പുരോഗതിയില്ല; ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയെ തരംതാഴ്ത്തി; ഓഹരി വിറ്റൊഴിയണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കോര്‍പറേറ്റ് കമ്പനികളുടെ രണ്ടാം പാദഫലം ഈയാഴ്ച മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങുകയാണ്. ആഗോള വിപണികളേക്കാള്‍ താരതമ്യേന ഭേദപ്പെട്ട നിലയില്‍ തുടരുന്ന ആഭ്യന്തര ഓഹരി വിപണിക്ക് പൊതുവായുള്ള കമ്പനികളുടെ പാദഫലം നിര്‍ണായകവുമാണ്.

അതേസമയം മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും റിസള്‍ട്ട് സീസണിന് മുന്നോടിയായി പ്രമുഖ ഓഹരികളുടെ റേറ്റിങ് വിലയിരുത്താറുണ്ട്. ഇത്തരത്തില്‍ വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെപി മോര്‍ഗന്‍, റേറ്റിങ് തരംതാഴ്ത്തിയ ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വിശദാംശങ്ങളാണ് താഴേ ചേര്‍ക്കുന്നത്.

ടാറ്റ മോട്ടോര്‍സ് ഓഹരി

ടാറ്റ മോട്ടോര്‍സ്

ലോകത്തെ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ് ടാറ്റാ മോട്ടോര്‍സ്. 1945-ലാണ് തുടക്കം. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വമ്പന്‍ കമ്പനികളിലൊന്നായ ടാറ്റ മോട്ടോര്‍സിന് ഇന്ത്യയില്‍ അഞ്ചിടത്തും ദഷിണ കൊറിയ, ബ്രിട്ടണ്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലും നിര്‍മ്മാണ ശാലകളുണ്ട്. ജാഗ്വാര്‍ & ലാന്റ് റോവര്‍ ഉള്‍പ്പെടെ 12 ഉപകമ്പനികളും പ്രവര്‍ത്തിക്കുന്നു.

ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജി, അടുത്തിടെ ടാറ്റ മോട്ടോര്‍സിന്റെ വൈദ്യുത വാഹന നിര്‍മാണ ഉപകമ്പനിയില്‍ വമ്പന്‍ നിക്ഷേപം നടത്തിയിരുന്നു.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ടാറ്റ മോട്ടോര്‍സിന്റെ ആകെ ഓഹരികളില്‍ 46.40 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. ഇതില്‍ 1.82 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 13.71 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15.32 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 24.57 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ വിപണി മൂല്യം 1,42,000 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 147 രൂപ നിരക്കിലാണുള്ളത്. 2016-നു ശേഷം ലാഭവിഹിതം നല്‍കിയിട്ടില്ല.

Also Read: അപ്പര്‍ സര്‍ക്യൂട്ടില്‍ പറക്കുന്ന മള്‍ട്ടിബാഗര്‍ പെന്നി ഓഹരി; 6 മാസത്തിനിടെ 500% നേട്ടം; ഇനിയെന്ത്?Also Read: അപ്പര്‍ സര്‍ക്യൂട്ടില്‍ പറക്കുന്ന മള്‍ട്ടിബാഗര്‍ പെന്നി ഓഹരി; 6 മാസത്തിനിടെ 500% നേട്ടം; ഇനിയെന്ത്?

ഓഹരി വില ചരിത്രം

ഓഹരി വില ചരിത്രം

4 ശതമാനത്തോളം ഇടിഞ്ഞ് 396 രൂപയിലാണ് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ ഇന്ന് ക്ലോസ് ചെയ്തത്. ഇതോടെ കഴിഞ്ഞ ഒരു മാസക്കാലയളവിലെ നഷ്ടം 11 ശതമാനം കവിഞ്ഞു. 2022-ല്‍ ഇതുവരെയുള്ള നഷ്ടം 18 ശതമാനമായും ഉയര്‍ന്നു. ടാറ്റ മോട്ടോര്‍സ് ഓഹരിയുടെ കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 537 രൂപയും താഴ്ന്ന വില 366 രൂപയുമാണ്.

അതേസമയം ഇന്നത്തെ കനത്ത വീഴ്ചയോടെ ഈ ടാറ്റ ഗ്രൂപ്പ് ഓഹരി 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരത്തിനും താഴേക്ക് വീണു. ബെയറിഷ് സൂചനയാണിത്.

ടാറ്റ മോട്ടോര്‍സ്- എന്തുകൊണ്ട് ഡൗണ്‍ഗ്രേഡ് ?

എന്തുകൊണ്ട് ഡൗണ്‍ഗ്രേഡ് ?

ടാറ്റ മോട്ടോര്‍സിന്റെ പ്രധാന ഉപവിഭാഗവും യൂറോപ്യന്‍ വിപണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉപകമ്പനിയുമായ ജാഗ്വാര്‍ & ലാന്റ് റോവറിന്റെ സെപ്റ്റംബര്‍ പാദത്തിലെ വില്‍പന പ്രതീക്ഷിച്ചതിലും താഴെയായതാണ് റേറ്റിങ് പുനര്‍ നിശ്ചയിക്കാനുള്ള മുഖ്യഘടകം. മുന്തിയ പരിഗണന നല്‍കുന്ന 'ഓവര്‍വെയിറ്റ്' എന്നതില്‍ നിന്നും 'ന്യൂട്രല്‍' എന്ന റേറ്റിങ്ങിലേക്കാണ് വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെപി മോര്‍ഗന്‍ തരംതാഴ്ത്തിയത്. കൂടാതെ സമീപ കാലയളവിലേക്ക് ടാറ്റ മോട്ടോര്‍സ് ഓഹരിക്ക് നല്‍കിയിരുന്ന ലക്ഷ്യവില 525 രൂപയില്‍ നിന്നും 455-ലേക്കും താഴ്ത്തി.

ടാറ്റ മോട്ടോര്‍സ്- ഇനിയെന്ത് ചെയ്യും ?

ഇനിയെന്ത് ചെയ്യും ?

  • കമ്പനിയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ക്കു ശേഷം ബ്രോക്കറേജ് സ്ഥാപനങ്ങളും രണ്ട് തട്ടിലാണ്. മുന്‍നിര ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട്, ടാറ്റ മോട്ടോര്‍സ് ഓഹരിയില്‍ 'ബൈ' റേറ്റിങ് നല്‍കി. സമീപ കാലയളവിലേക്ക് 460 രൂപയാണ് ലക്ഷ്യവില നിര്‍ദേശിച്ചത്.
  • കഴിഞ്ഞ 3 കലണ്ടര്‍ വര്‍ഷത്തേയും അവസാന പാദത്തില്‍ മിന്നുന്ന പ്രകടനമാണ് ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS) കാഴ്ചവെച്ചിട്ടുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തെ ഒക്ടോബര്‍- ഡിസംബര്‍ മാസക്കാലയളവിലെ പ്രകടനം 2019: 58 %, 2020: 38 %, 2021: 45 % എന്നിങ്ങനെയായിരുന്നു.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Global Brokerage Firm JP Morgan Downgrades This Tata Group Stock And Lowers Target Price What Should Investors Do Now? | വില്‍പനയില്‍ പുരോഗതിയില്ല; ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയെ തരംതാഴ്ത്തി; ഓഹരി വിറ്റൊഴിയണോ?

Global Brokerage Firm JP Morgan Downgrades This Tata Group Stock And Lowers Target Price. What Should Investors Do Now? Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X