റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 4 മാസത്തേക്ക് സൗജന്യ റേഷനും ഒപ്പം മറ്റു നേട്ടങ്ങളും! കൂടുതലറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ഒരു റേഷന്‍ കാര്‍ഡ് ഉടമയാണെങ്കില്‍ ഇവിടെ പറയുവാന്‍ പോകുന്ന പ്രധാനപ്പെട്ട കാര്യം നിങ്ങള്‍ക്കുള്ളതാണ്. അടുത്ത നാല് മാസത്തേക്ക് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുവാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നവംബര്‍ മാസം വരെയാണ് ഈ സൗജന്യ റേഷന്‍ ലഭിക്കുക. 5 കിലോ ഭക്ഷ്യ ധാന്യങ്ങളാണ് ഇങ്ങനെ സൗജന്യമായി വിതരണം ചെയ്യുന്നത്. ഇതിനോടൊപ്പം മറ്റ് നേട്ടങ്ങളും കാര്‍ഡ് ഉടമയ്ക്ക് ലഭിക്കും.

 
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 4 മാസത്തേക്ക് സൗജന്യ റേഷനും ഒപ്പം മറ്റു നേട്ടങ്ങളും! കൂടുതലറിയാം

റേഷന്‍ കാര്‍ഡുകള്‍ കൊണ്ട് മറ്റ് പല നേട്ടങ്ങള്‍ക്കും കാര്‍ഡ് ഉടമകള്‍ക്കുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ പൗരന്മാര്‍ക്കായി നല്‍കുന്ന പ്രധാനപ്പെട്ട നിയയപരമായ ഒരു രേഖ കൂടിയാണത്. കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ക്ക് അനുസൃതമായാണ് റേഷന്‍ വിതരണം നടത്തപ്പെടുന്നത്. താമസ സ്ഥലവും വിലാസവും തെളിയിക്കുന്നതിനുള്ള നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള രേഖ കൂടിയാണ് റേഷന്‍ കാര്‍ഡ്.

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?

നവംബര്‍ മാസം വരെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 80 കോടിയോളം ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യും. 5 കിലോ ഭക്ഷ്യ ധാന്യമാണ് സൗജന്യമായി പാവപ്പെട്ട ജനങ്ങള്‍ക്ക് റേഷനായി നല്‍കുന്നത്.

നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം

റേഷന്‍ കാര്‍ഡ് കൊണ്ട് മറ്റ് നേട്ടങ്ങളും കാര്‍ഡ് ഉടമകള്‍ക്കുണ്ട്. വിലാസം തെളിയിക്കുന്ന രേഖയായി റേഷന്‍ കാര്‍ഡ് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അതിന് പുറമേ അത് നിങ്ങളുടെ തിരിച്ചറിയല്‍ രേഖയായി കൂടെ പ്രവര്‍ത്തിക്കുന്നു. ബാങ്ക് ഇടപാടുകളില്‍, ഭൂമിയും ആസ്തികളുമായി ബന്ധപ്പെട്ട രേഖകളില്‍, ഗ്യാസ് കണക്ഷന്‍ എടുക്കുന്നതിന് തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ തിരിച്ചറിയല്‍ രേഖയായി റേഷന്‍ കാര്‍ഡ് ഉപയോഗിക്കാം. വോട്ടര്‍ ഐഡി കാര്‍ഡിന് പുറമേ ആവശ്യമായ മറ്റ് രേഖകള്‍ തയ്യാറാക്കുന്നതിനും റേഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നു.

വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രതിവര്‍ഷ വരുമാനം 27,000 രൂപയ്ക്ക് താഴെയാണെങ്കില്‍ നിങ്ങള്‍ക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കാര്‍ഡിനായി അപേക്ഷിക്കാം. യോഗ്യതയ്ക്കനുസരിച്ച് ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ (എപിഎല്‍), ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബിപിഎല്‍), അന്ത്യോദയ റേഷന്‍ കാര്‍ഡ് (എഎവൈ) എന്നിങ്ങനെയാണ് റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള്‍

റേഷന്‍ കാര്‍ഡിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് നോക്കാം.

സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക.

അപ്ലൈ ഓണ്‍ലൈന്‍ ഫോര്‍ റേഷന്‍ കാര്‍ഡ് ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഹെല്‍ത്ത് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയില്‍ ഏതെങ്കിലും റേഷന്‍ കാര്‍ഡ് തയ്യാറാക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി നല്‍കാം.

ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന് കാരണം ഇതാണ്; ഇലോണ്‍ മസ്‌ക് പറയുന്നു

അപേക്ഷ പൂരിപ്പിച്ചതിന് ശേഷം ഫീ നല്‍കിക്കൊണ്ട് അപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. (5 രൂപ മുതല്‍ 45 രൂപ വരെയായിരിക്കും ഫീ)

ഫീല്‍ഡ് വെരിഫിക്കേഷന് ശേഷം നിങ്ങളുടെ അപേക്ഷ അര്‍ഹതയുള്ളതാണെന്ന് വ്യക്തമായാല്‍ നിങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കും.

Read more about: ration card
English summary

government announced free ration for poor till november from august onwards | റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 4 മാസത്തേക്ക് സൗജന്യ റേഷനും ഒപ്പം മറ്റു നേട്ടങ്ങളും! കൂടുതലറിയാം

government announced free ration for poor till november from august onwards
Story first published: Monday, July 26, 2021, 9:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X