5 വര്‍ഷം കൂടിയുള്ള വമ്പന്‍ ബ്രേക്കൗട്ട്; ഈ 4 ഓഹരികള്‍ അടുത്ത റാലിക്കൊരുങ്ങുന്നു; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഓഹരിയില്‍ അന്തര്‍ലീനമായ ബുളളിഷ് ട്രെന്‍ഡിനെയാണ് ഉയര്‍ന്ന നിലവാരത്തിലേക്ക് അത് വീണ്ടും സമീപിക്കുമ്പോള്‍ സൂചിപ്പിക്കുന്നത്. വിപണിയില്‍ വമ്പന്‍ തകര്‍ച്ച നേരിടാത്ത വേളയില്‍ വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരിയെത്തുമ്പോള്‍ പുതിയ ഉയരം തിരുത്തിയെഴുതാനുള്ള സാധ്യത ഏറെയാണ്.

 

ഇതിനോടൊപ്പം മറ്റു ടെക്‌നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് ഓഹരിയിലെ വ്യാപാരത്തിന്റെ വിജയസാധ്യത വര്‍ധിപ്പിക്കും. അതേസമയം കഴിഞ്ഞ ദിവസം 5 വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം ഭേദിച്ച 4 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

പനാമ പെട്രോകെം

പനാമ പെട്രോകെം

പെട്രോളിയവുമായി ബന്ധപ്പെട്ട 80-ലധികം സവിശേഷ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് പനാമ പെട്രോകെം. ടെക്സ്റ്റെല്‍, ഛായം, റെസിന്‍, റബര്‍, മരുന്നു നിര്‍മാണം, സൗന്ദര്യ സംരക്ഷണം, ഊര്‍ജം, കേബിള്‍ തുടങ്ങിയ വ്യവസായിക മേഖലകള്‍ക്കു വേണ്ടിയ നിര്‍ണായക അടിസ്ഥാന ഘടകങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള 4 ഉത്പാദന ശാലകള്‍ ക്മ്പനിക്കുണ്ട്. യുഎഇയില്‍ ഒരു ഉപകമ്പനിയും പ്രവര്‍ത്തിക്കുന്നു

അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ പനാമ പെട്രോകെം (BSE: 524820, NSE : PANAMAPET) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 359.50 രൂപയായിരുന്നു. കഴിഞ്ഞ ദിവസത്തോടെ ഈ നിലവാരം മറികടന്നു 363 രൂപയിലാണ് സ്മോള്‍ കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

Also Read: സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5-9% പലിശയുള്ള 5 ബാങ്കുകള്‍; കേരളത്തിലെ ഒരു ബാങ്കും പട്ടികയില്‍Also Read: സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5-9% പലിശയുള്ള 5 ബാങ്കുകള്‍; കേരളത്തിലെ ഒരു ബാങ്കും പട്ടികയില്‍

ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്സ്

ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്സ്

കൊണ്ടുനടക്കാവുന്ന ജനറേറ്ററുകളും വാട്ടര്‍ പമ്പുകളും പൊതു ഉപയോഗത്തിനുള്ള എന്‍ജിനുകളും ട്രില്ലറുകളും പോലെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്സ്. ജപ്പാന്‍ ബഹുരാഷ്ട്ര കമ്പനിയായ ഹോണ്ട മോട്ടോര്‍ കോര്‍പറേഷന്റെ രാജ്യത്തെ ഉപകമ്പനിയായി 1985-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ 35 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 600-ലധികം ഡീലര്‍മാരും 50 ലക്ഷത്തിലേറെ ഉപഭോക്താക്കളും കമ്പനിക്ക് സ്വന്തമാണ്.

അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്സ് (BSE: 522064, NSE : HONDAPOWER) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 2,450 രൂപയായിരുന്നു. കഴിഞ്ഞ ദിവസത്തോടെ ഈ നിലവാരം മറികടന്നു 2,482 രൂപയിലാണ് സ്‌മോള്‍ കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

ഇംഗര്‍സോള്‍-റാണ്ട് (ഇന്ത്യ)

ഇംഗര്‍സോള്‍-റാണ്ട് (ഇന്ത്യ)

വ്യാവസായിക മേഖലയില്‍ ആവശ്യമായ എയര്‍ കംപ്രസറുകളുടെ നിര്‍മാണത്തിലും വിപണനത്തിലും അനുബന്ധ സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രമുഖ കമ്പനിയാണ് ഇംഗര്‍സോള്‍-റാണ്ട് (ഇന്ത്യ) ലിമിറ്റഡ്. 150 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനി കൂടിയാണിത്. താരതമ്യേന മികച്ച പ്രവര്‍ത്തന ഫലമാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്.

അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഇംഗര്‍സോള്‍-റാണ്ട് ഇന്ത്യ (BSE: 500210, NSE : INGERRAND) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 2,369 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഈ റെക്കോഡ് നിലവാരം തിരുത്തിക്കുറിച്ച് 2,372 രൂപയിലായിരുന്നു സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

Also Read: സ്വകാര്യവത്കരിക്കുമോ? 90%-ന് മുകളില്‍ കേന്ദ്രസര്‍ക്കാരിന് വിഹിതമുള്ള 10 ഓഹരികള്‍Also Read: സ്വകാര്യവത്കരിക്കുമോ? 90%-ന് മുകളില്‍ കേന്ദ്രസര്‍ക്കാരിന് വിഹിതമുള്ള 10 ഓഹരികള്‍

എസ്‌കോര്‍ട്ട്സ് കുബോട്ട

എസ്‌കോര്‍ട്ട്സ് കുബോട്ട

കാര്‍ഷികാനുബന്ധ, വാഹന, നിര്‍മാണ മേഖലയിലേക്ക് ആവശ്യമായ ഉപകരണങ്ങളും ഭാരമേറിയ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ക്രെയിന്‍ പോലെയുള്ള യന്ത്രങ്ങളും റെയില്‍വേയ്ക്ക് വേണ്ട എയര്‍ ബ്രേക്ക്, ഗിയര്‍ അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് എസ്‌കോര്‍ട്ട്സ് കുബോട്ട. ലോകത്തിലെ വലിപ്പമേറിയ 'പിക്ക് ആന്‍ഡ് ക്യാരി' വിഭാഗത്തിലുള്ള ഹൈഡ്രോളിക് മൊബൈല്‍ ക്രെയിന്‍ നിര്‍മിക്കുന്ന കമ്പനി കൂടിയാണിത്.

ഈ വര്‍ഷമാദ്യമാണ് ജപ്പാനിലെ ട്രാക്ടര്‍ നിര്‍മ്മാണ ഭീമനായ കുബോട്ട കോര്‍പ്പറേഷന്‍ കമ്പനിയില്‍ പങ്കാളിത്തം നേടിയത്. എണ്‍പതുകളില്‍ പ്രശസ്തമായ 'രാജ്ദൂത്' ബ്രാന്‍ഡ് നാമത്തിലുള്ള ഇരുചക്ര വാഹനങ്ങളും വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ എസ്‌കോര്‍ട്ട്സ് കുബോട്ട (BSE: 500495, NSE : ESCORTS) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 2,190 രൂപയായിരുന്നു. കഴിഞ്ഞ ദിവസത്തോടെ ഈ നിലവാരം മറികടന്നു 2,196 രൂപയിലാണ് ലാര്‍ജ് കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks share market trading nse
English summary

Highly Bullish 4 Stocks Registered 5 Year Breakouts On Technical Chart And Expecting Next Round Of Rally

Highly Bullish 4 Stocks Registered 5 Year Breakouts On Technical Chart And Expecting Next Round Of Rally. Read More In Malayalam.
Story first published: Tuesday, November 22, 2022, 11:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X