പാൻ കാർഡ് ആദായ നികുതി അടയ്ക്കുന്നവർക്ക് മാത്രമാണെന്ന് ചില തെറ്റിദ്ധാരയുള്ളവരുണ്ട്. രാജ്യത്തെ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ആദായ നികുതി വകുപ്പ് നൽകുന്ന പത്ത് അക്ക ആൽഫ ന്യൂമറിക് നമ്പറാണ് പാൻ. സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്താൻ സാധിക്കും എന്നതാണ് പാൻ കാർഡിന്റെ ഗുണം.
സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്താന്‍ സാധിക്കുന്നതിനാൽ നികുതി വെട്ടിപ്പ് തടയാനാകും. ഇതിനാൽ ഒരാൾക്ക് ഒരു പാൻ കാർഡ് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ഒരു തിരിച്ചറിയൽ രേഖയുമായും പാൻ കാർഡ് ഉപയോഗിക്കാനാകും. എന്തെല്ലാമാണ് പാൻ കാർഡ് കൊണ്ടുള്ള മറ്റ് ഉപയോഗം എന്ന് നോക്കാം.

ആദായ നികുതിയുമായി ബന്ധപ്പെട്ട്
ആദായ നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നികുതി ദായകരായ വ്യക്തികള്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെങ്കില്‍ പാന്‍ കാര്ഡ് ആവശ്യമാണ്. സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നതിനും പാന്‍ കാര്‍ഡ് നല്‍കണം.
ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലെ പലിശ വരുമാനം 40,000 രൂപയില്‍ കൂടിയാല്‍ 10 ശതമാനം ടിഡിഎസ് ഈടാക്കും. പാന്‍ കാര്‍ഡ് നല്‍കാത്തവരാണെങ്കില്‍ 20 ശതമാനമാകും നികുതി. ആദായ നികുതി വകുപ്പില്‍ നിന്ന് ടാക്‌സ് റീഫണ്ട് ലഭിക്കണമെങ്കില്‍ റീഫണ്ട് ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം.

അക്കൗണ്ട് ആരംഭിക്കാന്‍
ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ ഇന്ന് ബാങ്കുകള്‍ പാന്‍ കാര്‍ഡ് ആവശ്യപ്പെടുന്നുണ്ട്. ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാനുള്ള ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കണമെങ്കിലും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പ്രവാസികള്‍ ഇന്ത്യയില്‍ നിന്നുള്ള വരുമാനം സൂക്ഷിക്കാനായി എന്‍ആര്‍ഒ അക്കൗണ്ട് ആരംഭിക്കുകയാണെങ്കില്‍ പാന്‍ കാര്‍ഡ് സമര്‍പ്പിക്കണം. എന്‍ആര്‍ഇ, എഫ്‌സിഎന്‍ആര്‍ അക്കൗണ്ടുകള്‍ക്ക് ഫോം-60 സമര്‍പ്പിച്ചാല്‍ മതി.

പണമിടപാടുകള്‍ക്ക്
ബാങ്ക് അക്കൗണ്ടിലേക്ക് 50,000 രൂപയില്‍ കൂടുതല്‍ തുക പണമായി നിക്ഷേപിക്കാന്‍ പാന്‍ കാര്‍ഡ് ആവശ്യമുണ്ട്. ചെക്കിനും ബാങ്ക് ഡ്രാഫ്റ്റിനും പാന്‍ കാര്ഡ് ആവശ്യമാണ്. 50,000 രൂപയില്‍ കൂടുതല്‍ തുക ഹോട്ടല്‍ ബില്ലിനത്തില്‍ പണമായി നല്‍കുമ്പോള്‍ പാന്‍ വിവരം സൂക്ഷിക്കണം.
വര്‍ഷത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ പ്രീമിയം അടവുള്ള ലൈഫ് ഇന്‍ഷൂറന്‍സ് ചേരുന്നവരും പാന്‍ കാര്‍ഡ് നല്‍കണം. ഏതെങ്കിലും വിദേശ രാജ്യത്തേക്കുള്ള യാത്രയ്‌ക്കോ ഏതെങ്കിലും വിദേശ കറന്‍സി വാങ്ങുന്നതിനുള്ള പണമായോ 50,000 രൂപയില്‍ കൂടുതല്‍ ഇടപാട് നടത്തിയാലും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

നിക്ഷേപങ്ങൾ
ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപയില്‍ കൂടുതല്‍ മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികൾ, കടപ്പത്രങ്ങൾ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നതിനും പാന്‍ കാര്ഡ് ആവശ്യമാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റുചെയ്യാത്ത ഒരു കമ്പനിയുടെ ഷെയറുകളിൽ നിക്ഷേപിക്കുന്നതിനും കയ്യിലുള്ള ഓഹരികൾ വില്പന നടത്തുന്നതിനും പാൻ കാർഡ് ആവശ്യമാണ്. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയിൽ വർഷത്തിൽ 5 ലക്ഷത്തിൽ കൂടുതൽ രൂപ നിക്ഷേപിക്കുന്നതിനും പാൻ കാർഡ് ആവശ്യമാണ്.
Also Read: ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടോ? നല്ല രീതിയിൽ ഉപയോഗിക്കാൻ ഈ അഞ്ച് ശീലങ്ങള്‍ പിന്തുടരാം

വാങ്ങലുകൾ
2 ലക്ഷം രൂപയില്‍ കവിയുന്ന ഏതെങ്കിലും തരത്തിലുള്ള സാധനങ്ങളോ സേവനങ്ങളോ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇരുചക്ര വാഹനം വാങ്ങുന്നതിനും 10 ലക്ഷം രൂപയിൽ രൂപയിൽ കൂടതലുള്ള വസ്തു ഇടപാടിനും 5 ലക്ഷത്തില്‍
കൂടുതല്‍ തുകയടെ സ്വര്‍ണം വാങ്ങുന്നതിനും പാൻ കാർഡ് ആവശ്യമാണ്. ബിസിനസ് രജിസ്റ്റര്‍ ചെയ്യന്നതിന് ടാക്‌സ് രജിസ്‌ട്രേഷന്‍ നമ്പര്‍ ആവശ്യമാണ്. ഇത് ലഭിക്കണമെങ്കില്‍ കമ്പനിയുടെയും ഉടമയുടെയും പാന്‍ വിവരം നല്‍കേണ്ടതുണ്ട്.