ഇന്ത്യയിലെ ഒരു പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് മാറിക്കഴിഞ്ഞിരിക്കുന്നു. മിക്ക സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സേവനങ്ങള്‍ ലഭ്യമാകാന്‍ ആധാര്‍ നിര്ബന്ധമായിരിക്കുകയാണിപ്പോള്. കൂടാതെ, ഒരു തിരിച്ചറയില്‍, വിലാസ രേഖയായും ആധാര്‍ കാര്‍ഡ് ഇപ്പോള്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്തേണ്ടി വരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ പേരിലെ അക്ഷരത്തെറ്റ്, വിലാസത്തിലെ മാറ്റം എന്നിവ തിരുത്താനോ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ മാറ്റങ്ങള്‍ വരുത്താനോ നിങ്ങള്‍ ആഗ്രഹിച്ചേക്കാം.
സാങ്കേതികവിദ്യ പുരോഗമിച്ച ഇക്കാലത്ത് ഈ മാറ്റങ്ങള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും നിങ്ങള്‍ക്ക് തിരുത്താവുന്നതാണ്. ഇത്തരത്തില്‍ ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനോ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവയില്‍ മാറ്റം വരുത്താനോ അപേക്ഷ നല്കിയവര്, അതിനുശേഷം തങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ സ്റ്റാറ്റസ്/ നില എങ്ങനെ പരിശോധിക്കാമെന്നത് ചുവടെ നല്കുന്നു;
1. എന്റോള്‍മെന്റ് ഐഡി ഉപയോഗിച്ച്
- യുഐഡിഎഐ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
- 'ആധാര്‍ കാര്‍ഡ് നില പരിശോധിക്കാം' എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ എന്റോള്‍മെന്റ് ഐഡി, എന്റോള്‍മെന്റിന്റെ തീയതി, സമയം, സ്ക്രിനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യാപച്ച കോഡ് എന്നിവ നല്കി സ്റ്റാറ്റസ് പരിശേധിക്കാം എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- ആധാര്‍ തയ്യാറാണെങ്കില്‍, 'നിങ്ങളുടെ ആധാര്‍ ജനറേറ്റ് ചെയ്തു' എന്ന സന്ദേശം സ്ക്രീനില്‍ ദൃശ്യമാവുന്നതാണ്
- ശേഷം എളുപ്പത്തില്‍ നിങ്ങള്‍ക്കിത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതുവരെ അപ്ഡേറ്റുകള് ചെയ്യാത്ത സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സന്ദേശങ്ങളൊന്നും ലഭിക്കില്ല.
2. എന്റോള്‍മെന്റ് ഐഡി (ഇഐഡി) ഇല്ലെങ്കില്‍
- നിങ്ങളുടെ ഇഐഡി നമ്പര്‍ വീണ്ടെടുക്കുന്നതിനായി യുഐഡിഎഐ ഔദ്യോഗിക പോര്‍ട്ടല്‍ തുറക്കുക
- ഇഐഡി/ യുഐഡി കണ്ടെത്തുക എന്ന ഓപ്ഷന് ക്ലിക്ക് ചെയ്തതിനു ശേഷം, നിങ്ങളുടെ മുഴുവന്‍ പേരും മൊബൈല്‍ നമ്പറും ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ടൈപ്പ് ചെയ്ത്, ക്യാപ്ച്ച കോഡ് നല്‍കുക
- ഒറ്റത്തവണ പാസ്വേര്ഡ് (ഒടിപി) അയക്കുക എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. ശേഷം രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒറ്റത്തവണ പാസ്വേര്ഡ് ലഭിക്കുന്നതാണ്
- വേരിഫൈ ചെയ്ത് കഴിഞ്ഞാല്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവയില്‍ നിങ്ങളുടെ ഇഐഡി ലഭിക്കും
- ഇപ്പോള്‍ നിങ്ങളുടെ എന്റോള്‍മെന്റ് ഐഡി ഉപയോഗിച്ച് ആധാര്‍ നില നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.
3. യുആര്‍എന്‍ (അപ്ഡേറ്റ് പിന് റിക്വസ്റ്റ്) ഉപയോഗിച്ച്
- യുഐഡിഎഐ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
- നിങ്ങളുടെ ആധാര്‍ നമ്പര്‍, യുആര്‍എന്‍ എന്നിവ നല്‍കുക
- ക്യാപ്ച്ച കോഡ് നല്‍കിയതിനു ശേഷം, 'ഗെറ്റ് സ്റ്റാറ്റസ്' എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ സ്ക്രീനില്‍ ആധാര്‍ നില ലഭിക്കുന്നതായിരിക്കും
4. എസ്എംഎസ് മുഖേന
- നിങ്ങളുടെ ഫോണില്‍ സന്ദേശമയക്കാനുള്ള ഓപ്ഷന് തിരഞ്ഞെടുക്കുക
- UID STATUS <സ്പേസ്> 14 അക്ക എന്റോള്‍മെന്റ് നമ്പര്‍ രേഖപ്പെടുത്തുക, ശേഷം ഈ സന്ദേശം 51969 എന്ന നമ്പറിലേക്ക് അയക്കുക
- നിങ്ങളുടെ അപേക്ഷ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അത് എസ്എംഎസ് മുഖേന ലഭിക്കുന്നതായിരിക്കും.
5. ടോള്‍ ഫ്രീ നമ്പര്‍
- ആധാര്‍ ഹെല്പ്പ്ലൈന് ടോള്‍ ഫ്രീ നമ്പറായ 1947 ഡയല് ചെയ്തുകൊണ്ട് നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്
- അഭ്യര്‍ഥന ഓണ്‍ലൈനായി നല്കുമ്പോള് നിങ്ങളുടെ എന്റോള്‍മെന്റ് ഐഡിയുടെ വിശദാംശങ്ങള്‍ നല്‍കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
