കിസാന്‍ വികാസ് പത്രയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ ഗവണ്‍മെന്റ് നടപ്പാക്കുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര (കെവിപി). രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളിലൂടെയും പ്രമുഖ ബാങ്കുകളിലൂടെയും നടപ്പാക്കുന്ന ഈ പദ്ധതിയുടെ കാലാവധി ഒമ്പത് വര്‍ഷവും പത്ത് മാസവുമാണ്. നിശ്ചിത കാലാവധിയ്ക്ക് ശേഷം നിക്ഷേപകന് തുകയുടെ ഇരട്ടി ലഭിക്കുന്നു. 1,000 രൂപയാണ് മിനിമം നിക്ഷേപ തുക. എന്നാല്‍, പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. കര്‍ഷകരില്‍ ദീര്‍ഘകാല സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് കിസാന്‍ വികാസ് പത്ര.

2014

2014 -ല്‍ 50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് ഗവണ്‍മെന്റ് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കള്ളപ്പണം തടയുന്നതിനായിരുന്നു ഇത്. പത്ത് ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് നിങ്ങളുടെ വരുമാന രേഖകള്‍ (സാലറി സ്‌ലിപ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഐടിആര്‍ പേപ്പര്‍) ഹാജരാക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ റിസ്‌കില്‍ ദീര്‍ഘകാല നിക്ഷേപം നടത്താമെന്നുള്ളതാണ് കിസാന്‍ വികാസ് പത്രയുടെ പ്രത്യേകത. അക്കൗണ്ട് ഉടമയുടെ തിരിച്ചറയില്‍ രേഖയായി ആധാറും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

1. അര്‍ഹരായ നിക്ഷേപകര്‍

1. അര്‍ഹരായ നിക്ഷേപകര്‍

18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ കിസാന്‍ വികാസ് പത്ര പദ്ധതിയില്‍ നിക്ഷേപകരാവാന്‍ സാധിക്കൂ

ഹിന്ദു അവിഭക്ത കുടുംബത്തിനും (എച്ച്‌യുഎഫ്), പ്രവാസികള്‍ക്കും (എന്‍ആര്‍ഐ) ഒഴികെയുള്ള ട്രസ്റ്റുകള്‍ക്ക് മാത്രമെ പദ്ധതിയുടെ ഭാഗമാവാന്‍ അര്‍ഹതയുള്ളു

1,000, 5,000, 10,000, 50,000 എന്നിങ്ങനെയുള്ള തുകകളിലാവും കെവിപി പദ്ധതിയിലെ നിക്ഷേപ രീതി.

 

2. കിസാന്‍ വികാസ് പത്രയുടെ സവിശേഷതകള്‍

2. കിസാന്‍ വികാസ് പത്രയുടെ സവിശേഷതകള്‍

പിപിഎഫ്, എസ്‌സിഎസ്എസ് എന്നിവ പോലുള്ള ചെറു നിക്ഷേപ പദ്ധതിയാണ് കെവിപി. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായതിനാല്‍ റിസ്‌ക് കുറവാണെന്നതും കെവിപിയുടെ പ്രത്യേകതയാണ്

വളരെ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് കെവിപി. കാലവധിയ്ക്ക് ശേഷം നിങ്ങളുടെ നിക്ഷേപത്തിന്റെ റിട്ടേര്‍ണ്‍ ഉറപ്പായും തിരികെ ലഭിക്കുന്നതാണ്

കെവിപിയില്‍ നിക്ഷേപിക്കുന്ന പണത്തിനെതിരെ നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യങ്ങളൊന്നും ക്ലെയിം ചെയ്യാന്‍ കഴിയില്ല. കൂടാതെ, നിക്ഷേപകരുടെ കെവിപിയില്‍ സൃഷ്ടിക്കപ്പെടുന്ന പലിശ നികുതിയ്ക്ക് ബാധ്യസ്ഥമാണ്

ഈ പദ്ധതി പ്രകാരം ടിഡിഎസ് കുറയ്ക്കില്ല

 

കെവിപി

കെവിപിയുടെ നിലവിലെ പലിശ നിരക്ക് 7.7 ശതമാനമാണ്. എന്നാലിത് നിങ്ങളുടെ നിക്ഷേപത്തിന്റെ കാലാവധിയ്ക്കനുസരിച്ച് മാറുന്നതാണ്

നിക്ഷേപത്തിനെക്കാളും കൂടുതല്‍ റിട്ടേണ്‍ ലഭിക്കുന്നതാണ്

മറ്റു ചാര്‍ജുകളൊന്നും കൂടാതെ തന്നെ പദ്ധതി ഒരു തപാല്‍ ഓഫീസില്‍ നിന്ന് മറ്റൊരു തപാല്‍ ഓഫീസിലേക്ക് മാറ്റാവുന്നതാണ്

നിശ്ചിത തുക അടച്ചാല്‍ വളരെ പെട്ടന്ന് തന്നെ കെവിപി സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നതാണ്

നിക്ഷേപത്തിന്റെ കാലവധി അവസാനിക്കുന്ന സമയത്ത് കെവിപി സര്‍ട്ടിഫിക്കറ്റ്, കെവിപി സീരിയല്‍ നമ്പര്‍, റിട്ടണ്‍ തുക ലഭ്യമാവുന്നതാണ്.

2,500 കോടി രൂപ അടയ്ക്കാമെന്ന് വൊഡഫോണ്‍ ഐഡിയ, പറ്റില്ലെന്ന് സുപ്രീം കോടതി2,500 കോടി രൂപ അടയ്ക്കാമെന്ന് വൊഡഫോണ്‍ ഐഡിയ, പറ്റില്ലെന്ന് സുപ്രീം കോടതി

 

3. കെവിപിയുടെ ഗുണങ്ങളും ദോഷങ്ങളും

3. കെവിപിയുടെ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങള്‍

കുറഞ്ഞ റിസ്‌കില്‍ ഗവണ്‍മെന്റ് ഉറപ്പു നല്‍കുന്ന റിട്ടേണ്‍

വായ്പ കൊളാറ്ററല്‍ സെക്യൂരിറ്റിയായി ഉപയോഗിക്കാം

ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളെക്കാളും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നു

നിക്ഷേപ രീതി 100, 500, 1000, 5000, 10000, 50000 രൂപകളില്‍ ലഭ്യമാണ്.

ഫോൺപേ വാലറ്റിൽ നിന്ന് പണം ബാങ്ക് അക്കൗണ്ടിലേക്ക് എങ്ങനെ കൈമാറാം?ഫോൺപേ വാലറ്റിൽ നിന്ന് പണം ബാങ്ക് അക്കൗണ്ടിലേക്ക് എങ്ങനെ കൈമാറാം?

 

ദോഷങ്ങള്‍

ദോഷങ്ങള്‍

കെവിപി അക്കൗണ്ട് ഓണ്‍ലൈന്‍ ആരംഭിക്കാനാവില്ലെന്നത് ആദ്യ പോരായ്മ. ഏറ്റവും അടുത്തുള്ള തപാല്‍ ഓഫീസാണ് സന്ദര്‍ശിക്കേണ്ടത്

ഒരു തപാല്‍ ഓഫീസില്‍ നിന്ന് മറ്റൊരു തപാല്‍ ഓഫീസിലേക്ക് അക്കൗണ്ട് മാറ്റണമെങ്കില്‍ പേപ്പര്‍ വര്‍ക്കുകളും രേഖകളും തയ്യാറാക്കേണ്ടതുണ്ട്

കാലാവധി തീരും വരെ റിട്ടേണ്‍ തുകയ്ക്കായി കാത്തിരിക്കേണ്ടി വരുന്നു. (ഇതൊരു ദീര്‍ഘകാലം ആണ്).

2025 ഓടെ 5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ വെറും വ്യാമോഹം, കാരണം ആലുവാലിയ പറയും2025 ഓടെ 5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ വെറും വ്യാമോഹം, കാരണം ആലുവാലിയ പറയും

 

4. കെവിപിയില്‍ എങ്ങനെ നിക്ഷേപകരാവാം?

4. കെവിപിയില്‍ എങ്ങനെ നിക്ഷേപകരാവാം?

ഏറ്റവും അടുത്തുള്ള തപാല്‍ ഓഫീസ് സന്ദര്‍ശിക്കുക, ഫോം A പൂരിപ്പിക്കുക

ഒരു ഏജന്റ് വഴിയാണ് നിങ്ങള്‍ കെവിപിയില്‍ നിക്ഷേപകരവാന്‍ താത്യപ്പര്യപ്പെടുന്നതെങ്കില്‍ ഫോം A1 പൂരിപ്പിക്കുക

കെവൈസി നടപടി പൂര്‍ത്തീകരിക്കാനായി തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കുക (പാന്‍, ആധാര്‍, വോട്ടേര്‍സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട് മുതലായവ.

ഇതിന് ശേഷം നിങ്ങള്‍ക്ക് ഉടന്‍ തന്നെ കെവിപി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

സര്‍ട്ടിഫിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക. നിക്ഷേപത്തിന്റെ കാലാവധി തീരുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുക.

 

English summary

കിസാന്‍ വികാസ് പത്രയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍ | Four Things To Know About Kisan Vikas Patra

Four Things To Know About Kisan Vikas Patra
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X