സ്വർണം അലമാരയിൽ സൂക്ഷിച്ചിട്ട് എന്തുകാര്യം? ആഭരണങ്ങൾ സുരക്ഷിതമാക്കാം, ഒപ്പം കാശും നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണാഭരണങ്ങൾ സൂക്ഷിക്കുക എന്നത് ആളുകളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിക്കുകയാണ് ഇതിനായി പലരും കണ്ടെത്തുന്ന മാർഗം. എന്നാൽ ബാങ്ക് ലോക്കറിൽ ആഭരണങ്ങൾ സൂക്ഷിക്കുമ്പോൾ ലോക്കറിന്റെ വലിപ്പമനുസരിച്ചും വിവിധ ബാങ്കുകളുടെ നിരക്ക് അനുസരിച്ചും പണം നൽകണം. എന്നാൽ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനും ഒപ്പം കാശ് ഇങ്ങോട്ട് ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണ് സ്വർണ്ണ ധനസമ്പാദന പദ്ധതി (ജിഎംഎസ്). കൈവശമുള്ള സ്വർണത്തിന്റെ തൂക്കത്തിന് അനുസരിച്ച് ഇത്തരത്തിൽ പലിശ നേടാം.

നികുതി ലാഭിക്കാം

നികുതി ലാഭിക്കാം

ജി‌എം‌എസിൽ നിക്ഷേപിക്കുന്നത് വഴി ലോക്കർ ഫീസ് അടയ്ക്കാതെ തന്നെ ബാങ്കുകളിൽ നിങ്ങളുടെ സ്വർണം സുരക്ഷിതമായിരിക്കുകയും പ്രതിവർഷം 2.5 ശതമാനം പലിശ നേടുകയും ചെയ്യാം. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നത് വഴി നികുതി ലാഭിക്കുകയും ചെയ്യാം. ഈ സ്കീമിന് കീഴിലുള്ള സ്വർണ്ണ നിക്ഷേപത്തിന്റെ മൂലധന നേട്ടവും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്വർണത്തിന് വീണ്ടും പൊന്നും വില, പവന് 29000 രൂപ കടന്നുസ്വർണത്തിന് വീണ്ടും പൊന്നും വില, പവന് 29000 രൂപ കടന്നു

എന്താണ് സ്വർണ്ണ ധനസമ്പാദന പദ്ധതി?

എന്താണ് സ്വർണ്ണ ധനസമ്പാദന പദ്ധതി?

കറന്റ് അക്കൗണ്ട് കമ്മി കുറച്ചുകൊണ്ട് ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള നിഷ്ക്രിയ സ്വർണം സമാഹരിക്കാനും സ്വർണത്തിന്റെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ട് സർക്കാർ 2015ൽ അവതരിപ്പിച്ച പദ്ധതിയാണ് ജിഎംഎസ് (ഗോൾഡ് മോണറ്റൈസേഷൻ സ്കീം). ഈ പദ്ധതി പ്രകാരം നിക്ഷേപകന് കുറഞ്ഞത് 30 ഗ്രാം സ്വർണം മുതൽ നിക്ഷേപിക്കാം.

ഹോൾമാർക്കിംഗ് മുദ്ര പതിച്ച സ്വർണ്ണം പരിശുദ്ധമാണെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടോ?ഹോൾമാർക്കിംഗ് മുദ്ര പതിച്ച സ്വർണ്ണം പരിശുദ്ധമാണെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടോ?

എന്തൊക്കെ നിക്ഷേപിക്കാം?

എന്തൊക്കെ നിക്ഷേപിക്കാം?

അസംസ്കൃത സ്വർണ്ണം ബാറുകൾ, നാണയങ്ങൾ, കല്ലുകളും മറ്റ് ലോഹങ്ങളും ഒഴികെയുള്ള ആഭരണങ്ങൾ തുടങ്ങിയവ പദ്ധതിയ്ക്ക് കീഴിൽ നിക്ഷേപിക്കാം. നിക്ഷേപിക്കാവുന്ന സ്വർണ്ണത്തിന് പരമാവധി പരിധി ഇല്ല. കേന്ദ്രത്തിന് കീഴിൽ ബാങ്കുകളാണ് സ്വർണം സൂക്ഷിക്കുന്നതും പലിശ നിരക്ക് തീരുമാനിക്കുന്നതും.

സ്വർണ വില പവന് 29000 തൊട്ടും, വീണ്ടും റെക്കോർഡ് വിലയിലേയ്ക്ക്സ്വർണ വില പവന് 29000 തൊട്ടും, വീണ്ടും റെക്കോർഡ് വിലയിലേയ്ക്ക്

ജി‌എം‌എസിന് കീഴിൽ നിക്ഷേപം എങ്ങനെ നടത്താം?

ജി‌എം‌എസിന് കീഴിൽ നിക്ഷേപം എങ്ങനെ നടത്താം?

കളക്ഷൻ ആന്റ് പ്യൂരിറ്റി ടെസ്റ്റിംഗ് സെന്റർ (സിപിടിസി) എന്ന സർക്കാർ സർട്ടിഫൈഡ് സെന്ററിലാണ് നിക്ഷേപം നടത്തേണ്ടത്. സി‌പി‌ടി‌സി നിങ്ങളുടെ സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ഒരു സർട്ടിഫിക്കറ്റ് നൽകും, നിങ്ങൾ നിക്ഷേപിച്ച സ്വർണ്ണത്തിന്റെ അളവും വ്യക്തമാക്കും. ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ബാങ്കിൽ സമർപ്പിക്കണം. നിക്ഷേപകൻ ബാങ്കിൽ കൈവശം വച്ചിരിക്കുന്ന സ്വർണത്തിന്റെ അളവും വ്യക്തമാക്കണം. നിങ്ങൾക്ക് സ്വർണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന കാലാവധി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. കാലാവധി നീണ്ടുനിൽക്കുന്നതാണ് പലിശ കൂടാൻ നല്ലത്.

പലിശ നിരക്ക്

പലിശ നിരക്ക്

നിങ്ങൾ ഒരു ഹ്രസ്വകാല സ്വർണ്ണ നിക്ഷേപം നടത്തുകയാണെങ്കിൽ (1-3 വർഷം) പലിശ നിരക്ക് ബാങ്ക് തീരുമാനിക്കും. ഉദാഹരണത്തിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഒരു വർഷത്തേക്ക് 0.50 ശതമാനം പലിശയും 2-3 വർഷത്തെ കാലാവധിക്ക് 0.60 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് വർഷം തോറും പലിശ എടുക്കാം അല്ലെങ്കിൽ കാലാവധി പൂർത്തിയാകുന്നതുവരെ ശേഖരിക്കാനാകും. നിങ്ങൾ ഒരു ഇടത്തരം സ്വർണ്ണ നിക്ഷേപം നടത്തുകയാണെങ്കിൽ (5-7 വർഷം) പലിശ നിരക്ക് 2.25 ശതമാനമാണ്. ദീർഘകാല സ്വർണ്ണ നിക്ഷേപം നടത്തിയാൽ (കുറഞ്ഞത് 12 വർഷവും പരമാവധി 15 വർഷവും) ഒരാൾക്ക് 2.5 ശതമാനം പലിശ നിരക്ക് ലഭിക്കും.

Read more about: gold സ്വർണം
English summary

സ്വർണം അലമാരയിൽ സൂക്ഷിച്ചിട്ട് എന്തുകാര്യം? ആഭരണങ്ങൾ സുരക്ഷിതമാക്കാം, ഒപ്പം കാശും നേടാം

Gold monetization scheme is a program to keep the gold safe and get the cash back. Read in malayalam.
Story first published: Saturday, January 4, 2020, 8:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X