നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഒരു കുടുംബ ബജറ്റ് എത്രമാത്രം സഹായിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സാമ്പത്തിക ലക്ഷ്യം ഉണ്ടായിരിക്കുക എന്നത് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ ആദ്യ ഘട്ടമാണ്. ഇപ്പോഴുള്ള അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലാണ് അടുത്ത ഘട്ടം. അതിന് ശേഷം ഇത്തരത്തിലുള്ള വിലയിരുത്തലില്‍ കൂടി ലഭിച്ച ഡാറ്റ സ്വയം അനലൈസ് ചെയ്യേണ്ടതുണ്ട്. ഇതാണ് ഒരു ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ ഏറ്റവും പ്രധാന കാര്യങ്ങൾ. ഇങ്ങനെ നിങ്ങൾ ജീവിതത്തിൽ തീരുമാനിച്ചുറപ്പിച്ച സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞാൽ അത് നിങ്ങളുടെ സാമ്പത്തിക ആസൂത്രണം വിജയകരമായതിന്റെ തെളിവാണ്.

 


ഓരോ വ്യക്തിയുടേയും വരുമാനം, ജീവിത ചെലവുകൾ, ബാധ്യതകൾ, ആശ്രിതർ, ജീവിത ലക്ഷ്യങ്ങൾ, എന്നിവ വ്യത്യസ്തമായതിനാൽ തന്നെ ഓരോരുത്തരുടേയും സാമ്പത്തിക നീക്കങ്ങളും വ്യത്യസ്തമായിരിക്കും. ഇവിടെയാണ് ഒരു കുടുംബ ബജറ്റ് നിർമ്മിക്കുന്നതിന്റെ പ്രാധാന്യം. ഇത് നിങ്ങളുടെ നിലവിലെ സാമ്പത്തിക നിലയെയും ഭാവി ഗതിയെയും കുറിച്ച് പൂർണ്ണമായ അവബോധം ഉണ്ടാക്കാൻ സഹായിക്കും. ഒരു കുടുംബ ബജറ്റ് തയ്യാറാക്കുന്നതിന്റെ ഗുണങ്ങളും അത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്നതും എങ്ങനെയെന്ന് നോക്കാം.


കുടുംബ ബജറ്റ് നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാൻ സഹായിക്കും;

കുടുംബ ബജറ്റ് നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാൻ സഹായിക്കും;

സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നിങ്ങളുടെ ആസ്തി, ബാധ്യതാ ലിസ്റ്റ്, ഇപ്പോള്‍ ലഭ്യമായ വരുമാനം, ചെലവ് എന്നിവ കണക്കിലെടുത്ത് ഒരു ബജറ്റ് തയ്യാറാക്കുക. ഇതിലൂടെ നേരത്തെ മനസ്സില്‍ കണ്ട സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാവുമോ എന്ന് പരിശോധിക്കുക. ഇത്തരം വിലയിരുത്തൽ വഴി നിങ്ങള്‍ നിങ്ങളുടെ വരുമാനത്തിന് അനുസൃതമായാണോ ജീവിക്കുന്നത് എന്ന് പരിശോധിക്കുക. ഒപ്പം ഭാവിയിലെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തില്‍ നിന്നുള്ള നീക്കിയിരുപ്പ് മതിയാകുമോ എന്നും പരിശോധിക്കുക. ഒരു കുടുംബ ബജറ്റ് തയ്യാറാക്കുന്നത് ഇതിനെല്ലാം നിങ്ങളെ സഹായിക്കും.

നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ കുടുംബ ബജറ്റ് സാഹയിക്കും;

നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ കുടുംബ ബജറ്റ് സാഹയിക്കും;

ഒരു വർഷത്തേക്കുള്ള പ്രതിമാസ ബജറ്റ് തയ്യാറാക്കുമ്പോൾ, നിങ്ങളുടെ ജീവിത ചെലവുകൾ കഴിഞ്ഞ് ബാക്കി എത്ര പണം നിക്ഷേപത്തിനായി നീക്കി വയ്‌ക്കാൻ കഴിയുമെന്ന് പരിശോധിക്കുക. ഇതിൽ ഫാമിലിയില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ അതിനു വരുന്ന ചെലവുകൾ, വായ്‌പ ഇഎംഐ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. നമ്മുടെ ഒരു മാസത്തെ വരുമാനം എത്രയാണെന്ന് കൃത്യമായി കണക്കാക്കി, ഇതിനനുസരിച്ച് വരവ് ചെലവ് കണക്കുകൾ ആസൂത്രണം ചെയ്യുക. ഇതിലൂടെ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ കഴിയും. സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള ഏറ്റവും മികച്ച മാർഗം അനാവശ്യ ചിലവുകൾ ഒഴിവാക്കുക എന്നതാണ്. ഇതിനർത്ഥം പിശുക്കി ജീവിക്കുക എന്നല്ല.

നിങ്ങളുടെ സേവിംഗ്‌സിന്റെ പരിമിതിയെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും

നിങ്ങളുടെ സേവിംഗ്‌സിന്റെ പരിമിതിയെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും

നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനായി ചെലവുകൾ കുറയ്‌ക്കേണ്ടി വരുമ്പോൾ, ഏതൊക്കെ ചെലവുകളാണ് കുറയ്‌ക്കേണ്ടതെന്ന് കൃത്യമായ ബോധ്യമുണ്ടായിരിക്കണം. ഇത്തരം ചെലവുകൾ കുറയ്‌ക്കുമ്പോൾ എത്രമാത്രം പണം സേവ് ചെയ്യാമെന്നും. നിങ്ങളുടെ സാമ്പത്തിക ലക്ഷം പൂർത്തീകരിക്കാൻ ഇങ്ങനെ എത്രകാലം സമാഹരിക്കേണ്ടി വരുമെന്നതിനെക്കുറിച്ചും നിങ്ങൾക്ക് കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയും

Read more about: budget finance ബജറ്റ്
English summary

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഒരു കുടുംബ ബജറ്റ് എത്രമാത്രം സഹായിക്കും?

How much does a family budget help you meet your financial goals?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X