുടെ പ്രാദേശിക ഓഫീസിലേക്ക് അഭ്യർത്ഥന അയയ്‌ക്കേണ്ടതുണ്ട്. യു‌ആർ‌എൻ‌ സ്ലിപ്പിന്റെ ഒരു പകർപ്പ്, ആധാർ‌ വിശദാംശങ്ങൾ‌, പ്രസക്തമായ തെളിവ് വിശദാംശങ്ങൾ‌ എന്നിവയ്‌ക്കൊപ്പം എന്തുകൊണ്ടാണ് ഇത്തരത്തിലൊരു അഭ്യർ‌ത്ഥന നടത്തുന്നതെന്നും വിശദീകരിക്കണം.

ആധാർ കാർഡിലെ അഡ്രസ് ഇതുവരെ തിരുത്തിയില്ലേ? തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

ഇ-മെയിൽ അപേക്ഷ

ഇ-മെയിൽ അപേക്ഷ

ഇ-മെയിൽ help@uidai.gov.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. പ്രത്യേകമായി സന്ദർശിക്കാൻ ആവശ്യപ്പെടുന്നില്ലെങ്കിൽ വ്യക്തി റീജിയണൽ ഓഫീസ് സന്ദർശിക്കേണ്ട ആവശ്യമില്ല. റീജിയണൽ ഓഫീസ് ഉചിതമായ ജാഗ്രത പാലിക്കുകയും അപ്‌ഡേറ്റ് അഭ്യർത്ഥന യഥാർത്ഥമാണോ എന്ന് കണ്ടെത്തുകയും ചെയ്യും. ഓഫീസ് വ്യക്തിയിൽ നിന്ന് കൂടുതൽ വിവരങ്ങളും തേടാം. ആവശ്യമെങ്കിൽ ഒരു ഫീൽഡ് അന്വേഷണവും നടത്തും.

നിങ്ങളുടെ ആധാർ സുരക്ഷിതമാക്കാം; എസ്എംഎസ് വഴി ആധാർ നമ്പർ ലോക്ക് ചെയ്യുന്നത് എങ്ങനെ?

malayalam.goodreturns.in

Read more about: aadhaar ആധാർ
English summary

പുതിയ ചില ആധാ‍ർ നിയമങ്ങൾ അറിഞ്ഞോ? ഈ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് പരിധി

The Unique Identification Authority of India (UIDAI) has updated some rules relating to updating Aadhaar name, gender and date of birth. Read in malayalam.
Story first published: Wednesday, November 13, 2019, 7:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X