ജോലിക്കാർക്ക് പിഎഫിൽ നിന്ന് മുൻകൂട്ടി കാശ് പിൻവലിക്കാൻ ഇതാ അവസരം; ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

21 ദിവസത്തെ കൊറോണ വൈറസ് ലോക്ക്ഡൌൺ സമയത്ത് നിങ്ങൾക്ക് പണത്തിന്റെ ആവശ്യമുണ്ടോ? അടച്ചുപൂട്ടലിനിടെയുള്ള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആകുലപ്പെടുന്ന ശമ്പളക്കാരെ സഹായിക്കുന്നതിന്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നിയമങ്ങളിൽ ചില ഇളവുകൾ വരുത്തി. പിഎഫിൽ നിന്ന് പണം പിൻവലിക്കാനും ഇനി ഇപിഎഫഒ നിങ്ങളെ അനുവദിക്കും. ഇപിഎഫ് പിൻവലിക്കൽ നിയമങ്ങളിൽ ഭേദഗതി വരുത്തി തൊഴിൽ മന്ത്രാലയം ഇന്നലെ 6 കോടി വരിക്കാർക്ക് പണം തിരികെ നൽകേണ്ടാത്ത രീതിയിൽ അഡ്വാൻസായി നൽകാനാണ് അനുമതി നൽകിയിരിക്കുന്നത്.

ജോലിക്കാരുടെ പിഎഫ് പലിശ നിരക്ക് കുറച്ചു, പുതിയ നിരക്ക് അറിയാംജോലിക്കാരുടെ പിഎഫ് പലിശ നിരക്ക് കുറച്ചു, പുതിയ നിരക്ക് അറിയാം

പിൻവലിക്കാവുന്ന തുക

പിൻവലിക്കാവുന്ന തുക

പിൻവലിക്കൽ തുക നിങ്ങളുടെ അടിസ്ഥാന ശമ്പളത്തേക്കാളും മൂന്ന് മാസ ക്ഷാമബത്തയേക്കാളും അല്ലെങ്കിൽ നിങ്ങളുടെ പി‌എഫ് അക്കൌണ്ട് ബാലൻസിന്റെ 75% വരെയോ ആകാം. ഇതിൽ ഏതാണോ കുറവ് അതാണ് പിൻവലിക്കാൻ കഴിയുന്ന തുക. 1952 ലെ ഇപിഎഫ് സ്കീമിൽ അംഗങ്ങളായ ഇന്ത്യയിലുടനീളമുള്ള സ്ഥാപനങ്ങളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് ബാധകമാണ്. ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പുതിയ ഇപിഎഫ് പിൻവലിക്കൽ നിയമങ്ങൾ ഇന്നലെയാണ് പ്രാബല്യത്തിൽ വന്നത്.

എപ്പോഴെല്ലാം പിൻവലിക്കാം?

എപ്പോഴെല്ലാം പിൻവലിക്കാം?

ഇപിഎഫ്ഒ ഇത്തരം ക്ലെയിമുകൾ ഓൺലൈനിൽ സ്വീകരിക്കാൻ തുടങ്ങി. വീട് വാങ്ങുമ്പോഴോ നിർമ്മിക്കുമ്പോഴോ, അസുഖം, വിവാഹം, ഉന്നത വിദ്യാഭ്യാസം, ദേശീയ ദുരന്തം, തൊഴിൽ നഷ്ടം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഫണ്ട് പിൻവലിക്കാൻ ഇപിഎഫ്ഒ വരിക്കാരെ അനുവദിക്കുകയുള്ളൂ.

പണം പിൻവലിക്കേണ്ടത് എങ്ങനെ?

പണം പിൻവലിക്കേണ്ടത് എങ്ങനെ?

പണം പിൻവലിക്കാൻ നിങ്ങൾ EPFO- യുടെ ഏകീകൃത പോർട്ടൽ തുറന്ന് നിങ്ങളുടെ UAN ഉം പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. തുടർന്ന് ‘ഓൺലൈൻ സേവനങ്ങൾ', ‘ക്ലെയിം' വിഭാഗത്തിലേക്ക് പോയി അവിടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പരിശോധിച്ച് ചെക്കിന്റെയോ പാസ്ബുക്കിന്റെയോ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക. മുൻകൂർ പിൻവലിക്കൽ സൗകര്യം ഉപയോഗിക്കുന്നതിന് ഒരു കാരണം സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. "Outbreak of pandemic" ഓപ്ഷൻ തിരഞ്ഞെടുത്ത് ഒരു ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി സൃഷ്ടിക്കുക. നിങ്ങളുടെ ക്ലെയിം പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ, തുക നേരിട്ട് ബാങ്ക് അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

English summary

Here's an opportunity for employees to withdraw cash from the PF in advance | ജോലിക്കാർക്ക് പിഎഫിൽ നിന്ന് മുൻകൂട്ടി കാശ് പിൻവലിക്കാൻ ഇതാ അവസരം

Do you need cash during 21-day coronavirus lockdown? The Employees Provident Fund Organization (EPFO) has made some relaxation in laws to help salaried employees who are worried about the financial crisis during the shutdown. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X