ആധാർ കാർഡിന് അപേക്ഷിക്കാൻ ഇനി തിരിച്ചറിയൽ രേഖകളോ വിലാസ തെളിവോ വേണ്ട, പകരം ചെയ്യേണ്ടതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ആധാർ കാർഡുകൾ മാറി കഴിഞ്ഞു. പാൻ കാർഡിന് അപേക്ഷിക്കുന്നതിനോ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനോ സർക്കാരിൽ നിന്ന് സബ്സിഡി ലഭിക്കുന്നതിനോ ഒക്കെ നിലവിൽ നിങ്ങളുടെ ആധാർ നമ്പർ നൽകേണ്ടത് നിർബന്ധമാണ്. ആധാർ കാർഡിന് അപേക്ഷിക്കാൻ സാധാരണ പാൻ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി തുടങ്ങിയ സാധുവായ തിരിച്ചറിയൽ രേഖകളും പാസ്‌പോർട്ട്, ബാങ്ക് സ്റ്റേറ്റ്മെന്റ്, പാസ്‌ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സാധുവായ വിലാസ തെളിവുകളും ആവശ്യമായിരുന്നു. എന്നാൽ ഈ രേഖകളൊന്നുമില്ലാതെയും ആധാറിന് അപേക്ഷിക്കാം.

രണ്ട് മാർഗങ്ങൾ

രണ്ട് മാർഗങ്ങൾ

ഈ രേഖകൾ ഒന്നും ഇല്ലെങ്കിലും ആധാർ കാർഡിന് അപേക്ഷിക്കാം. യുഐ‌ഡി‌എഐയുടെ ആധാർ എൻ‌റോൾ‌മെന്റ് ഫോം അനുസരിച്ച്, ഒരു വ്യക്തിക്ക് അവരുടെ പ്രായം സംബന്ധിച്ച തെളിവുകളോ വിലാസ തെളിയിക്കുന്ന രേഖകളോ ഇല്ലാതെ ആധാർ കാർഡിന് അപേക്ഷിക്കാൻ രണ്ട് വഴികളാണുള്ളത്.

  • ഒരാളുടെ ആമുഖത്തിലൂടെ
  • കുടുംബനാഥൻ വഴി
കുടുംബനാഥൻ വഴി

കുടുംബനാഥൻ വഴി

കുടുംബത്തിലെ ഒരാൾക്ക് സാധുവായ ഐഡന്റിറ്റിയും സാധുവായ വിലാസ തെളിവും ഇല്ലെങ്കിൽ, റേഷൻ കാർഡ് പോലുള്ള രേഖകളിൽ വ്യക്തിയുടെ പേര് നിലവിലുണ്ടെങ്കിൽ അവർക്ക് ആധാർ കാർഡിനായി അപേക്ഷിക്കാം. അത്തരം സാഹചര്യങ്ങളിൽ കുടുംബനാഥന്റെ സാധുവായ രേഖകൾ ഉപയോഗിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കുടുംബനാഥന്റെ തിരിച്ചറിയൽ രേഖയുടെ യഥാർത്ഥ തെളിവും വിലാസത്തിന്റെ തെളിവും അപേക്ഷിക്കുന്ന വ്യക്തിക്ക് കുടുംബനാഥനുമായുളള ബന്ധത്തിന്റെ തെളിവും സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്ന വ്യക്തിയ്‌ക്കൊപ്പം കുടുംബനാഥൻ പോകുകയും വേണം.

ബിനാമി ഇടപാടുകൾ നടക്കില്ല; നിങ്ങളുടെ ആധാറും ആധാരവും ഉടൻ ബന്ധിപ്പിക്കേണ്ടി വന്നേക്കാംബിനാമി ഇടപാടുകൾ നടക്കില്ല; നിങ്ങളുടെ ആധാറും ആധാരവും ഉടൻ ബന്ധിപ്പിക്കേണ്ടി വന്നേക്കാം

ബന്ധം തെളിയിക്കുന്ന രേഖകൾ

ബന്ധം തെളിയിക്കുന്ന രേഖകൾ

  • പിഡിഎസ് കാർഡ്
  • തൊഴിലുറപ്പ് കാർഡ്
  • സിജിഎച്ച്എസ് / സംസ്ഥാന സർക്കാർ / ഇസിഎച്ച്എസ് / ഇസ്ഐസി മെഡിക്കൽ കാർഡ്
  • പെൻഷൻ കാർഡ്
  • ആർമി കാന്റീൻ കാർഡ്
  • പാസ്‌പോർട്ട്
  • ജനന രജിസ്ട്രാർ, മുനിസിപ്പൽ കോർപ്പറേഷൻ, താലൂക്ക്, തഹസിൽ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റ്.
  • മറ്റേതെങ്കിലും കേന്ദ്ര / സംസ്ഥാന സർക്കാർ കുടുംബ അവകാശ രേഖ നൽകി
  • സർക്കാർ നൽകിയ വിവാഹ സർട്ടിഫിക്കറ്റ്
  • തപാൽ വകുപ്പ് നൽകിയ പേരും ഫോട്ടോയുമുള്ള വിലാസ കാർഡ്
  • ഭമാഷാ കാർഡ്
  • ഒരു കുട്ടിയുടെ ജനനത്തിനായി സർക്കാർ ആശുപത്രികൾ നൽകുന്ന ഡിസ്ചാർജ് കാർഡ് / സ്ലിപ്പ്
  • എം‌പി, എം‌എൽ‌എ, എം‌എൽ‌സി അല്ലെങ്കിൽ മുനിസിപ്പൽ കൗൺസിലർ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ ലെറ്റർ ഹെഡിൽ ഫോട്ടോ നൽകിയ ഐഡന്റിറ്റി സർട്ടിഫിക്കറ്റ്
  • ഗ്രാമപഞ്ചായത്ത് തലവൻ നൽകിയ കുടുംബനാഥന്റെ ഫോട്ടോയും ബന്ധവും രേഖപ്പെടുത്തിയിരിക്കുന്ന ഐഡന്റിറ്റി സർട്ടിഫിക്കറ്റ്
പരിചയപ്പെടുത്തലിലൂടെ

പരിചയപ്പെടുത്തലിലൂടെ

സ്വന്തമായി രേഖകൾ ഇല്ലാത്ത വ്യക്തികൾക്ക് മറ്റൊരാളുടെ ആമുഖത്തിലൂടെ ആധാർ കാർഡിനായി അപേക്ഷിക്കാം. ആവശ്യമായ രേഖകൾ ഇല്ലാത്ത താമസക്കാരെ പരിചയപ്പെടുത്താൻ രജിസ്ട്രാർ അധികാരപ്പെടുത്തുന്ന വ്യക്തിയാണ് അപേക്ഷകന് ആമുഖം നൽകേണ്ടത്. എന്നാൽ പരിചയപ്പെടുത്തുന്ന വ്യക്തിയ്ക്ക് ആധാർ നമ്പർ ഉണ്ടായിരിക്കണമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരു സ്റ്റാൻ‌ഡേർഡ് സർ‌ട്ടിഫിക്കറ്റിലാണ് വിശദാംശങ്ങൾ‌ നൽ‌കേണ്ടത്. സർ‌ട്ടിഫിക്കറ്റ് ഫോർ ആധാർ‌ എൻ‌റോൾ‌മെന്റ് / അപ്‌ഡേറ്റ് എന്ന സർട്ടിഫിക്കേറ്റിന് സർട്ടിഫിക്കറ്റിന് ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് മാസത്തെ സാധുത ഉണ്ടായിരിക്കും.

ആധാറിലെ അഡ്രസ് തിരുത്താൻ ഇനി എന്തെളുപ്പം; സർക്കാർ നടപടികൾ ലഘൂകരിച്ചുആധാറിലെ അഡ്രസ് തിരുത്താൻ ഇനി എന്തെളുപ്പം; സർക്കാർ നടപടികൾ ലഘൂകരിച്ചു

ആധാർ എൻറോൾമെന്റ്

ആധാർ എൻറോൾമെന്റ്

എൻറോൾമെന്റ് ഫോമിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കുക. നിങ്ങളുടെ ഫോട്ടോ, ഫിംഗർ പ്രിന്റുകൾ, ഐറിസ് സ്കാൻ എന്നിവയും എൻറോൾമെന്റിന്റെ ഭാഗമായി എടുക്കും. എൻറോൾമെന്റ് സമയത്ത് തന്നെ നിങ്ങൾ നൽകിയ വിശദാംശങ്ങൾ അവലോകനം ചെയ്യാനും തിരുത്തലുകൾ വരുത്താനും കഴിയും. എൻറോൾമെന്റ് നമ്പറും എൻറോൾമെന്റ് സമയത്ത് ശേഖരിച്ച മറ്റ് വിശദാംശങ്ങളും അടങ്ങിയ ഒരു അക്നോളജ്മെന്റ് സ്ലിപ്പും നിങ്ങൾക്ക് ലഭിക്കും.

പുതിയ ചില ആധാ‍ർ നിയമങ്ങൾ അറിഞ്ഞോ? ഈ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് പരിധിപുതിയ ചില ആധാ‍ർ നിയമങ്ങൾ അറിഞ്ഞോ? ഈ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് പരിധി

Read more about: aadhaar ആധാർ
English summary

ആധാർ കാർഡിന് അപേക്ഷിക്കാൻ ഇനി തിരിച്ചറിയൽ രേഖകളോ വിലാസ തെളിവോ വേണ്ട, പകരം ചെയ്യേണ്ടതെന്ത്?

Aadhaar cards have become the most important identity card in the country. At present it is mandatory to provide your Aadhaar number, such as applying for a PAN card, filing an income tax return or receiving a subsidy from the government. Read in malayalam.
Story first published: Saturday, December 7, 2019, 16:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X