സാമ്പത്തിക, നികുതി ആവശ്യങ്ങൾക്കായി പാൻ കാർഡ് നിർബന്ധമായതിനാൽ പാൻ കാർഡിനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. പാൻ കാർഡ് അപേക്ഷകരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, ആദായനികുതി വകുപ്പ് ഇൻസ്റ്റന്റ് ആധാർ സേവനവും ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതനുസരിച്ച് അപേക്ഷിച്ച് ഏതാനും മിനിറ്റുകൾക്കുനുള്ളിൽ നിങ്ങൾക്ക് പാൻ കാർഡ് ലഭിക്കും.
എന്താണ് പാൻ കാർഡ്
ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ നൽകുമ്പോൾ, ആദായ നികുതി വകുപ്പാണ് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ 10 അക്ക പാൻ നമ്പർ നൽകുന്നത്. ആധാർ ഉപയോഗിച്ച് എങ്ങനെ ഇൻസ്റ്റന്റ് ഇ-പാൻ നേടാം എന്നതിനെക്കുറിച്ച് അറിയാം.
സ്റ്റെപ് 1
- ആദ്യം നിങ്ങൾ https://www.Incometaxindiaefiling.Gov.In- ലേക്ക് ലോഗിൻ ചെയ്യണം.
- ഇടത് വശത്ത് നിങ്ങൾ "Quick Links"കാണും
- ഈ ടാബിന് ചുവടെ "ഇൻസ്റ്റന്റ് ഇ-പാൻ" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് ലഭിക്കുന്ന ഫോമിൽ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.
- സബ്മിറ്റ് ബട്ടൺ ക്ലിക്കു ചെയ്യുക
പുതിയ പാൻ
ഒരു വ്യക്തിയുടെ സാധുവായ ആധാർ നമ്പറുമായി ലിങ്കുചെയ്‌തിരിക്കുന്ന "സജീവ മൊബൈൽ നമ്പറിലൂടെ" അയച്ച ഒറ്റത്തവണ പാസ്‌വേഡിന്റെ (ഒടിപി) അടിസ്ഥാനത്തിൽ പുതിയ പാൻ കാർഡ് അനുവദിക്കും. ഈ സംവിധാനം വഴി ലഭിച്ച പുതിയ പാൻ നമ്പറിൽ വ്യക്തിയുടെ ആധാറിലുള്ളതിന് സമാനമായ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, വിലാസം എന്നിവ ഉണ്ടായിരിക്കും.
പ്രധാന രേഖ
പാൻ കാർഡ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, തിരിച്ചറിയൽ രേഖകളിൽ ഒന്നാണ്. ഇതിൽ 10 അക്ക യുണീക്ക് ആൽഫാന്യൂമെറിക് കോഡ് അടങ്ങിയിട്ടുണ്ട്. തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്ന പാൻ കാർഡ് സാമ്പത്തിക ഇടപാടുകൾക്കും ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന രേഖ കൂടിയാണ്.
ആധാറും പാനും
രാജ്യത്ത് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2021 മാര്‍ച്ച് 31 വരെയാണ്. കൊവിഡ്-19 പശ്ചാത്തലം കണക്കിലെടുത്ത് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത മാർച്ച് 31-ലേക്ക് നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ആണ് വിജ്ഞാപനം പുറത്തിറക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
