വാറന്‍ ബഫറ്റിന്റെ ഇഷ്ടപ്പട്ടികയില്‍ ഇടംനേടാവുന്ന 6 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയുടെ ലോകചരിത്രത്തില്‍ തന്നെ തന്റേതായ ഇടംപിടിച്ച പ്രമുഖ നിക്ഷേപകനാണ് വാറന്‍ ബഫറ്റ്. വിലക്കുറവില്‍ നില്‍ക്കുന്ന മൂല്യമതിപ്പുള്ള ഓഹരികളെ കണ്ടെത്തുന്നതില്‍ അഗ്രഗണ്യനാണ് അദ്ദേഹം.

വാല്യൂ ഇന്‍വെസ്റ്റിങ്ങില്‍ ഇതിഹാസ തുല്യനായ ബഫറ്റ്, ഭാവി സാധ്യതയുള്ള ബിസിനസും ഗുണമേന്മയുള്ള നേതൃത്വവുമുള്ള കമ്പനിയുടെ ഓഹരികള്‍ക്കാണ് പരിഗണന നല്‍കുന്നത്. ഇക്കൂട്ടത്തില്‍ ആകര്‍ഷകമായ വിലനിലവാരമുള്ള ഓഹരികളെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. സമാനമായി ബഫറ്റിന്റെ നിക്ഷേപ സമവാക്യത്തില്‍ കണ്ടെത്താനാകുന്ന 6 ഇന്ത്യന്‍ ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

ഫിനിയോടെക്‌സ് കെമിക്കല്‍സ്

ഫിനിയോടെക്‌സ് കെമിക്കല്‍സ്

ടെക്‌സ്‌റ്റൈല്‍, ജസശുചീകരണം, വളം, പെയിന്റ്, നിര്‍മാണം തുടങ്ങിയ മേഖലകളിലേക്ക് വേണ്ട സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ഫിനിയോടെക്‌സ് കെമിക്കല്‍സ്. കഴിഞ്ഞ 12 മാസക്കാലയളവില്‍ കമ്പനിയുടെ വരുമാനം 441 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 58 ശതമാനം വര്‍ധന. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 20 ശതമാനവും ഓഹരിയിന്മേലുള്ള ആദായം 21 ശതമാനം നിരക്കിലുമാണ്. കമ്പനിക്ക് യാതൊരു കടബാധ്യതയുമില്ല. ശക്തമായ ബാലന്‍സ്ഷീറ്റും ഉള്ളതിനാല്‍ ബിസിനസ് ചാക്രികതയുടെ ഏറ്റക്കുറച്ചില്‍ ഇല്ലാതെ വരുമാനം സ്ഥായിയായി കണ്ടെത്താനാകും.

അതേസമയം ഫിനിയോടെക്‌സ് കെമിക്കല്‍സ് (BSE: 533333, NSE : FCL) ഓഹരികള്‍ ടെക്‌നിക്കലായി വിലയിരുത്തിയാലും പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് എന്നതും അനുകൂല ഘടകമാണ്.

രാജരത്തന്‍ ഗ്ലോബല്‍

രാജരത്തന്‍ ഗ്ലോബല്‍

വാഹനം, നിര്‍മാണം, എന്‍ജിനീയറിങ് വ്യവസായ മേഖലയിലേക്ക് ആവശ്യമായ കാര്‍ബണ്‍- സ്റ്റീല്‍ വയറുകള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് രാജരത്തന്‍ ഗ്ലോബല്‍ വയര്‍. കമ്പനിയുടെ ഓഹരി- കടം അനുപാതം (16 %) മെച്ചപ്പെട്ട നിലയിലാണ്. ശക്തമായി ബാലന്‍സ്ഷീറ്റിലേക്കും ഇത് വിരല്‍ചൂണ്ടുന്നു. ഓഹരിയെ ടെക്‌നിക്കലായി വിലയിരുത്തിയാലും പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. 50-ഡിഎംഎയുടെ 27 ശതമാനവും 200-ഡിഎംഎയുടെ 65 ശതമാനം മുകളിലാണ് ഓഹരി നില്‍ക്കുന്നതെന്നും അനുകൂല ഘടകമാണ്.

അടിസ്ഥാനപരമായി ശക്തമായ രാജരത്തന്‍ ഗ്ലോബല്‍ വയര്‍ (BSE: 517522, NSE : RAJRATAN) ഓഹരികള്‍ ടെക്‌നിക്കലായി ബുള്ളിഷ് പാതയിലുമാണെന്നും സൂചിപ്പിക്കുന്നു.

ഗുജറാത്ത് അംബുജ

ഗുജറാത്ത് അംബുജ

ഭക്ഷ്യസംസ്‌കരണം, ഫാര്‍മ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ഗുജറാത്ത് അംബുജ എക്‌സ്‌പോട്ടേര്‍സ്. കഴിഞ്ഞ 12 മാസക്കാലയളവില്‍ കമ്പനിയുടെ വരുമാനം 4,670 കോടിയാണ്. ടെക്‌നിക്കലായി നോക്കിയാലും ഓഹരികള്‍ ഭേദപ്പെട്ട നിലയിലാണ്.

50-ഡിഎംഎ നിലവാരത്തിലേക്ക് എത്തിയ ഓഹരികള്‍ 200-ഡിഎംഎയേക്കാള്‍ 25 ശതമാനം മുന്നേറിയിട്ടുണ്ട്. 50-ഡിഎംഎ നിലവാരം മറികടക്കാനായാല്‍ ഗുജറാത്ത് അംബുജ (BSE: 524226, NSE : GAEL) ഓഹരിയില്‍ ഇനിയും കുതിപ്പ് പ്രതീക്ഷിക്കാം. അതേസമയം കഴിഞ്ഞ പാദത്തില്‍ വന്‍കിട നിക്ഷേപകര്‍ ഓഹരിയിലെ വിഹിതം ഉയര്‍ത്തിയിട്ടുണ്ട്.

Also Read: ഇന്ത്യയുമായുള്ള വ്യാപാരം പാക്കിസ്ഥാന്‍ ഇരട്ടിയാക്കി; മനംമാറ്റത്തിന് പിന്നില്‍?Also Read: ഇന്ത്യയുമായുള്ള വ്യാപാരം പാക്കിസ്ഥാന്‍ ഇരട്ടിയാക്കി; മനംമാറ്റത്തിന് പിന്നില്‍?

ഷാഫ്‌ലര്‍ ഇന്ത്യ

ഷാഫ്‌ലര്‍ ഇന്ത്യ

ബോള്‍ ബെയറിങ്, ഹൈ പ്രിസിഷന്‍ റോളര്‍, എന്‍ജിന്‍ ഘടകങ്ങള്‍, വാഹനാനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന വന്‍കിട കമ്പനിയാണ് ഷാഫ്‌ലര്‍ ഇന്ത്യ. കഴിഞ്ഞ 12 മാസത്തെ കമ്പനിയുടെ വിറ്റുവരവ് 6,327 കോടിയാണ്. അതുപോലെ ഓഹരിയെ ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിലായും മികച്ച നിലയിലാണുള്ളത്.

പ്രധാനപ്പെട്ട മൂവിങ് ആവറേജുകള്‍ക്കും ഏറെ മുകളിലാണ് ഷാഫ്‌ലര്‍ ഇന്ത്യ (BSE: 505790, NSE : SCHAEFFLER) ഓഹരി തുടരുന്നത്. അടുത്തിടെ വരുമാനത്തിന്റെ തോതില്‍ നേരിയ കുറവുണ്ടെങ്കിലും ഓഹരി ടെക്‌നിക്കലായി ശക്തമാണ്. കൂടുതല്‍ വിലയിരുത്തിയ ശേഷം മാത്രം പരിഗണിക്കുക.

പോളിപ്ലെക്‌സ്

പോളിപ്ലെക്‌സ്

പാക്കേജിങ്ങിന് ഉപയോഗിക്കുന്ന വിവിധതരം പ്ലാസ്റ്റിക് ഫിലിംസ് നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് പോളിപ്ലെക്‌സ് കോര്‍പറേഷന്‍. കഴിഞ്ഞ 12 മാസത്തിനിടെ കമ്പനി നേടിയ വരുമാനം 6,624 കോടിയാണ്. കമ്പനിയുടെ ഓഹരി- കടം അനുപാതം 14 ശതമാനം നിരക്കിലാണ്. ഇത് ശക്തമായ ബാലന്‍സ്ഷീറ്റിനേയും സൂചിപ്പിക്കുന്നു. പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് പോളിപ്ലെക്‌സ് കോര്‍പറേഷന്‍ (BSE: 524051, NSE : POLYPLEX) ഓഹരി തുടരുന്നു എന്നതും അനുകൂല ഘടകമാണ്.

Also Read: മര കമ്പനിയിൽ നിന്ന് കോടികളുടെ ചെരുപ്പ് വ്യാപാരത്തിലേക്ക്; ബിസിനസിൽ വികെസിയുടെ 'നല്ലനടപ്പ്'Also Read: മര കമ്പനിയിൽ നിന്ന് കോടികളുടെ ചെരുപ്പ് വ്യാപാരത്തിലേക്ക്; ബിസിനസിൽ വികെസിയുടെ 'നല്ലനടപ്പ്'

പേജ് ഇന്‍ഡസ്ട്രീസ്

പേജ് ഇന്‍ഡസ്ട്രീസ്

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോക്കി ബ്രാന്‍ഡിലുള്ള തുണിത്തരങ്ങള്‍ നിര്‍മിക്കാന്‍ ഫ്രാഞ്ചൈസി ലൈസന്‍സ് നേടിയ പ്രമുഖ കമ്പനിയാണ് പേജ് ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ 12 മാസക്കാലയളവിലെ വരുമാനം 3,886 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 37 ശതമാനം വര്‍ധന. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 18 ശതമാനവും ഓഹരിയിന്മേലുള്ള ആദായം 49 ശതമാനം നിരക്കിലുമാണ്.

പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളില്‍ പേജ് ഇന്‍ഡസ്ട്രീസ് (BSE: 532827, NSE : PAGEIND) തുടരുന്നതും അടുത്തിടെ ആഴ്ചക്കാലയളവിലെ ചാര്‍ട്ടില്‍ ബ്രേക്കൗട്ട് സംഭവിച്ചതും അനുകൂല ഘടകമാണ്.

അറിയിച്ചത്

അറിയിച്ചത്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Fundamentally Strong Stocks: Of 6 Companies Shares Fit With Warren Buffett's Ideology Technically Too Good

Fundamentally Strong Stocks: Of 6 Companies Shares Fit With Warren Buffett's Ideology And Technically Too Good
Story first published: Monday, August 8, 2022, 13:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X