അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങുന്ന പതിവുണ്ടോ? ഓൺലൈനിൽ എങ്ങനെ സ്വർണം വാങ്ങാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പതിവായി അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങുന്ന ആളാണോ നിങ്ങൾ? ഈ വർഷം ലോക്ക്ഡൌൺ കാരണം ജ്വല്ലറികൾ അടച്ചിരിക്കുന്നതിനാൽ സ്വർണം വാങ്ങാനുള്ള ഏക മാർഗം ഓൺലൈനായി സ്വർണം വാങ്ങുക എന്നതാണ്. കൂടാതെ സ്വർണ ബോണ്ടുകളിൽ നിക്ഷേപം നടത്താനും അവസരമുണ്ട്. ഇത്തരത്തിൽ എങ്ങനെ സ്വർണം വാങ്ങാം എന്ന് നോക്കാം.

 

ജ്വല്ലറികളിലെ സ്വർണ നിക്ഷേപ പദ്ധതികളിൽ ചേർന്നിട്ടുള്ളവർ സൂക്ഷിക്കുക, തട്ടിപ്പുകൾ ഇങ്ങനെജ്വല്ലറികളിലെ സ്വർണ നിക്ഷേപ പദ്ധതികളിൽ ചേർന്നിട്ടുള്ളവർ സൂക്ഷിക്കുക, തട്ടിപ്പുകൾ ഇങ്ങനെ

സോവറിൻ ഗോൾഡ് ബോണ്ട്

സോവറിൻ ഗോൾഡ് ബോണ്ട്

നടപ്പു സാമ്പത്തിക വർഷത്തിലെ സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതിയുടെ (എസ്ജിബി) ആദ്യഘട്ടം സർക്കാർ ആരംഭിച്ചു എന്നതാണ് സന്തോഷവാർത്ത. 2020 ഏപ്രിൽ 24 വരെ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്. ബോണ്ടിന്റെ മൂല്യം ഒരു ഗ്രാമിന് 4,639 രൂപയാണ്, കൂടാതെ ഓൺലൈനായി അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അതിനാൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ താത്പര്യമുള്ളവർക്ക് മികച്ച മാർഗമാണിത്.

എന്തുകൊണ്ടാണ് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത്?

എന്തുകൊണ്ടാണ് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത്?

ആഗോള മഹാമാരി കണക്കിലെടുത്ത് ഇന്ത്യ ഓഹരി വിപണിയിൽ വൻ ഇടിവുണ്ടായതോടെ സ്വർണം കഴിഞ്ഞ ഒരു വർഷത്തിനിടെ 12 ശതമാനം നേട്ടമുണ്ടാക്കി. പ്രമുഖ ആഗോള സെൻ‌ട്രൽ‌ ബാങ്കർ‌മാർ‌ ഇതിനകം തന്നെ നിരക്കുകൾ‌ ഗണ്യമായി കുറയ്‌ക്കുന്നതും സ്വർണത്തെ കൂടുതൽ ആകർഷകമാക്കും. ആളുകൾ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണക്കാക്കുന്നതാണ് ഇതിന് കാരണം.

ഓൺലൈനിൽ സ്വർണം എങ്ങനെ വാങ്ങാം?

ഓൺലൈനിൽ സ്വർണം എങ്ങനെ വാങ്ങാം?

ലോക്ക്ഡൌൺ സമയത്ത്, നിങ്ങൾക്ക് സ്വർണം ആഭരണമായി തന്നെ വാങ്ങണമെങ്കിൽ, വീട്ടിലിരുന്ന് ഓൺ‌ലൈൻ ഷോപ്പിംഗിലൂടെ അത് വാങ്ങാം. വിവിധ ജ്വല്ലറികളുടെ വെബ്സൈറ്റുകൾ വഴി ഇത്തരത്തിൽ സ്വർണം ഓർഡർ ചെയ്യാം. സ്ഥിതി സാധാരണ നിലയിലായിക്കഴിഞ്ഞാൽ അതായത് ജ്വല്ലറികളുടെ സേവനങ്ങൾ പുനരാരംഭിച്ചുകഴിഞ്ഞാൽ ഓർഡർ ചെയ്ത സ്വർണം ഉപഭോക്താക്കൾക്ക് ജ്വല്ലറിയിൽ പോയി വാങ്ങാം. അല്ലെങ്കിൽ വീടുകളിൽ ആഭരണങ്ങൾ എത്തിച്ചു നൽകുമെന്നാണ് ജ്വല്ലറികളുടെ വാഗ്ദാനം.

ഇ-ഗോൾഡ്

ഇ-ഗോൾഡ്

നിങ്ങൾക്ക് സോവറിൻ സ്വർണ്ണ ബോണ്ടുകൾ അല്ലെങ്കിൽ ഗോൾഡ് ഇടിഎഫുകളുടെ രൂപത്തിൽ ഇ-ഗോൾഡും വാങ്ങാവുന്നതാണ്. ആഭരണ രൂപത്തിൽ സ്വർണം കൈവശം വയ്ക്കുന്നതിന് ഒരു മികച്ച ബദൽ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട്. അപകടസാധ്യതകളും ചെലവുകളും കുറവാണ് സ്വർണ ബോണ്ടുകൾക്ക്. നിക്ഷേപകർക്ക് സ്വർണ്ണത്തിന്റെ വിപണി മൂല്യം ഉറപ്പുനൽകുന്ന നിക്ഷേപ മാർഗമാണിത്. ആഭരണ രൂപത്തിൽ സ്വർണ്ണത്തിന് ഈടാക്കുന്ന ചാർജുകൾ, പരിശുദ്ധി എന്നിവ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് സ്വർണ ബോണ്ടുകൾ സ്വതന്ത്രമാണ്.

കൂടുതൽ ലാഭം

കൂടുതൽ ലാഭം

സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള മറ്റ് കാരണങ്ങൾ നിക്ഷേപകർക്ക് എസ്‌ജിബിയിൽ നിക്ഷേപിക്കുന്നതിന് പ്രതിവർഷം 2.5 ശതമാനം അധിക പലിശ ലഭിക്കുമെന്നതാണ്. സംഭരണച്ചെലവും ഇല്ല. ഈ ബോണ്ടുകൾ സ്വർണ്ണ ഇടിഎഫുകളേക്കാളും ഭൌതിക സ്വർണ്ണത്തേക്കാളും നികുതി-കാര്യക്ഷമവുമാണ്. കാരണം കാലാവധി പൂർത്തിയാകുന്നതുവരെ ഈ നിക്ഷേപത്തിന് മൂലധന നേട്ട നികുതി ബാധകമല്ല.

English summary

How to buy gold online on akshaya tritiya | അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങുന്ന പതിവുണ്ടോ? ഓൺലൈനിൽ എങ്ങനെ സ്വർണം വാങ്ങാം?

Are you one of those people who regularly buy gold for Akshaya Tritiya? Because jewelery is closed due to lockdown this year, the only way to buy gold is to buy gold online. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X