നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് (ഡിഎൽ) അല്ലെങ്കിൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ (ആർസി) കാലാവധി കഴിഞ്ഞോ? കൊറോണ വൈറസ് വ്യാപനം മൂലം ഇക്കാര്യത്തിൽ സർക്കാർ നൽകിയിരുന്ന ഇളവ് ഡിസംബർ 31 ന് അവസാനിക്കുന്നതിനാൽ നിങ്ങൾ ഉടൻ തന്നെ ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിക്കണം.
നീട്ടിയ തീയതി
കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെയും മോട്ടോർ വാഹന രേഖകളുടെയും സാധുത ഡിസംബർ 31 വരെ നീട്ടിയിരുന്നത്. ഡ്രൈവിംഗ് ലൈസൻസുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, വാഹന ഇൻഷുറൻസ് തുടങ്ങിയവ പുതുക്കുന്നതിനുള്ള സമയപരിധി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം തുടർച്ചയായി നീട്ടിയിരുന്നു.
പിഴ ഈടാക്കും
2021 ജനുവരി 1 മുതൽ ഇളവ് നീക്കുമെന്ന് മുതിർന്ന ഗതാഗത ഉദ്യോഗസ്ഥർ പറഞ്ഞു. കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ഭേദഗതി വരുത്തിയ മോട്ടോർ വെഹിക്കിൾസ് (എംവി) നിയമപ്രകാരം 5,000 രൂപ പിഴ ഈടാക്കും. മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988, സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ്, 1989 എന്നിവ പ്രകാരം ഫിറ്റ്നസ്, പെർമിറ്റുകൾ, ലൈസൻസുകൾ, രജിസ്ട്രേഷൻ അല്ലെങ്കിൽ മറ്റ് രേഖകളുടെ സാധുത 2020 ഡിസംബർ 31 വരെ നീട്ടാൻ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം തീരുമാനിച്ചിരുന്നു.
എങ്ങനെ അപേക്ഷിക്കാം?
ഡ്രൈവിംഗ് ലൈസൻസിന്റെയും ആർസിയുടെയും പുതുക്കലിനായി ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കാം.
- Parivahan.gov.inൽ പ്രവേശിച്ച് ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങളിൽ (‘driving licence-related services') ക്ലിക്കുചെയ്യുക.
- ‘ഡിഎൽ സേവനങ്ങൾ' ക്ലിക്കുചെയ്‌ത് ഡിഎൽ നമ്പർ ടൈപ്പുചെയ്യുക
- മറ്റ് വിശദാംശങ്ങൾ പൂരിപ്പിച്ച് പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക
- അടുത്തുള്ള ആർടിഒ സന്ദർശിക്കാൻ ഒരു സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് പേയ്‌മെന്റ് നടത്തുക.
- ആർടിഒ വ്യക്തിയുടെ ബയോമെട്രിക് വിശദാംശങ്ങൾ പരിശോധിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്യും തുടർന്ന് പോസ്റ്റ് ഡ്രൈവിംഗ് ലൈസൻസ് നൽകും.
- ആർസി പുതുക്കുന്ന പ്രക്രിയയും സമാനമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications